Sections

ജീവിതം അർത്ഥപൂർണമായി മാറുവാൻ ചെയ്യേണ്ട കാര്യങ്ങൾ

Thursday, Aug 01, 2024
Reported By Soumya
Things to do to make life meaningful

എല്ലാവർക്കും ജീവിതം ഒന്നേയുള്ളൂ ആ ജീവിതത്തിൽ വെറുതെ സമയം കഴിച്ചുക്കൂട്ടാനാണോ നിങ്ങൾ സമയം ചെലവഴിക്കുന്നത്. മറ്റുള്ളവരെ കുറിച്ച് കുറ്റവും കുറവുകളും പറയുകയും, ഇല്ലാത്തതിനെക്കുറിച്ച് വ്യാവലാതി പൊട്ടും ജീവിക്കാനാണ് നിങ്ങളെല്ലാവരും സമയം ചിലവഴിക്കുന്നത്. ഇതിൽ നിന്നും എല്ലാം മാറി ജീവിതം അർത്ഥപൂർണ്ണമായി ജീവിക്കുന്നതിനുവേണ്ടി ചില വിലയേറിയ നിർദ്ദേശങ്ങളും വിലയേറിയ മൂല്യങ്ങളും ഉണ്ടെന്ന് മനസ്സിലാക്കുക. അതിലെ ചില വിലയേറിയ മൂല്യങ്ങളെ കുറിച്ചാണ് ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത്.

  • ജീവിതത്തിൽ പരാതി പറയുന്നത് പരിപൂർണ്ണമായും ഒഴിവാക്കുക.പരാതി പറയുക എന്നത് ദുർബലന്മാരുടെ മനസ്സാണ്.തനിക്ക് ഇല്ലാത്തത് മറ്റുള്ളവരോട് വിളിച്ചുപറഞ്ഞുകൊണ്ട് വിഷമിക്കുന്ന സ്വഭാവം മാറ്റിവയ്ക്കുക.
  • തനിക്കുള്ള കഴിവ് എന്താണെന്ന് കണ്ടെത്താൻ വേണ്ടി ശ്രമിക്കുക.തന്റെ കഴിവുകൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കുക.നിങ്ങളുടെ പരിമിതികളെക്കുറിച്ച് അല്ല നിങ്ങളുടെ ശക്തിയെ കുറിച്ചാണ് നിങ്ങൾ ശ്രദ്ധിക്കേണ്ടത്. ആ ശക്തിക്ക് വേണ്ടുന്ന വളവും വെള്ളവും നൽകുക എന്നതാണ് നിങ്ങൾ ചെയ്യേണ്ടത്.
  • നിങ്ങൾക്ക് നിങ്ങളെക്കൊണ്ട് കഴിയുന്ന തരത്തിൽ പ്രവർത്തിക്കുക.ഏതൊരു അമാന്തവും കൂടാതെ അതിനു വേണ്ടി പ്രവർത്തിക്കുക.
  • മടി മാറ്റിവെച്ച് നിങ്ങളുടെ പ്രവർത്തനങ്ങളിൽ മുഴുകുക.
  • നിങ്ങൾക്ക് മനോഹരമായതും അച്ചടക്കം ഉള്ളതുമായ ഒരു ദിനചര്യ വികസിപ്പിച്ചെടുക്കുക.നിങ്ങൾ നിങ്ങൾക്ക് വേണ്ടി ചെയ്യേണ്ട മഹത്തരമായ ഒരു കർമ്മമാണ്. നിങ്ങൾക്ക് അനുയോജ്യമായ ഒരു ദിനചര്യ നിങ്ങൾക്കുണ്ടെങ്കിൽ അത് നിങ്ങളുടെ ജീവിതത്തെ ഏറ്റവും മനോഹരമാക്കും.
  • നിങ്ങൾ നിങ്ങൾക്ക് വേണ്ടി സമയം ചെലവഴിക്കുക. നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ മനസ്സിനെ ഏകാന്തമാക്കുന്നതിനുവേണ്ടി ധ്യാനം പോലുള്ളവ ചെയ്യുക.
  • നന്നായി ഉറങ്ങുക.ഉറക്കംവളരെ പ്രധാനപ്പെട്ട കാര്യമാണ്.
  • നിങ്ങളുടെ ജോലി തിരക്കുകളെ നിയന്ത്രിക്കുക.നിങ്ങൾ ഹാർഡ് ആയി ജോലി ചെയ്യുന്നതിനേക്കാൾ സ്മാർട്ട് ആയി ജോലി ചെയ്യാൻ ശ്രമിക്കുക.
  • നിങ്ങൾ വലിയ കാര്യങ്ങൾക്ക് വേണ്ടി സ്വയം സമർപ്പിക്കുക. അബ്ദുൽ കലാം പറയുന്നുണ്ട് ചെറിയ സ്വപ്നങ്ങൾ കാണുന്നത് ഒരു കുറ്റമാണെന്ന് വലിയ ആദർശത്തിന് വേണ്ടി നിങ്ങളുടെ ജീവിതം മാറ്റിവയ്ക്കുക. അതിനുവേണ്ടിയുള്ള പ്രവർത്തികൾ ചെറുതായി ആരംഭിക്കുക. അത് നാളത്തേക്ക് മാറ്റേണ്ടതല്ല ഇന്ന് തന്നെ ആരംഭിക്കേണ്ടതാണ്. ഇങ്ങനെ ജീവിതത്തെ അർത്ഥപൂർണ്ണമായ ജീവിതം ആക്കി മാറ്റുന്നതിന് വേണ്ടി പരിശ്രമിക്കുക.
  • കഴിയുന്ന സമയത്തെല്ലാം നന്മകൾ ചെയ്യുന്നതിന് വേണ്ടി പരിശ്രമിക്കുക. തിന്മകൾ മാറ്റിവയ്ക്കുക നല്ല ചിന്തയിലേക്ക്പോകാം.

ഇങ്ങനെ ഒരു ജീവിതം നിങ്ങൾ ജീവിക്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതം അർത്ഥപൂർണ്ണമായ ജീവിതമായി മാറും എന്ന കാര്യത്തിൽ സംശയമില്ല.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.