Sections

നിങ്ങളുടെ സ്ഥാപനത്തെ പ്രൊഫഷണൽ രീതിയിലേക്ക് മാറ്റുവാൻ ചെയ്യേണ്ട കാര്യങ്ങൾ

Tuesday, Nov 14, 2023
Reported By Soumya
Business Guide

നിങ്ങളുടെ സ്ഥാപനത്തെ ഒരു പ്രൊഫഷണൽ രീതിയിലേക്ക് മാറ്റാൻ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

  • പ്രൊഫഷനലുകൾ ഏതെല്ലാം കാര്യങ്ങളിലാണ് പ്രൊഫഷണലിസം കൊണ്ടുവരുന്നത് എന്നതിനെക്കുറിച്ച് നിങ്ങൾക്ക് ധാരണയുണ്ടാകണം. അത് മനസ്സിലാക്കാൻ സഹായിക്കുന്ന ഗവേഷണ സംവിധാനം പോലെയുള്ള കാര്യങ്ങൾ നിങ്ങൾക്ക് അല്ലെങ്കിൽ നിങ്ങളോടൊപ്പം നിൽക്കുന്ന ടീം അംഗങ്ങൾക്ക് ഉണ്ടായിരിക്കണം.
  • കസ്റ്റമർ ഫീഡ്ബാക്കും, കസ്റ്റമറിനെക്കുറിച്ച് ചിന്തിക്കുന്ന, കസ്റ്റമറുടെ ആവശ്യങ്ങൾ കണ്ടറിയുന്ന സംവിധാനം നിങ്ങളുടെ സ്ഥാപനത്തിൽ ഉണ്ടാകണം. ഇതിനുവേണ്ടി കസ്റ്റമറുടെ ഫീഡ്ബാക്ക് എടുക്കാനും, ഡയറക്ട് വിളിക്കുവാനും ഉള്ള എല്ലാ സംവിധാനങ്ങളും നിങ്ങൾക്ക് ഉണ്ടാകണം.
  • എല്ലാ ആഴ്ചകളിലോ, മാസങ്ങളിലോ നിങ്ങളുടെ ടാർജറ്റുകളുടെ വിലയിരുത്തലുകളും നിങ്ങൾ എവിടം വരെ എത്തി എന്നുള്ള കാര്യങ്ങളെക്കുറിച്ചുള്ള ചർച്ചകളും ഉണ്ടാകണം.
  • പുറമേ നിന്നുള്ള കഴിവുള്ള ആൾക്കാരുടെയോ മെന്റർമാരിൽ നിന്നോ ഉപദേശങ്ങൾ തേടണം.
  • ഓരോ പ്രവർത്തിയും പ്രോജക്ട് രൂപത്തിൽ ചെയ്യാൻ വേണ്ടി ശ്രമിക്കുക. അതിന്റെ ഗുണങ്ങൾ, ദോഷങ്ങൾ എന്നിവ വിശദമായി എഴുതി തയ്യാറാക്കി പ്രോജക്ട് ഉണ്ടാക്കുക.
  • ഈ പ്രോജക്ടിന്റെ റിവ്യൂ നടപ്പിലാക്കാൻ വേണ്ടി ശ്രമിക്കുക. ഓരോ മാസം കഴിയുമ്പോൾ ഏതുവരെയെത്തി, വിജയത്തിന് കാരണമെന്താണ്, പരാജയ കാരണമെന്താണ് എന്നിവ വ്യക്തമാക്കുകയും വിലയിരുത്തുകയും വിലയിരുത്തുകയും വേണം.
  • മട്ടിലും ഭാവത്തിലും എല്ലാ ആറുമാസത്തിലൊരിക്കലും വ്യത്യാസം കൊണ്ടുവരാൻ ശ്രദ്ധിക്കുക.
  • നിങ്ങളുടെ ടീം അംഗങ്ങൾ മികച്ചവർ ആയിരിക്കണം. അതിനുവേണ്ടിയുള്ള ട്രെയിനിങ്ങുകൾ കൊടുക്കുക. കാലഘട്ടം മാറുന്നതിനനുസരിച്ച് അവർക്ക് ഗുണകരമായ രീതിയിൽ സ്കിലുകൾ വർദ്ധിപ്പിക്കാൻ വേണ്ടി ശ്രമിക്കണം.
  • വിപണിയിൽ ഉണ്ടാകുന്ന ചെറു മാറ്റങ്ങൾ പോലും സൂക്ഷ്മമായി വിലയിരുത്തുക. അത് എങ്ങനെ തന്റെ ബിസിനസിൽ കൊണ്ടുവരാം എന്ന് ചിന്തിച്ച് എപ്പോഴും അതിനു വേണ്ടി പ്രത്യേക ശ്രദ്ധ കൊടുക്കുക.

ഇത്രയും കാര്യങ്ങൾ നിങ്ങളുടെ സ്ഥാപനത്തെ ഒരു പ്രൊഫഷണൽ രീതിയിലാക്കാൻ വേണ്ടി ഉപകരിക്കും.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.