Sections

ബിസിനസ് അഭിവൃദ്ധിക്കും ജീവിതവിജയത്തിനും അനുവർത്തിക്കേണ്ട കാര്യങ്ങൾ

Thursday, Aug 01, 2024
Reported By Soumya
Business Prosperity

ബിസിനസ്സിൽ വിജയിച്ച ആൾക്കാരുടെ പ്രവർത്തന പദ്ധതിയിലെ ചില മോഡലുകളാണ് താഴെ കൊടുത്തിരിക്കുന്നത്. ഇത് പരിശീലിക്കുന്നതും നിങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമാക്കുന്നതും ബിസിനസിന്റെ അഭിവൃദ്ധിയോടൊപ്പം തന്നെ ജീവിത വിജയത്തിന് കാരണമാകും.

  • ബിസിനസ്സുകാർക്ക് ഏറ്റവും കൂടുതൽ ഉണ്ടാകേണ്ട മറ്റൊരു ഗുണമാണ് ഭാവന. വിജയിച്ച എല്ലാ ആൾക്കാരുടേയും ഭാവന ശക്തി വളരെ കൂടുതലാണ്. ഇങ്ങനെയുള്ള ഭാവന ശക്തിയെ സർഗ്ഗ ശക്തിയായി വളർത്തി നിങ്ങളുടെ ബലഹീനതകളെ കഴിവുകളാക്കി മാറ്റുക.
  • നെഗറ്റീവായ ചിന്തകളിൽ നിന്നും പരിപൂർണ്ണമായി മാറി നിൽക്കുക. ടോക്സിക് സുഹൃത്തുക്കളിൽ നിന്നും മാറി നിൽക്കുക. അനാവശ്യമായി സുഹൃത്തുക്കളുടെ സമ്മർദ്ധങ്ങൾക്ക് വഴങ്ങാതിരിക്കുക.
  • നല്ല പുസ്തകങ്ങൾ വായിക്കുകയും, വിജയിച്ച ആൾക്കാരുടെ ജീവചരിത്രം വായിക്കുകയും, പ്രചോദനം നൽകുന്നതായിട്ടുള്ള ഓഡിയോ ക്ലിപ്പുകൾ കേൾക്കുക എന്നിവ ദിനചര്യയുടെ ഭാഗമാക്കാൻ വേണ്ടി ശ്രമിക്കണം. കാറിൽ യാത്ര ചെയ്യുന്ന സമയത്തോ വെറുതെ ഇരിക്കുന്ന സമയത്തോ ഇതിനു വേണ്ടി കുറച്ച് നിമിഷങ്ങൾ മാറ്റിവയ്ക്കണം.
  • നിങ്ങളുടെ ജീവിതത്തിന്റെ ഉത്തരവാദിത്വം നിങ്ങൾ തന്നെ ഏറ്റെടുക്കുക. നിങ്ങളുടെ വിജയവും, പരാജയവും എല്ലാത്തിന്റെയും ഉത്തരവാദിത്വം നിങ്ങൾ തന്നെ ഏറ്റെടുക്കുവാൻ തയ്യാറാവുക.
  • ധനമായോ, വസ്തുവായോ തുടങ്ങിയ നേട്ടങ്ങൾ ഒന്നും പ്രതീക്ഷിക്കാതെ പൊതുവായി നിങ്ങളുടെ സമയത്തിന്റെയും പണത്തിന്റെയോ ഒരു നിശ്ചിത ഭാഗം ദയാപരമായ പ്രവർത്തനങ്ങൾക്ക് വേണ്ടി നീക്കി വയ്ക്കുക. നിങ്ങൾക്ക് കിട്ടുന്ന സമ്പത്തിന്റെ ഒരു ഭാഗം യാതൊരു പ്രതിഫലേച്ഛയുമില്ലാതെ മറ്റുള്ളവർക്ക് വേണ്ടി മാറ്റിവയ്ക്കുക.
  • നല്ല കാര്യങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ അഭിനന്ദിക്കുന്നതിന് മടിച്ചു നിൽക്കരുത്. സ്റ്റാഫിനോടോ, നമുക്ക് പരിചയമുള്ളവരോട് അഭിനന്ദിക്കേണ്ട കാര്യങ്ങൾക്ക് അഭിനന്ദനങ്ങൾ പറയുകയും, തിരിച്ച് അഭിനന്ദിക്കുകയാണെങ്കിൽ അതിനെ അവരെ വിലക്കുവാനും പാടില്ല.
  • പരിശീലനത്തിന് വേണ്ടി തയ്യാറാവുക. പലപ്പോഴും പരിശീലനം വളരെ ബുദ്ധിമുട്ടായി തോന്നാം. രാവിലെ എണീറ്റ് മെഡിറ്റേഷൻ ചെയ്യുക, പുതിയ ലാംഗ്വേജ് പഠിക്കുക.
  • കഴിവുള്ള ആൾക്കാരുമായി സഹവസിക്കുക. ബിസിനസ് രംഗത്ത് നിൽക്കുന്ന ഒരാളായതുകൊണ്ട് കഴിവുള്ള ബിസിനസുകാരുമായും നല്ല സ്വഭാവ ഗുണങ്ങളുള്ള ആൾക്കാരുമായി സഹവസിക്കാൻ സമയം കണ്ടെത്തണം.
  • ക്ഷമാ ശീലം പരിശീലിക്കുക. ബിസിനസ്സിൽ ഫലം പെട്ടെന്ന് ലഭിക്കുകയില്ല. പക്ഷേ ഫലം ലഭിച്ചില്ലെങ്കിലും വളരെ ഉത്സാഹത്തോടെ വിജയിക്കുന്നതുവരെ പ്രവർത്തിച്ചുകൊണ്ടിരിക്കുക.

ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.