ബിസിനസ് ഡിജിറ്റൽ ട്രാൻസ്ഫർമേഷനിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് ഇന്ന് നമ്മൾ ജീവിക്കുന്നത്. എന്നാൽ നമ്മുടെ നാട്ടിലെ ചെറുകിട സ്ഥാപനങ്ങൾ ഒന്നും ഡിജിറ്റൽ മാർക്കറ്റിങ്ങിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടില്ല എന്നത് അതിശയോക്തി ഉണ്ടാക്കുന്ന കാര്യമാണ്. ഡിജിറ്റൽ മാർക്കറ്റിംഗിലോട്ട് മാറാൻ തയ്യാറായില്ലയെങ്കിൽ നിങ്ങളുടെ സ്ഥാപനത്തിന് ലോങ്ങ് ലൈഫ് ഉണ്ടാകില്ല എന്ന കാര്യം മനസ്സിലാക്കുക. എന്നാൽ ഈ ഡിജിറ്റൽ മാർക്കറ്റിങ്ങിലോട്ട് മാറുക എന്നത് വളരെ എളുപ്പത്തിൽ സംഭവിക്കുന്ന ഒന്നല്ല. ഒരുപാട് കാര്യങ്ങൾ ശ്രദ്ധിച്ച് മാത്രമേ ഡിജിറ്റൽ മാർക്കറ്റിങ്ങിലോട്ട് പോകാൻ പാടുള്ളൂ. പല സ്ഥാപനങ്ങൾക്കും ഡിജിറ്റൽ മാർക്കറ്റിംഗിന്റെ പേരിൽ പല തട്ടിപ്പുകളും സംഭവിക്കാറുണ്ട്. ഡിജിറ്റൽ മാർക്കറ്റിംഗ് ചെയ്തു കഴിഞ്ഞാൽ വമ്പിച്ച ലാഭം കിട്ടുമെന്ന് ചിന്തിക്കുന്നവരും നമ്മുടെ കൂട്ടത്തിലുണ്ട്. ഇത് മുതലെടുത്ത് കൊണ്ട് കമ്പനികളുടെ അടുത്ത് പോയി ഡിജിറ്റൽ മാർക്കറ്റിങ്ങിനെക്കുറിച്ച് പല കാര്യങ്ങളും പറഞ്ഞ് അവരാൽ പറ്റിക്കപ്പെടുന്ന ബിസിനസുകാർ ഇന്നും നിങ്ങളുടെ ഇടയിൽ ഉണ്ട്. ഇന്ന് പഠനങ്ങൾ പറയുന്നത് ലോകമെമ്പാടുമുള്ളതിൽ 30% സ്ഥാപനങ്ങൾ മാത്രമേ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ വഴി വിജയിച്ചിട്ടുള്ളൂ. അതിൽ 16 ശതമാനം സ്ഥാപനങ്ങൾക്ക് മാത്രമേ മികച്ച പ്രകടനം നടത്താൻ സാധിച്ചിട്ടുള്ളൂ. 70% സ്ഥാപനങ്ങൾക്ക് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ വഴി ലാഭം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കുന്നത്. ഇതിൽ ഇറങ്ങുന്നതിനു മുൻപ് ഡിജിറ്റൽ ട്രാൻസ്ഫർമേഷനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകണം.
- ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ എന്താണ് എന്നുള്ള വ്യക്തമായ ധാരണ ബിസിനസ്കാരന് ഉണ്ടായിരിക്കണം. ഡിജിറ്റൽ ആക്കുക എന്നത് ഫെയ്സ്ബുക്കോ വാട്സ്ആപ്പോ മാറ്റുക എന്നുള്ളതല്ല ഇതിനെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാനുണ്ട് അതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണ നിങ്ങൾ ഉണ്ടാക്കുക. അല്ലെങ്കിൽ അതിനെക്കുറിച്ച് അറിയാവുന്ന ഒരു സ്റ്റാഫ് ഉണ്ടാകുന്നത് നല്ലതാണ്. മറ്റൊരാളുടെ അടുത്തുപോയി ചെയ്യുന്നതിനേക്കാൾ ലാഭകരം ഇതിനെക്കുറിച്ച് വ്യക്തമായി അറിയാവുന്ന ഒരു സ്റ്റാഫ് നിങ്ങളോടൊപ്പം ഉണ്ടാകുന്നതാണ്.
