Sections

വസ്തു വിൽക്കാൻ തയ്യാറാകുന്നതിന് മുൻപായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Wednesday, Mar 27, 2024
Reported By Admin
Property Sale

വസ്തു വിൽക്കാൻ വേണ്ടി ശ്രമിക്കുമ്പോൾ അത് നടക്കാതെ ബുദ്ധിമുട്ടുന്ന നിരവധി ആളുകൾ ഉണ്ട്. വസ്തു വിൽക്കാൻ വേണ്ടി നിൽക്കുന്ന സമയത്ത് നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്.

  • നിങ്ങളുടെ വസ്തു ഏത് തരത്തിലുള്ള വസ്തുവാണെന്ന് തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. ഈ ലോകത്തിലെ ഏറ്റവും വലിയ നല്ല നിക്ഷേപം വസ്തുവിൽ ആണെന്ന് നിങ്ങൾക്ക് അറിയാം. ഏത് തരത്തിലുള്ള വസ്തുവാണ് നിങ്ങളുടേതെന്ന് അറിഞ്ഞാൽ മാത്രമേ വിൽപ്പനയ്ക്ക് സാധ്യമാവുകയുള്ളൂ. ഉദാഹരണമായി നിങ്ങളുടെ വസ്തു ഒരു കൃഷി ഭൂമിയാണെങ്കിൽ അതുമായി ബന്ധപ്പെട്ട ആളുകൾക്ക് മാത്രമേ ആ വസ്തു വിൽക്കാൻ സാധിക്കുകയുള്ളൂ. കമർഷ്യൽ പർപ്പസിന് ഉപയോഗിക്കാൻ പറ്റുന്നതാണെങ്കിൽ ആ തരത്തിൽ അല്ല ഹൗസിംഗ് പ്ലോട്ടുകൾ ആണെങ്കിൽ ആ തരത്തിലുള്ള ആളുകളുമായാണ് ബന്ധപ്പെടേണ്ടത്. ഏത് തരത്തിലുള്ള വസ്തു ആണെന്ന് തിരിച്ചറിയുകയാണ് നിങ്ങൾ ആദ്യം ചെയ്യേണ്ടത്.
  • നിങ്ങളുടെ വസ്തുവിന് ആവശ്യമായ ലീഗൽ കാര്യങ്ങൾ കറക്റ്റ് ആക്കുക. ഒരു വസ്തുവിന് ഏറ്റവും അത്യാവശ്യ വേണ്ടത് അതിന്റെ ഡോക്യുമെന്റുകളാണ്. അതിന്റെ ആധാരം, മുന്നാധാരം, ബാധ്യത സർട്ടിഫിക്കറ്റ്, ടാക്സ് അടച്ച് സർട്ടിഫിക്കറ്റ്, വസ്തുവിന്റെ ലൊക്കേഷൻ സ്കെച്ച് ഈ വക കാര്യങ്ങൾ ഇതിന്റെയൊക്കെ കോപ്പികൾ നിങ്ങളുടെ കൈയിൽ ഉണ്ടാവുക എന്നതാണ് രണ്ടാമതായി ചെയ്യേണ്ടത്. 13 വർഷത്തെ ബാധ്യത സർട്ടിഫിക്കറ്റ് കറക്റ്റ് ആയിരിക്കണം.
  • നിങ്ങളുടെ വസ്തുവിനെ ചുറ്റുമുള്ള അതിർത്തി കറക്റ്റ് ആക്കുക. ഒരാൾ വന്നു നോക്കുന്ന സമയത്ത് വസ്തുവിന്റെ അതിർത്തികൾ കറക്റ്റ് ആയിരിക്കണം. കാണുന്നവർക്ക് താൽപര്യം തോന്നുന്ന തരത്തിൽ വസ്തു സമതലമാക്കി വൃത്തിയായി വയ്ക്കുക.
