നിങ്ങളെ പിന്തുണയ്ക്കാനും ഉപദേശിക്കാനും നയിക്കാനും കഴിയുന്ന ഒരു വ്യക്തിയാണ് ഉപദേഷ്ടാവ് അല്ലെങ്കിൽ മെന്റർ എന്ന് പറയുന്നത്. ഏതെങ്കിലും മേഖലയിൽ തഴക്കവും, പഴക്കവും, പരിചയസമ്പത്തും ഉള്ളവരെ തേടിപ്പിടിച്ച് ഉപദേഷ്ടാക്കൾ ആക്കാം. നിങ്ങൾക്ക് പല മേഖലകളിലുമുള്ള സംശയങ്ങളും, അറിവില്ലായ്മയും നീക്കാൻ മെന്ററിങ് ഉപകരിക്കും. നിങ്ങളുടെ ലക്ഷ്യത്തിന്റെ വിജയത്തിന് വേണ്ടുന്ന പദ്ധതികൾ തയ്യാറാക്കാനും തന്ത്രങ്ങൾക്ക് രൂപം നൽകാനും ഒക്കെ മെന്റർമാരെ ആശ്രയിക്കാം. മെന്റർമാർ മൂന്ന് തരത്തിലുണ്ട് അവ ഏതൊക്കെയെന്നു നോക്കാം.
- അവിചാരിതമായി ലഭിക്കുന്ന മെന്റർമാർ. പലപ്പോഴും വ്യക്തിയാകണമെന്നില്ല ഒരു കോഴ്സ് വഴിയോ, സെമിനാർ വഴിയോ മറ്റെന്തെങ്കിലും സംഭവങ്ങൾ വഴിയോ ജീവിതം മാറ്റിമറിക്കപ്പെടുന്നവരുണ്ട്. അവയും മെന്റർ ലിസ്റ്റിൽ പെട്ടതാണ്.
- രണ്ടാമത്തെ വിഭാഗം ബന്ധുക്കൾ, സുഹൃത്തുക്കൾ, അല്ലെങ്കിൽ നിങ്ങളെ സ്വാധീനിച്ചിട്ടുള്ള ആരെങ്കിലും ആയിരിക്കും.
- മൂന്നാമത്തെത് ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ മഹാന്മാരിൽ നിന്നും നിങ്ങളെ ഏറ്റവും അധികം സ്വാധീനിച്ചിട്ടുള്ളവരെ മെന്റർ മാരായി തെരഞ്ഞെടുക്കാം. റോൾ മോഡലുകളെയും ഇക്കൂട്ടത്തിൽ പെടുത്താം. ഉദാഹരണമായി ശ്രീബുദ്ധൻ, എബ്രഹാംലിങ്കൻ, യേശുക്രിസ്തു, മുഹമ്മദ് നബി, ഗാന്ധിജി, നെൽസൺ മണ്ടേല തുടങ്ങിയവരെല്ലാം മെന്റർമാരുടെ ഗണത്തിൽ പെടും.ഒരു ഉപദേഷ്ടാവ് എന്നത് ഒരു കഠിനമായ ജോലിയാണ്. അതിന് മറ്റുള്ളവരെ സഹായിക്കാനുള്ള നിശ്ചയദാർഢ്യവും, പ്രതിബദ്ധതയും, ആത്മാർത്ഥമായ താൽപ്പര്യവുമാണ് ആവശ്യം.നിങ്ങളിൽ മാറ്റം സൃഷ്ടിക്കാൻ കഴിയുന്നവരായിരിക്കണം നിങ്ങൾ തിരഞ്ഞെടുക്കുന്ന മെന്റർമാർ.
നല്ല ഉപദേഷ്ടാവിന്റെ ചില കഴിവുകളും ഗുണങ്ങളും ഇവയാണ്
- നിങ്ങളുടെ ഫീൽഡിലോ ഡൊമെയ്നിലോ അറിവും അനുഭവപരിചയവും കഴിവും ഉള്ളവരായിരിക്കണം.
- മറ്റുള്ളവരെ സഹായിക്കുന്നതിൽ അഭിനിവേശം ഉള്ളവർ ആയിരിക്കണം.
- വിജയകരമായ മാർഗനിർദേശത്തിനും ആശയവിനിമയം അത്യന്താപേക്ഷിതമാണ്. ഉപദേഷ്ടാക്കൾക്ക് അവരുടെ ഉപദേശങ്ങളും അനുഭവങ്ങളും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ പ്രകടിപ്പിക്കാൻ കഴിയണം.
- അവർ ക്ഷമയുള്ളവരും സജീവമായ ശ്രോതാക്കളും ആയിരിക്കണം, അവർ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ഫീഡ്ബാക്ക് നൽകാനും അവരുടെ ഉപദേശകരെ സ്വന്തമായി പരിഹാരം കണ്ടെത്താൻ സഹായിക്കാനും തയ്യാറായിരിക്കണം.
- നല്ല ഉപദേഷ്ടാക്കൾ അവരുടെ സ്വന്തം യാത്രകളിൽ നിന്ന് പഠിക്കുന്നത് തുടരുക മാത്രമല്ല, അവരുടെ ഉപദേശകരിൽ നിന്ന് പഠിക്കുകയും ചെയ്യുന്നു.
- നല്ല ഉപദേശകന്റെ പ്രധാന ഗുണങ്ങളിലൊന്നാണ് നല്ല ശ്രോതാവ് ആയിരിക്കുക എന്നത്.
- നല്ല മെന്റർമാർ മറ്റുള്ളവരെ വിജയിപ്പിച്ചതിന്റെ ഉദാഹരണമുള്ളവർ ആയിരിക്കണം.
- അവർ പറയുന്നതുപോലെ തന്നെ സ്വന്തം ജീവിതത്തിൽ പ്രവർത്തിക്കുന്നവരായിരിക്കണം.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഈ 6 സ്വാതന്ത്ര്യങ്ങൾ നേടിയാൽ നിങ്ങൾ ജീവിത വിജയം കൈവരിക്കും... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.