വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർ വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പല ആൾക്കാരും ഇന്ത്യയിൽ വസ്തു വാങ്ങുന്ന സമയത്ത് നിയമം നോക്കിയല്ല വസ്തു വാങ്ങാറുള്ളത്. അതുകൊണ്ട് തന്നെ പല അബദ്ധങ്ങളിൽ ചെന്ന് ചാടാറുണ്ട്. നമ്മുടെ നാട്ടിൽ ഒരു ഇൻവെസ്റ്റ്മെന്റ് ആയിക്കോട്ടെ എന്ന് കരുതിയാണ് പല ആൾക്കാരും ഇത് ചെയ്യുന്നതെങ്കിലും പിന്നീട് വലിയ ഒരു ബാധ്യതയിലേക്കും നഷ്ടത്തിലേക്ക് ഇതുവഴിയൊരുക്കുന്നു. വിദേശ ഇന്ത്യക്കാർ വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.
- വിദേശ ഇന്ത്യക്കാർക്ക് കൃഷിഭൂമി വാങ്ങുവാൻ നിയമപരമായി അർഹത ഉണ്ടാകില്ല. ഇന്ത്യയിൽ ഉള്ളവർക്ക് മാത്രമാണ് ഇവിടെ കൃഷി ഭൂമി വാങ്ങുവാൻ അവകാശമുള്ളത്. വിദേശ ഇന്ത്യക്കാർ അത് വാങ്ങുന്നത് നിയമവിരുദ്ധമാണ്. അതുകൊണ്ട് കൃഷിത്തോട്ടം,ഫാം ഹൗസുകൾ മുതലായവ വാങ്ങാൻ പാടില്ല.
- വിദേശത്ത് നിന്നായിരിക്കും നിങ്ങൾ വസ്തു വാങ്ങാൻ വേണ്ടി നോക്കുന്നത്. ഇവർ അയച്ചുതരുന്ന ഫോട്ടോസും ഡേറ്റുകളും കറക്റ്റ് ആണോ എന്ന് നോക്കണം. ധാരാളം വ്യാജന്മാർ ഇന്ന് നിലവിലുണ്ട്. അതുകൊണ്ട് തന്നെ നിങ്ങൾക്ക് വിശ്വാസമുള്ള ബ്രോക്കർമാരോ അല്ലെങ്കിൽ ആ തരത്തിലുള്ള ആൾക്കാരിൽ നിന്നുമാണ് നിങ്ങൾ വാങ്ങേണ്ടത്. പലരും ബന്ധുക്കളെ വിശ്വസിച്ചുകൊണ്ട് വസ്തു വാങ്ങുകയും പിന്നീട് ചതിയിൽ പെട്ട ഒരു ധാരാളം പേർ ഇന്നുണ്ട്. അങ്ങനെ ബന്ധുക്കളിൽ നിന്നും വാങ്ങുന്നതിന് മുൻപ് ഇവർ അറിയാതെ തന്നെ ഒരു തേർഡ് ഒപ്പീനിയനായി മറ്റൊരാളിൽ നിന്ന് അഭിപ്രായം എടുക്കുവാൻ മടി വിചാരിക്കരുത്.
- രജിസ്റ്റർ ഓഫീസിലെ റിക്കോർഡുകൾ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ചിലപ്പോൾ അവർ പറയുന്നതായിരിക്കില്ല നിയമപരമായി ഉള്ളത്. നിയമപരമായി മാത്രം പരിശോധിച്ചാലും പോരാ റെക്കോർഡിക്കലി എല്ലാം കറക്റ്റ് ആയിരിക്കും.പക്ഷേ വസ്തുവിൽ മറ്റു പല പ്രശ്നങ്ങളും ഉണ്ടായിരിക്കും, അല്ലെങ്കിൽ ചുറ്റുപാടിൽ എന്തെങ്കിലും പ്രശ്നങ്ങളോ മറ്റാരെങ്കിലും കൈവശം വച്ചേക്കുന്ന വസ്തുക്കളോ ആകാം .അതുകൊണ്ടുതന്നെ അതിനെക്കുറിച്ച് വ്യക്തമായ ഒരു പഠനംനടത്തി തേർഡ് ഒപ്പീനിയൻ എന്ന നിലയ്ക്ക് മറ്റൊരാളിൽ നിന്ന് സഹായം തീർച്ചയായും തേടണം.
- മറ്റൊരു കാര്യമാണ് മാർക്കറ്റ് വിലയിൽ നിന്നും കൂട്ടി വാങ്ങുക എന്ന രീതി. പലപ്പോഴും മാർക്കറ്റ് വിലയേക്കാൾ കൂടിയ വിലയ്ക്കാണ് മറ്റു ബ്രോക്കർമാർ വിദേശ ഇന്ത്യക്കാർക്ക് സ്ഥലങ്ങൾ വിൽക്കാറുള്ളത്. അവിടെ വളരെ വില കൂടുതലുള്ള സ്ഥലമാണ് എന്നൊക്കെ പറഞ്ഞ് പറ്റിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഒരു വാല്യു വാല്യുവേറ്ററിന്റെ സഹായം തേടാവുന്നതാണ്.
- വസ്തു വാങ്ങുമ്പോൾ ബ്ലാക്ക് മണിയിൽ വാങ്ങാതിരിക്കാൻ വേണ്ടി ശ്രദ്ധിക്കുക. വസ്തുക്കൾ ബ്ലാക്ക് മണിയിൽ വിദേശ ഇന്ത്യക്കാർ വാങ്ങുന്നത് പിന്നീട് പല പ്രശ്നങ്ങൾക്കും കാരണമാകും. നിങ്ങൾ ലീഗൽ വഴി മാത്രമാണ് പൈസ അയച്ചുകൊടുത്ത് വസ്തു വാങ്ങേണ്ടത് മറ്റൊരാളുടെ അക്കൗണ്ടിൽ പൈസ വാങ്ങുക എന്ന് പറയുന്നത് വലിയ ഒരു മണ്ടത്തരം ആണ്. ലീഗലായി തന്നെ ചെയ്യാൻ ശ്രദ്ധിക്കണം അതിന് കുറച്ചു പ്രമാണ കൂലി കൂടിയാലും കുഴപ്പമില്ല. ഇടപാടുകൾ എല്ലാം ബാങ്ക് അക്കൗണ്ട് വഴി മാത്രമേ പാടുള്ളൂ.
- അതുപോലെതന്നെ വസ്തുവിന്റെ കറക്റ്റ് ആയിട്ടുള്ള അളവ് ബാങ്കിൽ പണയം വെച്ചിട്ടുള്ള ബസ്സുവാണോ എന്ന് പ്രത്യേക പരിശോധന നടത്തണം. ഇത് ഒരു എക്സ്പേർട്ട് സഹായത്തോടുകൂടി നിങ്ങൾക്ക് ചെയ്യാവുന്നതാണ്.
റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രയോജനകരമായ ടിപ്പ്സുകളും അറിവുകളും നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർക്ക് അർഹമായ കമ്മീഷൻ ലഭിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.