നിങ്ങളുടെ ശ്രദ്ധ മുഴുവൻ ശ്രേഷ്ഠമായ കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുക. എല്ലാവരുടെയും ശ്രദ്ധ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ശ്രദ്ധയുള്ളവർക്ക് മാത്രമാണ് ജ്ഞാനം ലഭിക്കുകയെന്ന് ഭഗവത്ഗീതയിൽ പറയുന്നു. ജീവിതത്തിൽ ശ്രദ്ധ കൂട്ടുന്നതിന് വേണ്ടി എപ്പോഴും ശ്രമിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ശ്രദ്ധയുടെ കുറവുകൊണ്ടാണ് പലപ്പോഴും പല പ്രശ്നങ്ങളിലേക്ക് പോകുന്നത്. പല കാര്യങ്ങളിലും ശ്രദ്ധ ചിതറി പോകുന്നതുകൊണ്ട് ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ശ്രദ്ധ എപ്പോഴും നമുക്ക് അത്യാവശ്യം വേണ്ടുന്ന പ്രധാനപ്പെട്ട കാര്യങ്ങളിൽ മാത്രം തങ്ങി നിൽക്കണം. അനാവശ്യ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പാടില്ല. നിങ്ങളുടെ ലക്ഷ്യം എന്താണ് അതിൽ മാത്രം കേന്ദ്രീകരിച്ച് ശ്രദ്ധ കൊടുക്കുന്ന ഒരാൾക്ക് ജീവിതത്തിൽഒരിക്കലും പരാജയം സംഭവിക്കുകയില്ല. പലകാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരാൾക്ക് ആത്യന്തികമായി ജീവിതവിജയം ഉണ്ടാകില്ല. ശ്രദ്ധ നിങ്ങളുടെ ലക്ഷ്യത്തിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.
- ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത് പരിശീലിച്ചു കഴിഞ്ഞാൽ ഏതൊരാൾക്കും ചെയ്യാൻ സാധിക്കുന്നതാണ്.പരിശീലനത്തിന്റെ അഭാവം കൊണ്ടാണ് ശ്രദ്ധ ചിതറി പോകുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
- മനുഷ്യന് ഒരേസമയം കൂടുതൽ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കില്ല എന്ന കാര്യം ഓർക്കുക. മൾട്ടി ടാസ്കിങ് പോലുള്ളവ ഒഴിവാക്കി നിങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ മാത്രം ശ്രദ്ധിച്ചു പോകുന്നതാണ് മികച്ച ജീവിതം എന്ന്പറയുന്നത്.
- ശ്രദ്ധയെ തകർക്കുന്ന നിരവധി കാര്യങ്ങൾ നിങ്ങൾക്ക് ചുറ്റുമുണ്ട്. അനാവശ്യമായ വിവാദം,പൊളിറ്റിക്കൽ കാര്യങ്ങൾ, നിങ്ങളുടെ മനസ്സ്,പഞ്ചേന്ദ്രിയങ്ങൾ എന്നിവയെല്ലാം ശ്രദ്ധയെ ഗുണകരമായോ ദോഷകരമായോ ബാധിക്കാവുന്ന കാര്യങ്ങളാണ്. ഇവയൊക്കെ രാകി മൂർച്ചകൂട്ടി ശ്രദ്ധയിലേക്ക് മാത്രം എത്തിക്കുകയാണെങ്കിൽ കൂടുതൽ ഫോക്കസ് ചെയ്യാൻ സാധിക്കും. ഉദാഹരണമായി ഒരു വിദ്യാർത്ഥി പഠിക്കാൻ വേണ്ടി തീരുമാനിക്കുന്നു. പഠിക്കാൻ തുടങ്ങുന്ന സമയത്ത് പുറത്തുനിന്നും. മനോഹരമായ ഒരു ഗാനം കേൾക്കുകയാണെങ്കിൽ അവന്റെ ശ്രദ്ധ പഠിത്തത്തിൽ നിന്നും ഗാനത്തിലേക്ക് പോയി എന്ന് വരാം. ഒരു പാട്ടിൽ തുടങ്ങി വീണ്ടും തുടർച്ചയായി പാട്ടുകൾ കേട്ടുകൊണ്ടിരിക്കുകയും പഠിക്കുക എന്ന് അവന്റെ ലക്ഷ്യം മറന്നു പോകുകയും ചെയ്യുന്നു. അതിന് പകരം എന്താണോ നിങ്ങളുടെ പ്രവർത്തി അതിലു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ അഥായത് പഠിക്കാൻ വേണ്ടി തീരുമാനിച്ച വിദ്യാർത്ഥി പഠിത്തത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ബാക്കിയെല്ലാം മാറ്റിവയ്ക്കുകയും ചെയ്യുന്ന ഒരു കാര്യമാണ് ശ്രദ്ധ കേന്ദ്രീകരിക്കൽ എന്ന് പറയുന്നത്.
- ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ഏറ്റവും മികച്ച ഒരു മാർഗ്ഗം ദിവസവും To Do ലിസ്റ്റ് പ്രകാരമുള്ള പ്രവർത്തികൾ ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. നിങ്ങൾക്ക് ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കുകയും ആ ധാരണയുള്ള കാര്യങ്ങൾ മാത്രം ചെയ്യുന്നതിനുള്ള പ്രവണത കൊണ്ടുവരുകയും ചെയ്യും. To Do ലിസ്റ്റിൽ ഒരു മണിക്കൂർ നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യം ചെയ്യാൻ സമയം ഉപയോഗിക്കാം. അതോടൊപ്പം തന്നെ നിങ്ങളുടെ ലക്ഷ്യം എന്താണ് അതിനു വേണ്ടി ശ്രദ്ധ കേന്ദ്രീകരിക്കാൻ കൂടുതൽ സമയം കൊടുക്കുക. അങ്ങനെ ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ ശ്രദ്ധ അനാവശ്യമായ കാര്യങ്ങളിലേക്ക് പോകുന്നതിന് പകരം നിങ്ങളുടെ ലക്ഷ്യത്തിൽ മാത്രം കേന്ദ്രീകരിക്കാൻ സാധിക്കും.
- ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് സമയത്തെ മാനേജ് ചെയ്യുന്ന കാര്യത്തിന് വേണ്ടിയാണ്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തു എന്താണെന്ന് ചോദിച്ചാൽ സമയമാണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതാണ്. പക്ഷേ നിങ്ങൾ അറിയാതെ തന്നെ ശ്രദ്ധ മറ്റു പല കാര്യങ്ങൾക്കും പോയി സമയം പാഴാക്കാറുണ്ട്. അതിന് പകരം സമയത്തെ സമർഥമായി ഉപയോഗിച്ച്, ലക്ഷ്യത്തിൽ ശ്രദ്ധ കൊടുത്തുകൊണ്ട് ഓരോ വ്യക്തികളും കഠിനമായി പരിശ്രമിക്കണം. ആ പരിശ്രമം നിങ്ങളെ ജീവിത വിജയത്തിലേക്ക് കൊണ്ടെത്തിക്കും.
ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നതിനല്ല ശ്രദ്ധ കൊടുക്കേണ്ടത്. ആവശ്യമുള്ള കാര്യങ്ങൾ ചെയ്യുന്നതിനാണ് ശ്രദ്ധ കൊടുക്കേണ്ടത്. ഒരേസമയം പല കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയില്ല എന്ന കാര്യം വീണ്ടും വീണ്ടും ഓർക്കുക.നിങ്ങളുടെ ലക്ഷ്യവുമായി ബന്ധപ്പെട്ട പ്രവർത്തികൾ മാത്രം ശ്രദ്ധിക്കുകയും അതുമാത്രം ചെയ്യുകയും വേണം. ശ്രദ്ധയെന്നും നിങ്ങളുടെ ജീവിതത്തിൽ ഒപ്പമുണ്ടാകട്ടെ.ശ്രദ്ധ കൊണ്ട് ജീവിതവിജയത്തിലേക്ക് എത്തുവാനുള്ള വഴി നിങ്ങൾക്ക് ലഭിക്കും.
ജീവിതത്തെ ഭൂതകാലത്തെ നഷ്ടങ്ങളിൽ തളച്ചിടാതെ ഭാവിയിലെ നേട്ടങ്ങളിലേക്ക് എങ്ങനെ നയിക്കാം... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.