- നിങ്ങളോടൊപ്പമുള്ള സ്റ്റാഫുകൾക്ക് എല്ലാം ഡിജിറ്റൽ മാർക്കറ്റിംങ്ങിനെക്കുറിച്ച് പരിശീലനം കൊടുക്കുക. ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ നടത്തുന്നതിന് വേണ്ടി ഒരു ടീം തന്നെ ആവശ്യമാണ്. അതിനുവേണ്ടി നിങ്ങളോടൊപ്പം ഉള്ളവരെ തന്നെ പരിശീലിപ്പിക്കുന്നതാണ് നല്ലത്. അതിനുവേണ്ടി എല്ലാ വ്യക്തികൾക്കും അവരുടെ റോളുകളും ഉത്തരവാദിത്വങ്ങളും ഏൽപ്പിക്കുക എന്നതും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.
- ഉപഭോക്താക്കളെക്കുറിച്ച് മനസ്സിലാക്കുക. ഏതുതരത്തിലുള്ള ഉപഭോക്താക്കളാണ് നിങ്ങളുടെ ഡിജിറ്റൽ മാർക്കറ്റിംഗിന് ഉപകാരപ്രദമാകുന്നത് എന്ന് മനസ്സിലാക്കുക. ഉദാഹരണമായി ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നത് 30 വയസ്സിന് മുകളിലുള്ളവർ ആയിരിക്കും 30 വയസ്സിന് താഴെയുള്ളവർ ഇൻസ്റ്റാഗ്രാം പോലുള്ള ആപ്പുകൾ ആയിരിക്കും കാണുന്നത്. അതുകൊണ്ടുതന്നെ നിങ്ങളുടെ സ്ഥാപനത്തിൽ ചിലപ്പോൾ വിദ്യാർത്ഥികൾക്കും,ചെറുപ്പക്കാർക്കും വേണ്ടുന്ന പ്രൊഡക്ട് ആണെങ്കിൽ ഫേസ്ബുക്ക് പോലെയുള്ള പ്ലാറ്റ്ഫോമുകളിൽ പരസ്യം ചെയ്തതുകൊണ്ട് പ്രത്യേകിച്ച് ഗുണം ഉണ്ടാകാൻ സാധ്യതയില്ല. ഇൻസ്റ്റാഗ്രാമിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. ഉപഭോക്താക്കളുടെ താല്പര്യങ്ങൾ മനസ്സിലാക്കി വേണം ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ നടത്തേണ്ടത്.
- സെക്യൂരിറ്റി കാര്യങ്ങൾ ശ്രദ്ധിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ഏറ്റവും വലിയ പ്രശ്നം എന്ന് പറയുന്നത് സൈബർ സെക്യൂരിറ്റി നഷ്ടപ്പെടുന്ന ഒരു പ്രവണത ഇന്നുണ്ട്. അതിനെക്കുറിച്ച് ധാരാളം വാർത്തകൾ.
- ഇന്ന് കേൾക്കാറുണ്ട്. ചിലപ്പോൾ നിങ്ങൾ പുറത്തുള്ള ആൾക്കാരെ എൽപ്പിച്ചായിരിക്കാം എല്ലാ കാര്യങ്ങളും ചെയ്യുന്നത്. പക്ഷേ അത് നിങ്ങളുടെ വിവരങ്ങൾ പുറത്തു പോകുന്നതിന് ഒരു വഴിയാകാം. ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ നടത്തുമ്പോൾ ഡേറ്റ സുരക്ഷിതമായി നിങ്ങളുടെ പക്കൽ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
- ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ എന്ന് പറഞ്ഞ് എന്തെങ്കിലും ചെയ്യുക എന്നുള്ളതല്ല. നിങ്ങളുടെ കമ്പനിക്ക് അത്യാവശ്യ കാര്യങ്ങൾ എന്താണെന്ന് നോക്കി അതിന് അനുയോജ്യമായ രീതിയിലാകണം ഡിജിറ്റൽ ട്രാൻസ്ഫർമേഷനിൽ മാറ്റം വരുത്തേണ്ടത്. അതിനെക്കുറിച്ച് വ്യക്തമായി ഒരു പഠനം നടത്തി ഏത് മേഖലയിലാണ് നിങ്ങൾക്ക് വേണ്ടത് എന്ന് നോക്കിയതിനുശേഷം ആണ് ചെയേണ്ടത്.
ഇത്രയും കാര്യങ്ങൾ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ചെയ്യുന്നതിന് മുൻപായി മുന്നൊരുക്കം ചെയ്യേണ്ട കാര്യങ്ങളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.