ജീവിതത്തിൽ വ്യക്തിപ്രഭാവം വളർത്താൻ എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. ഇങ്ങനെ വ്യക്തിപ്രഭാവം വളർത്താൻ ആഗ്രഹിക്കുന്ന ആളുകൾക്ക് വേണ്ടിയിട്ടുള്ള ചില പ്രത്യേക നിർദ്ദേശങ്ങൾ ആണ് ഇന്ന് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്.
- ആദ്യം നിങ്ങൾ മനസ്സിലാക്കേണ്ടത് ഓരോ വ്യക്തികളും വ്യത്യസ്തരാണ്.ആരും തന്നെ സമന്മാർ അല്ല. ഓരോരുത്തർക്കും ഓരോ പ്രത്യേകതകൾ ഉണ്ടാകും. പലപ്പോഴും നാം മറ്റുള്ളവരുടെ പ്രത്യേകതകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുന്ന അവസ്ഥയാണ് പൊതുവേ ഉള്ളത്. എന്നാൽ ഓരോ വ്യക്തികളും വിഭിന്നന്മാരാണെന്നും അവരുടെ ബുദ്ധിയും, രുചിയും,കാഴ്ചയുമെല്ലാം വ്യത്യസ്തമാണെന്ന് മനസ്സിലാക്കണം. നാം ഒരിക്കലും മറ്റൊരാൾ ആകാൻ വേണ്ടി ശ്രമിക്കരുത്. തന്റെ കഴിവുകൾ കണ്ടെത്തി തന്റെ ലക്ഷ്യത്തിനനുസരിച്ച് കാര്യങ്ങളാണ് ചെയ്യാൻ ശ്രമിക്കേണ്ടത്.
- തനിക്കുള്ള കുറ്റങ്ങളും കുറവുകളും മനസ്സിലാക്കിയിട്ട് അത് മാറ്റുവാൻ വേണ്ടി ശ്രമം നടത്തണം. നല്ല ഗുണങ്ങൾ വികസിപ്പിക്കാൻ വേണ്ടി നാം ശ്രമിച്ചുകൊണ്ടിരിക്കണം. ചില ആളുകൾ ഉണ്ട് അവർ പോകുന്ന സ്ഥലങ്ങളിൽ എല്ലാം ഉത്സാഹവും ശുഭപ്രതീക്ഷകളും തൂകി പോകുന്ന ആൾക്കാർ. അതിന് കാരണം അവരുടെ കുറ്റങ്ങളും കുറവുകളും അവർ സ്വയം മനസ്സിലാക്കി മാറ്റുകയും, അതുപോലെ തന്നെ മറ്റുള്ളവരോട് പുഞ്ചിരിച്ച് സ്നേഹത്തോടെ സംസാരിക്കുന്നവരും ആണ്. ചില ആളുകൾ അവരുടെ ജീവിതത്തിൽ ദുഃഖങ്ങളും നിരാശകളും ഉണ്ടെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ പുഞ്ചിരിച്ചുകൊണ്ട് നടക്കുന്നവരാണ്. ഇങ്ങനെയുള്ളവർ ധീരന്മാരായ ആളുകളാണ്. ഇവർക്ക് തീർച്ചയായും വിജയങ്ങളിലേക്ക് ചെന്നെത്താൻ സാധിക്കും. അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടെന്നും ആ പ്രശ്നങ്ങളിലാഴ്ന്ന് ജീവിതം നശിപ്പിക്കാൻ തയ്യാറായില്ല എന്ന് കാണിക്കുന്ന ചില ആളുകളാണ്. ശ്രദ്ധിച്ചു കഴിഞ്ഞാൽ എല്ലാ മഹാന്മാർക്കും ഈ പ്രത്യേകത ഉണ്ടാകും. ആൾക്കാർ മാത്രമല്ല ഈശ്വരന്മാരും ഇങ്ങനെയാണ്. ദൈവങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാകാമെങ്കിൽ മനുഷ്യരായ നമുക്ക് അത് സ്വാഭാവികമാണ്. ഇങ്ങനെ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് മുഖത്ത് കാണിക്കാതെ പ്രശ്നങ്ങൾ നേരിടുവാനുള്ള ഒരു ആർജ്ജവം ഉണ്ടാക്കിയെടുക്കണം.
