Sections

ഇന്റർവ്യൂ അറ്റൻഡ് ചെയ്യുമ്പോൾ സെയിൻസ്മാന്മാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Friday, Jun 07, 2024
Reported By Soumya
Things to keep in mind by the salesman while attending the interview

ജോബ് ഇന്റെർവ്യൂ അറ്റൻഡ് ചെയ്യുക എന്നത് സെയിൽസ്മാൻമാർ പൊതുവേ ചെയ്യുന്ന കാര്യമാണ്. പ്രമോഷനോ മറ്റു കാര്യങ്ങൾക്ക് വേണ്ടിയോ ഇന്റർവ്യൂകൾ വീണ്ടും അറ്റൻഡ് ചെയ്യേണ്ടി വരുന്നത് സ്വാഭാവികമായ കാര്യമാണ്. ഇനി ഇന്റർവ്യൂവിൽ അറ്റൻഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

  • ഇന്റർവ്യൂന് പോകുന്ന സമയത്ത് സെയിൽസ്മാൻമാർ വാരിവലിച്ച് സാധനങ്ങളുമായി പോകരുത്. അടുക്കും ചിട്ടയോടും കൂടി മാത്രമേ പോകാൻ പാടുള്ളൂ. ഉദാഹരണമായി ഒരു ഫയലിൽ സർട്ടിഫിക്കറ്റുകൾ ക്രമമായി അടുക്കി വയ്ക്കുക. ഡിഗ്രി സർട്ടിഫിക്കറ്റ് ആദ്യവും എസ്എസ്എൽസി സർട്ടിഫിക്കറ്റ് രണ്ടാമത് അങ്ങനെയല്ല വയ്ക്കേണ്ടത്. ഓരോന്നിനും ക്രമം അനുസരിച്ച് അടുക്കും ചിട്ടയോടും കൂടി വയ്ക്കുക. നിങ്ങളുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്ന സമയത്ത് അവർക്ക് ഇമ്പ്രസീവ് ആകുന്ന രീതിയിൽ വേണം നിങ്ങൾ അത് ക്രമീകരിക്കുവാൻ.
  • നിങ്ങളുടെ വസ്ത്രധാരണം ശ്രദ്ധിക്കണം. കളർഫുൾ ആയ ഡ്രസ്സുകൾ അല്ല ഇന്റർവ്യൂ അറ്റൻഡ് ചെയ്യുമ്പോൾ ഇടേണ്ടത്. മിതത്വം പാലിച്ചുകൊണ്ട് ഒരു എക്സിക്യൂട്ടീവ് വേഷം ആയിരിക്കണം.തല മുടി ചീകി ഒതുക്കി ഭംഗിയായി വയ്ക്കുക. ഷൂ വളരെ ഭംഗിയായി പോളിഷ് ചെയ്തിരിക്കണം. ചിലപ്പോൾ ഷൂ പോളിഷ് ചെയ്യുമ്പോൾ മുൻവശം മാത്രം ചെയ്യാറുണ്ട് ബാക്കിൽ പലരും ചെയ്യാറില്ല. ഇന്റർവ്യൂ കഴിഞ്ഞ് ഇറങ്ങുമ്പോൾ പുരുഷന്മാർ ആണെങ്കിൽ പ്രത്യേകിച്ചും ശ്രദ്ധിക്കാൻ സാധ്യതയുള്ള ഒന്നാണ് ഷൂവിന്റെ ബാക്ക് ഭാഗം. അതുകൊണ്ടുതന്നെ ഷൂ പോളിഷ് ചെയ്യുമ്പോൾ പൂർണമായും വൃത്തിയായി ചെയ്തു എന്ന് ഉറപ്പുവരുത്തുക. അതോടൊപ്പം തന്നെ ഷൂ ലെയ്സുകൾ ഭംഗിയായി കെട്ടിവയ്ക്കുക ഇതൊക്കെ വസ്ത്രധാരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
  • സംസാരിക്കുമ്പോൾ മിതത്വം പാലിക്കുക. അതിവിനയവും അതുപോലെ തന്നെ കൈയും കാലുകളും ആവശ്യത്തിനും അനാവശ്യത്തിനും ചലിപ്പിച്ചുകൊണ്ടുള്ള സംസാരരീതിയും നല്ലതല്ല. ചേഷ്ടകളിൽ മിതത്വം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആത്മവിശ്വാസമുള്ള ബോഡി ലാംഗ്വേജ് കൊണ്ടുവരിക.