  • വസ്തുവിലേക്കുള്ള വഴി കറക്റ്റ് ആക്കി വയ്ക്കുക. എല്ലാ ആളുകളും വസ്തുവിന്റെ വഴി നോക്കിയാണ് വാങ്ങുക പ്രത്യേകിച്ച് ഇന്നത്തെ കാലഘട്ടത്തിൽ കാറ് കയറുന്ന വസ്തുക്കളാണ് പലരും വാങ്ങാൻ നോക്കുക. അതുകൊണ്ട് നിർബന്ധമായും കാർ കയറുന്നതിനുള്ള വഴി വസ്തുവിന് ഉണ്ടായിരിക്കണം. അങ്ങനെ വഴി സൗകര്യമില്ലെങ്കിൽ തൊട്ടടുത്തുള്ള വസ്തുക്കളിൽ നിന്നും വഴി വാങ്ങിക്കൊണ്ട് വഴി സൗകര്യം കറക്റ്റ് ചെയ്യുക. വഴിയില്ലാതെ വസ്തു വിറ്റു പോകാൻ വളരെ ബുദ്ധിമുട്ടാണ്.
  • വസ്തുവിൽ കറണ്ട് വെള്ളമെന്ന സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പിക്കുക. കൃഷി ആവശ്യത്തിനാണെങ്കിലും വീട്ടിലെ ആവശ്യത്തിനാണെങ്കിലും ജലവും കറണ്ടും വളരെ അത്യാവശ്യമാണ്. അതിനുള്ള സൗകര്യങ്ങൾ നിങ്ങളുടെ വസ്തുവിൽ ഉറപ്പാക്കുക എന്നതാണ് അടുത്ത് ചെയ്യേണ്ടത്.
  • അടുത്തതായി നിങ്ങൾ ചെയ്യേണ്ടത് വിൽക്കാൻ വേണ്ടിയുള്ള ആളുകളെ കാണുക എന്നതാണ്. ഇതിനുവേണ്ടി നിങ്ങൾക്ക് നിരവധി ആളുകളെ സമീപിക്കാം. ഉദാഹരണമായി നിങ്ങളുടെ തൊട്ടടുത്തുള്ള ലീഗൽ ബ്രോക്കർമാരെ സമീപിക്കുകയും, അവരോട് വസ്തു വിൽക്കാൻ ഉണ്ടെന്നുള്ള കാര്യങ്ങളും ഡീറ്റെയിൽസ് ഒക്കെ പറയുകയും ചെയ്യുക. ഇന്നത്തെ ആധുനിക കാലഘട്ടത്തിലെ സോഷ്യൽ മീഡിയ മാർക്കറ്റിംഗ് വസ്തു വിൽക്കുന്നതിന് വേണ്ടി ഉപയോഗിക്കുക. ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം പോലുള്ളവ ഉപയോഗിച്ചുകൊണ്ട് തന്നെ നിങ്ങൾക്ക് വസ്തു വിൽക്കുന്നതിന് വേണ്ടിയുള്ള പരസ്യങ്ങൾ നൽകാം അതുപോലെതന്നെ ഓൺലൈൻ വഴിയും മറ്റു പല ആപ്പുകൾ വഴിയും വസ്തു വില്പനയ്ക്ക് വേണ്ടി പരസ്യങ്ങൾ കൊടുക്കാവുന്നതാണ്. ഉദാഹരണമായി OLX പോലുള്ള ആപ്ലിക്കേഷൻ വഴി വസ്തു വില്പനയ്ക്ക് വേണ്ടി പരസ്യം ചെയ്യാവുന്നതാണ്.

ഇത്രയും കാര്യങ്ങൾ ചെയ്തുകൊണ്ട് വില്പനയ്ക്ക് തയ്യാറാക്കുന്ന ഒരു വസ്തു പെട്ടെന്ന് തന്നെ വിൽപ്പന നടക്കാൻ സാധ്യതയുണ്ട്.



റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രയോജനകരമായ ടിപ്പ്സുകളും അറിവുകളും നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.