- നിസ്സാര കാര്യങ്ങൾ മനസ്സിനെ അലട്ടുക്കാതിരിക്കുക. ഇഷ്ടപ്പെടാത്ത കാര്യങ്ങൾ കാണുമ്പോഴോ ഇഷ്ടപ്പെടാത്ത പ്രവർത്തികൾ നിങ്ങളുടെ സുഹൃത്തുക്കൾ ചെയ്യുമ്പോഴോ അല്ലെങ്കിൽ വേണ്ടപ്പെട്ടവർ ചെയ്യുമ്പോഴോ ആ പ്രശ്നത്തെക്കുറിച്ച് ചിന്തിച്ച് നിങ്ങളുടെ തന്നെ സ്വഭാവവും പെരുമാറ്റവും മാറ്റാതിരിക്കാൻ വേണ്ടി ശ്രദ്ധിക്കുക.
- നിങ്ങൾ വിചാരിക്കുന്നത് പോലെ തന്നെ എല്ലാ കാര്യങ്ങളും സംഭവിക്കണമെന്നില്ല. പ്രതീക്ഷ കാര്യങ്ങൾ നടക്കാത്തതിൽ ദേഷ്യമോ വൈരാഗ്യമോ ഒരിക്കലും ഉണ്ടാകാൻ പാടില്ല.
- എപ്പോഴും നല്ല കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുക. ഉദാഹരണമായി പൊതുവേ ഒരു പ്രശ്നമുണ്ടാകുന്ന സമയത്ത് ആ പ്രശ്നങ്ങളിൽപ്പെട്ട് നിൽക്കാതെ ഇതിന് എന്ത് പരിഹാരം ചെയ്യാൻ പറ്റും എന്നതിനെ കുറിച്ച്, ഇത് എന്നെക്കൊണ്ട് പരിഹരിക്കാൻ സാധിക്കുമെന്ന് ചിന്തിക്കുക. ഈ നിമിഷവും കടന്നു പോകും വരാൻ പോകുന്നത് നല്ല കാലമാണെന്ന് മനസ്സിലാവർത്തിച്ച് ആവർത്തിച്ചു പറയുകയും ആ തരത്തിൽ മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്താൽ ഏതു പ്രശ്നങ്ങൾ മാറുകയും അത് ഗുണകരമായ ഒരു അവസ്ഥയിലേക്ക് എത്തുകയും ചെയ്യും.
- ഏതു പരിധിയിലും സുഖമായി ജീവിക്കാനുള്ള കഴിവ് ആർജിക്കുക. ചില സമയങ്ങളിൽ പരിതസ്ഥിതിയിൽ മാറ്റങ്ങൾ ഉണ്ടാകും. ഉദാഹരണമായി ഇപ്പോൾ ചൂടുള്ള സമയമാണ് അതിന് പരാതി പറഞ്ഞു കൂടുതൽ ടെൻഷൻ ആവാതെ മറ്റു മാർഗങ്ങളിൽ കൂടി ചൂട് അകറ്റാൻ വേണ്ടി ശ്രമിക്കുക എന്നുള്ളതാണ് ചെയ്യാൻ സാധിക്കുക. ഫാനിന്റെ അടുത്തിരിക്കുകയോ വിശറി കൊണ്ട് കൊണ്ട് വീശിയോ ചൂട് അകറ്റാൻ വേണ്ടി ശ്രമിക്കുക. അതിന് പകരം ചൂട് വലിയ പ്രശ്നമാണ് ഞാൻ തളർന്നു പോകുന്നു, അല്ലെങ്കിൽ എന്ത് ചൂടെ ഇത് എന്തൊരു കഷ്ടകാലം ആണ് എന്നൊക്കെ പറഞ്ഞു പറഞ്ഞു ചൂട് വർധിപ്പിക്കുവാനും മറ്റുള്ളവരിലേക്ക് അത് വ്യാപിപ്പിക്കുവാനും വേണ്ടി ശ്രമിക്കാതെ അതിന് പരിഹാരം എന്തെന്ന് ആലോചിച്ച് പ്രവർത്തിക്കുക എന്നതാണ്. ഇവിടെ പറഞ്ഞത് ഒരു ചെറിയ ഉദാഹരണമാണ് ഇതുപോലെ നിരവധി സന്ദർഭങ്ങൾ ഉണ്ടാകാം. പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയത്ത് അത് പറഞ്ഞു പരത്തി ഒരു പാനിക് സിറ്റുവേഷൻ ഉണ്ടാക്കാതെ അതിനെ എങ്ങനെ നേരിടാം എന്ന് ചിന്തിച്ചുകൊണ്ട് പ്രശ്നങ്ങൾ അകറ്റുക.
