Sections

ബിസിനസിൽ കോ ഫൗണ്ടറെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Friday, May 10, 2024
Reported By Soumya
Things to consider while choosing co-founder in business

പലതരം ബിസിനസ് ആശയങ്ങൾ നിങ്ങളുടെ കൈയിൽ ഉണ്ടാകാം. പക്ഷേ അതെങ്ങനെ വികസിപ്പിക്കണമെന്ന എല്ലാ സാങ്കേതിക അറിവ് നിങ്ങൾക്ക് ഉണ്ടാകണമെന്നില്ല. എല്ലാ കഴിവുകളും ഒത്തുചേരുക എന്നത് അപൂർവമാണ് ഇതിൽ ഏതെങ്കിലും ഒരു കഴിവായിരിക്കാം നിങ്ങൾക്ക് ഉണ്ടായിരിക്കുക. അതുകൊണ്ട് ഒരു ബിസിനസ് കെട്ടിപ്പടുക്കാൻ സാധിച്ചു എന്ന് വരില്ല. അപ്പോൾ സമാന സ്വഭാവക്കാരായ മറ്റു ശേഷികളുള്ള പങ്കാളികളെ ഒപ്പം കൂട്ടാം. പങ്കാളികളായി എത്തുന്നവരെ കോ ഫൗണ്ടർ എന്നാണ് വിളിക്കുന്നത്. ജോലികളും ഉത്തരവാദിത്വങ്ങളും ഒരാൾ മാത്രം നിർവഹിക്കാതെ അത് പങ്കുവയ്ക്കാമെന്നതാണ് കോ ഫൗണ്ടറെ കിട്ടിയാലുള്ള ഗുണം. കോ ഫൗണ്ടറിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ എന്തൊക്കെയാണ് അല്ലെങ്കിൽ എന്തൊക്കെ ശ്രദ്ധിച്ചു വേണം ഒരു കോ ഫൗണ്ടറെ തിരഞ്ഞെടുക്കാൻ എന്നീ കാര്യങ്ങളാണ് ഇന്ന് നോക്കുന്നത്.

