വളരെ വർഷങ്ങൾക്കു മുമ്പ് പ്രചാരത്തിൽ ഉണ്ടായിരുന്ന ഒന്നാണ് കൊടാക് ഫിലംസ്. 80'S ന് മുൻപ് ജനിച്ച ആളുകൾക്ക് വളരെയധികം പ്രചാരത്തിൽ ഉണ്ടായിരുന്ന ഒന്നാണ് കോടാക്. വിനോദയാത്ര പോകുമ്പോഴോ അല്ലെങ്കിൽ പ്രധാനപ്പെട്ട ഫംഗ്ഷനോ ഒക്കെ എല്ലാരും സ്വകാര്യമായി ഉപയോഗിച്ചിരുന്ന ഒന്നായിരുന്നു കൊടാക്ക് ക്യാമറകൾ. ലോകത്ത് മുഴുവനും കൊടാക്കിന്റെ നെറ്റ്വർക്കുകൾ ഉണ്ടായിരുന്നു. ആ സമയത്താണ് ടെക്നോളജിക്ക് വളരെയധികം മാറ്റം വരുന്നത്. 1990 കളിൽ ടെക്നോളജിയിൽ വളരെയധികം മാറ്റങ്ങൾ വന്നു. അത് ക്യാമറകളിലും അപാരമായ മാറ്റങ്ങൾ വരുത്തി. ഡിജിറ്റൽ ക്യാമറകൾ പല കമ്പനികളിലും പരീക്ഷണമായി ഇറക്കി തുടങ്ങി. അതിന് വമ്പിച്ച വിജയമുണ്ടാകുകയും ചെയ്തു. എന്നാൽ കൊടാക്ക് എന്ന കമ്പനി മാത്രം മാറാൻ തയ്യാറായില്ല. എന്ത് സംഭവിച്ചാലും എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു രീതിയാണ് ഫിലിം ക്യാമറകൾ എന്നും, ഫിലിം ക്യാമറകളെ വെല്ലുവിളിക്കാൻ ആർക്കും തന്നെ സാധിക്കില്ല എന്ന് കൊടക് കമ്പനി വെല്ലുവിളിച്ചു. അവർ അതിനു വേണ്ടി ഉറച്ചുനിന്നു. പക്ഷേ കുറെ വർഷം കഴിഞ്ഞപ്പോൾ ആളുകൾ ആരും തന്നെ ഫിലിം ക്യാമറകൾ ശ്രദ്ധിക്കപ്പെടാതായി. ഇന്ന് കൊടാക് എന്ന കമ്പനി തന്നെ നാമാവശേഷമായി. മാറാൻ നമ്മൾ തയ്യാറായില്ലെങ്കിൽ മാറ്റം നമ്മളെ മാറ്റും എന്നുള്ളതാണ് യാഥാർത്ഥ്യം. ഇതുപോലുള്ള കഥ തന്നെയാണ് അംബാസിഡർ കാറുകൾക്ക് പറയാനുള്ളത്. ഇതേ സംഭവം തന്നെയാണ് നോക്കിയ അതിഭീമകാരമായ മൊബൈൽ നിർമ്മാതാക്കൾക്കും പറയാനുള്ളത്. ഇവരെക്കുറിച്ച് ചരിത്രത്തിന്റെ താളുകളിൽ എഴുതപ്പെട്ടിരിക്കുന്നു. കാലഘട്ടം അനുസരിച്ചു മാറുവാൻ ബിസിനസുകാർക്ക് തയ്യാറായിരിക്കണം. പഴയ രീതിയിൽ മാത്രമേ താൻ കാര്യങ്ങൾ ചെയ്യുകയുള്ളൂ എന്ന് പറഞ്ഞുകൊണ്ട് ബിസിനസുകാരൻ മുന്നോട്ടുപോകാൻ വേണ്ടി ശ്രമിക്കരുത് മാറ്റം ജീവിതത്തിന്റെ ഭാഗമാണ്. മാറ്റങ്ങൾക്ക് വേണ്ടി തയ്യാറാക്കുവാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.
- യാഥാർത്ഥ്യം മനസ്സിലാക്കുക എന്നതാണ്. പലപ്പോഴും നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല സത്യം. നിങ്ങളുടെ ധാരണകൾക്ക് വിപരീതമായിരിക്കാം ലോകത്തിൽ പല കാര്യങ്ങളും സംഭവിക്കുന്നത്.അതുകൊണ്ട് തന്നെ യാഥാർത്ഥ്യങ്ങൾ അംഗീകരിക്കുവാനുള്ള മനസ്സ് ആദ്യം തന്നെ നിങ്ങൾക്കുണ്ടാകണം.