- കുറച്ച് സമയം നിങ്ങൾക്ക് വേണ്ടി ഉപയോഗിക്കുക. പലപ്പോഴും ജീവിതം വളരെ തിരക്കുള്ളതാണ്.നിങ്ങൾക്ക് വേണ്ടി നിങ്ങൾ ചെയ്ത പ്രവർത്തികൾ ശരിയാണോ എന്ന് ചിന്തിക്കുന്നതിനു വേണ്ടി കുറച്ച് സമയം ജീവിതത്തിൽ മാറ്റിവയ്ക്കുന്നത് വളരെ നല്ലതാണ്. ഈ സമയങ്ങളിൽ മെഡിറ്റേഷൻ പോലുള്ളവ ചെയ്യുന്നത് വളരെ ഗുണം ചെയ്യും. രാവിലെ എണീക്കുന്ന സമയത്തോ രാത്രി കിടക്കുന്നതിനു മുൻപ് അല്പസമയമോ മെഡിറ്റേഷൻ ചെയ്യുന്നത് ഒരു കൂൾ ടെൻഡൻസി ഉണ്ടാക്കിയെടുക്കാൻ സഹായിക്കും.
- ഗ്രാറ്റിറ്റിയൂഡ് ജേണൽ പോലുള്ളവ എഴുതുന്നതും അല്ലെങ്കിൽ തന്റെ പ്രശ്നങ്ങളെക്കുറിച്ച് എഴുതുകയും നിരന്തരം എഴുതുന്ന സ്വഭാവമുണ്ടെങ്കിൽ വളരെയധികം ടെൻഷൻ മാറുന്നതിനും നല്ല നല്ല കാര്യങ്ങളിലേക്കും തീരുമാനങ്ങളിലേക്ക് എത്താൻ സഹായിക്കും.
- മറ്റുള്ളവർ നിങ്ങളെക്കുറിച്ച് എന്തു പറയും എന്ന ചിന്ത നിങ്ങൾക്കു ഒരു സന്തോഷമായ ജീവിതം തരില്ല.നിങ്ങൾ ചെയ്യുന്ന പ്രവർത്തി നല്ല കാര്യങ്ങൾ ആക്കുക എന്നതാണ് ഇതിന്റെ പരിഹാരം. ഞാനങ്ങനെ ചെയ്താൽ മറ്റുള്ളവർ എന്ത് പറയും എന്ന് ചിന്തിച്ചുകൊണ്ട് ജീവിക്കുന്നത് വളരെ മോശപ്പെട്ട ഒരു ജീവിത രീതിയാണ്. ഇങ്ങനെ ചിന്തിക്കുന്നവർ തനിക്കുവേണ്ടി ജീവിക്കുന്നവരല്ല മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നവരാണ്. ഇങ്ങനെയുള്ള ആളുകൾക്ക് ഒരു വ്യക്തിത്വം ഉണ്ടാക്കിയെടുക്കാൻ ഒരിക്കലും സാധിക്കില്ല എന്ന് മനസ്സിലാക്കുക.
- മറ്റുള്ളവരിൽ നിന്നും അധികം ഒന്നും ലഭിക്കണമെന്ന് നിങ്ങൾ കരുതരുത്. നിങ്ങൾ നല്ല ഒരു കാര്യം ചെയ്യുമ്പോഴും പ്രവർത്തിക്കുമ്പോഴും അതിന്റെ പ്രതിഫലം ഉടൻ തന്നെ ലഭിക്കുമെന്ന് ഒരിക്കലും ആഗ്രഹിക്കരുത്. അത് ഒരിക്കലും സാധ്യമാകുന്ന കാര്യമല്ല.
അതിന് പകരം ആ പ്രവർത്തിയിൽ സന്തോഷം കണ്ടെത്തുക. ഇങ്ങനെയുള്ള കാര്യങ്ങൾ നിങ്ങൾ ജീവിതത്തിൽ നിരന്തരം ചെയ്തുകൊണ്ടിരുന്നനിങ്ങൾക്ക് മികച്ച ഒരു വ്യക്തിത്വം തീർച്ചയായും ഉണ്ടാവുകയും ഒരു ബ്രാൻഡ് ആയി മാറുകയും ചെയ്യും.
അവസരങ്ങളെ എങ്ങനെ കൃത്യമായി പ്രയോജനപ്പെടുത്തി ജീവിത വിജയം കൈവരിക്കാം... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.