  • ആദ്യം നോക്കേണ്ടത് നിങ്ങളുടെ ആശയത്തിലുള്ള സംരംഭം കെട്ടിപ്പടുക്കാൻ എന്തൊക്കെ ഘടകങ്ങളാണ് വേണ്ടത്? അതിൽ എന്തൊക്കെ ഘടകങ്ങൾ നിങ്ങളുടെ കൈവശമുണ്ട്? എന്തിന്റെ എല്ലാം കുറവുണ്ട്? ഇത്രയും മനസ്സിലാക്കി കഴിഞ്ഞാൽ നിങ്ങളുടെ ശക്തിയും കുറവുകളും തിരിച്ചറിയാനാകും. കുറവുകൾ പരിഹരിക്കാൻ ആകുന്ന പങ്കാളികളെ തിരഞ്ഞെടുക്കുക.
  • കോ ഫൗണ്ടർമാരെ കണ്ടെത്തുന്നതിന് വേണ്ടി ബിസിനസ്സിൽ താല്പര്യമുള്ള സുഹൃത്തുക്കളുമായി ചർച്ച നടത്തുക. നിങ്ങൾ ചെയ്യാൻ പോകുന്ന ബിസിനസിനെ കുറിച്ച് അവരോട് പറയുക.
  • ജീവിതപങ്കാളിയെ കണ്ടുപിടിക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് കോ ഫൗണ്ടർ. നിങ്ങളുടെ ബിസിനസ്സിൽ വെല്ലുവിളികളും തിരിച്ചടികളും ഉണ്ടാകാം. അത്തരം അവസരങ്ങളിൽ എല്ലാം നിങ്ങളോട് ഒപ്പം നിൽക്കുന്നവർ ആയിരിക്കണം കോ ഫൗണ്ടർ. ഒരേ ലക്ഷ്യത്തിനുവേണ്ടി ദീർഘകാലം യാത്ര ചെയ്യുന്നവരാണ് കോ ഫൗണ്ടർമാർ മികച്ച ഒരു കോ ഫൗണ്ടറെ കിട്ടിയാൽ വിജയത്തിലേക്കുള്ള ഒരു പടവ് നിങ്ങൾ കടന്നു കഴിഞ്ഞു.
  • നിങ്ങളുടെ പ്രവർത്തന രീതി, ലക്ഷ്യം എന്നിവയെ കുറിച്ച് എല്ലാം അറിയുന്ന ഒരാളായിരിക്കണം. അതുപോലെ ബിസിനസിലെ നഷ്ട സാധ്യതകളെ കുറിച്ചും അറിയുന്ന ആളായിരിക്കണം.
  • നേരത്തെ ബിസിനസ് തുടങ്ങിയ പരാജയപ്പെട്ടവരെയും പങ്കാളികളായി കൂട്ടാവുന്നതാണ്. കാരണം പരാജയത്തിൽ നിന്നും അവർ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ടാവും.
  • നിങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്ന ബിസിനസ് മേഖലയിൽ ജോലി ചെയ്യുന്നവരെയും നിങ്ങൾക്ക് പരിഗണിക്കാവുന്നതാണ്. അവർക്ക് ഇൻഡസ്ട്രിയയെ കുറിച്ച് വ്യക്തമായ അറിവുണ്ടാകും.
  • നിങ്ങൾ തുടങ്ങുന്ന ബിസിനസിലെ പ്രോഡക്റ്റ്കൾ വിപണനം ചെയ്യുക എന്ന് പറയുന്നത് പ്രധാനപ്പെട്ട ഒന്നാണ്. വില്പനയിലും വിപണനത്തിലും ശേഷിയുള്ള ഒരാൾ ഫൗണ്ടറായി വരുന്നത് നിങ്ങളുടെ സംരംഭത്തിന്റെ പ്രവർത്തനത്തിന് ഗുണകരമാണ്.
  • തെരഞ്ഞെടുത്തു കഴിഞ്ഞാൽ ഓരോരുത്തരുടെയും ഉത്തരവാദിത്വങ്ങളും ദൗത്യങ്ങളും കൃത്യമായി പറഞ്ഞു ഏൽപ്പിക്കുക. ഒരു കമ്പനിയിൽ ഒരു ചീഫ് എക്സിക്യൂട്ടീവ് ഓഫീസറിനെ (CEO) സാധ്യതയുള്ളൂ. ഈഗോ പ്രശ്നങ്ങൾ ഉണ്ടാകാതെ ആ ഉത്തരവാദിത്വം ആർക്കാണോ ഏറ്റവും നന്നായി നിർവഹിക്കാൻ ആവുക അദ്ദേഹത്തെ തന്നെ അത് ഏൽപ്പിക്കുക.

പുതിയ ഒരു ബിസിനസ് തുടങ്ങുമ്പോൾ വലിയ സമ്മർദ്ദങ്ങൾ നിങ്ങൾ അതിജീവിക്കേണ്ടിവരും. സമ്മർദ്ദങ്ങളെ കൈപിടിയിൽ ഒതുക്കാനുള്ള ശേഷി ഓരോ സംരംഭകനിലും ഉണ്ടാകണം സമ്മർദ്ദങ്ങളെ അതിജീവിക്കാതെ പൊട്ടിത്തെറിയിലേക്ക് നീങ്ങിയാൽ പങ്കാളികൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകാം. അത് കമ്പനിയുടെ വളർച്ചയ്ക്ക് തടസ്സം ഉണ്ടാക്കും. അതുകൊണ്ട് തന്നെ അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും ശരിയായ രീതിയിൽ തന്നെ അവതരിപ്പിക്കുകയും മനസ്സിലാക്കുകയും ചെയ്യുക.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.