- ലോകത്തിനെ കണ്ണ് തുറന്നു നോക്കുക. ലോകത്തിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ, മാറുന്ന ടെക്നോളജി അതുപോലെതന്നെ ആളുകളുടെ രീതികൾ ഇതൊക്കെ തന്നെ സശ്രദ്ധo ഒരു ബിസിനസുകാരൻ നിരീക്ഷിക്കേണ്ട സംഗതിയാണ്.
- പണ്ടൊക്കെ ബിസിനസുകൾ നിലനിന്നിരുന്നത് 50,60 കാല വർഷങ്ങൾ ആയിരുന്നു. ഇന്ന് ബിസിനസുകൾ അഞ്ചോ ആറോ വർഷങ്ങൾ അല്ലെങ്കിൽ മാക്സിമം രണ്ട് വർഷങ്ങൾ മാത്രമേ നിലനിൽക്കുകയുള്ളൂ.
- ഒരു കാലഘട്ടത്തിൽ നമ്മുടെ നാട്ടിൽ ഫോൺ വിളിക്കുന്നതിന് വേണ്ടി ബൂത്തുകൾ നിരവധി ഉണ്ടായിരുന്നു. ഇന്ന് അതിന്റെ ഒരു ആവശ്യകതയെ ഇല്ല. അതുപോലെ തന്നെ ടൈപ്പ് റൈറ്ററുകൾ കമ്പ്യൂട്ടർ സെന്ററുകൾ അതുപോലെ തന്നെ മൊബൈൽ ചാർജ് ചെയ്യുന്ന കടകൾ ഇങ്ങനെ പല സ്ഥാപനങ്ങളും ഇന്ന് അന്യംനിന്ന് പോയിക്കൊണ്ടിരിക്കുകയാണ്. ഇതിന് കാരണം മാറ്റങ്ങൾ വളരെ വേഗത്തിൽ സംഭവിക്കുന്നു. അതുപോലെ തന്നെ മാറ്റങ്ങൾ വളരെ കുറച്ചു വർഷങ്ങൾ മാത്രമാണ് നിലനിൽക്കുന്നത് എന്നത് ഒരു വസ്തുതയാണ്.
- പുതിയ കാര്യങ്ങൾ പഠിക്കുന്നതിന് വേണ്ടി കുറച്ച് സമയം മാറ്റിവയ്ക്കുക. അതിനുവേണ്ടി പുതിയ പുസ്തകങ്ങൾ വായിക്കുക. കാലഘട്ടത്തിൽ ടെക്നോളജിയെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വീഡിയോകൾ കാണുക. ഇപ്പോൾ എ ഐ ടെക്നോളജിയുടെ കാലഘട്ടമാണ്. എഐ കൊണ്ട് ബിസിനസ് സാധ്യതകൾ പോകുമെന്ന് കരുതി മാറി നിൽക്കുകയല്ല വേണ്ടത്.അതിന്റെ പ്രയോജനം മനസ്സിലാക്കിക്കൊണ്ട് മുന്നോട്ടുപോവുക എന്നതാണ്.
- ഇന്ന് ലോകത്തിൽ രണ്ടുതരം ആളുകളാണ് ഉള്ളത്.ഒന്ന് ടെക്നോളജി ഉപയോഗിക്കാൻ അറിയുന്നവരും. രണ്ടാമത്തെ വിഭാഗം ടെക്നോളജി ഉപയോഗിക്കാൻ അറിയാത്തവരുമാണ്. ഈ രണ്ടു വിഭാഗത്തിൽ വിജയിക്കാൻ പോകുന്നത് ടെക്നോളജി ഉപയോഗിക്കാൻ അറിയുന്നവർ മാത്രമാണ്.
- എപ്പോഴും തയ്യാറായിരിക്കുക. മാറ്റങ്ങൾ ഉൾക്കൊള്ളുവാൻ വേണ്ടി തയ്യാറായിരിക്കുക. എപ്പോൾ വേണമെങ്കിലും മാറ്റങ്ങൾ വരാം ആ മാറ്റങ്ങൾ ഉൾക്കൊള്ളാൻ വേണ്ടി തയ്യാറായിരിക്കുക. അത് നിങ്ങൾക്ക് അനുകൂലമായി മാറ്റുന്നതിന് വേണ്ടി കഠിനമായി പ്രയത്നങ്ങൾ ചെയ്താൽ തീർച്ചയായും നിങ്ങൾക്ക് ഗുണകരമായ മാറ്റങ്ങളിലേക്ക് കൊണ്ടുപോകുവാൻ കഴിയും.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ബിസിനസ് രംഗത്തെ മത്സരങ്ങളിൽ ബിസിനസുകാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.