  • ആത്മവിശ്വാസമുള്ള ബോഡി ലാംഗ്വേജ് കൊണ്ടുവരാൻ ആദ്യം ചെയ്യേണ്ടത് ഒരുപാട് സംസാരിക്കാതിരിക്കുക എന്നതാണ്. ചോദിക്കുന്ന ചോദ്യങ്ങൾക്ക് മാത്രം മിതമായി ആത്മവിശ്വാസത്തോടു കൂടി അവരുടെ കണ്ണിൽ നോക്കി സംസാരിക്കുക. സംസാരിക്കുമ്പോൾ പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കാൻ വേണ്ടി ശ്രമിക്കുക. ടെൻഷൻ അടിച്ചോ ഭയപ്പെടുത്തുന്ന മുഖത്തോടുകൂടിയോ ഒരിക്കലും സംസാരിക്കരുത്.
  • ഇന്റർവ്യൂവിന് ഒരു ഓഫീസിൽ പോകുമ്പോൾ അവിടെ റിസപ്ഷൻ അല്ലെങ്കിൽ ഫ്രണ്ട് ഓഫീസ് ഉണ്ടാകും.അവരുടെ അനുമതിയോട് കൂടി കയറാൻ നോക്കുക.ആദ്യം പോകുന്ന സമയത്ത് അവർ വിളിക്കുമ്പോൾ കാണുന്ന തരത്തിൽ ആയിരിക്കണം നിങ്ങൾ ഇരിക്കേണ്ടത്. അതുപോലെ തന്നെ ഉള്ളിൽ കയറുമ്പോൾ വാതിൽ മുട്ടി അനുവാദം വാങ്ങിയതിനു ശേഷം മാത്രം കയറുക. അവര് പെർമിഷൻ നൽകി കഴിഞ്ഞാൽ ആത്മവിശ്വാസത്തോടെ നടന്ന് കസേരയിൽ ഇരിക്കുക. ഇരിക്കുമ്പോൾ മെയിൻ ഇന്റർവ്യൂ നടത്തുന്ന ആളിന്റെ ഇടതു വശത്ത് ഇരിക്കുന്നതാണ് നല്ലത്. നേരെ ഓപ്പോസിറ്റ് ഇരിക്കുന്നത് നിങ്ങൾ ഒരു ഫൈറ്റിന് ഇരിക്കുന്ന പോലൊരു പ്രതീതി ഉണ്ടാകാം. ജസ്റ്റ് കുറച്ച് ഇടതുഭാഗത്തായി ഇരിക്കാൻ ശ്രമിക്കുന്നതാണ് നല്ലത്. ബോധപൂർവ്വം ആകരുത് നിങ്ങളുടെ പ്രവർത്തി. ഒരു കസേര മാത്രം ആണ് ഉള്ളതെങ്കിൽ കസേര മാറ്റി അവർക്ക് ഒരു അരോചകം ഉണ്ടാകുന്ന തരത്തിൽ ഇരിക്കാൻ ശ്രമിക്കരുത്. പക്ഷേ കഴിയുന്നത്ര ഇടതുഭാഗത്ത് ഇരിക്കാൻ ശ്രമിക്കുന്നത് നിങ്ങൾക്ക് ഒരു മേധാവിത്വം അല്ലെങ്കിൽ അവരുടെ അടുത്ത ആളാണ് എന്നൊരു തോന്നൽ നിങ്ങൾക്കുണ്ടാക്കാൻ സ്വാഭാവികമായും ഉണ്ടാകാം.
  • ഇന്റർവ്യൂവിൽ എല്ലാം സമചിത്തതയോടു കൂടി മറുപടി പറയുക. സത്യസന്ധമായ രീതിയിൽ മറുപടികൾ പറയുക. ഭാഷയിൽ വളരെ മിതത്വം പാലിച്ചുകൊണ്ട് സംസാരിക്കുക. ഇതൊക്കെ വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. നിങ്ങളുടെ സർട്ടിഫിക്കറ്റ് ചോദിക്കുമ്പോൾ ഉടൻതന്നെ കൊടുക്കുക.അത് നേരത്തെ പറഞ്ഞ രീതിയിൽ ഓർഡർ അനുസരിച്ച് വയ്ക്കുകയാണെങ്കിൽ വളരെ എളുപ്പമായിരിക്കും.
  • ഇന്റർവ്യൂ കഴിഞ്ഞ് തിരിച്ചു പോകുമ്പോഴും ബോഡി ലാംഗ്വേജ് ആത്മവിശ്വാസത്തോടുകൂടി പുറത്തു പോകുന്ന രീതിയിലാകണം. വാതിൽ തുറന്ന് ഇറങ്ങിയതിനു ശേഷം അടയ്ക്കുമ്പോൾ അവരെയും നോക്കി പുഞ്ചിരിച്ചുകൊണ്ട് വാതിൽ അടയ്ക്കാൻ വേണ്ടി ശ്രമിക്കണം. തുറന്നു ഇറങ്ങിയതിനു ശേഷം ആരെയും നോക്കാതെ പോകരുത്. അതുപോലെ തന്നെ വാതിൽ തിരിച്ചടയ്ക്കാതെയും പോകരുത് ഇങ്ങനെ ഉള്ള ചെറിയ ചലനങ്ങൾ പോലും ഇന്റർവ്യൂ നടത്തുന്നവർ സ്വാഭാവികമായും ശ്രദ്ധിക്കാൻ സാധ്യതയുണ്ട്.

സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.