Sections

ദഹനവും ആരോഗ്യമും മെച്ചപ്പെടുത്താൻ ഭക്ഷണത്തിനുശേഷം ചെയ്യാൻ പാടില്ലാത്ത 7 കാര്യങ്ങൾ

Tuesday, Oct 01, 2024
Reported By Soumya
7 Things to Avoid After Eating for Better Digestion and Health

നല്ല ആരോഗ്യമുള്ള ഭക്ഷണരീതി കൊണ്ടു മാത്രമേ നല്ല ശരീരം നിലനിർത്താൻ സാധിക്കുകയുള്ളൂ. കൃത്യസമയത്തുള്ള ഭക്ഷണവും ഭക്ഷണശീലങ്ങളും പാലിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.നിങ്ങളുടെ പല ശീലങ്ങളും ഭക്ഷണത്തിന്റെ ശരിയായ ദഹനത്തെ തടസ്സപ്പെടുത്തുകയും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഹാനികരമാകുകയും ചെയ്യുന്നു. ഭക്ഷണത്തിനുശേഷം ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

വെള്ളം കുടിക്കുക

ഭക്ഷണം കഴിച്ച ഉടനെ വെള്ളം കുടിക്കരുത്. ഭക്ഷണത്തിനുശേഷം വെള്ളം കുടിക്കുമ്പോൾ ദഹനത്തിന് സഹായിക്കുന്ന ആസിഡുകൾ വെള്ളം നേർപ്പിക്കുകയും ദഹനം നടക്കാതെ വരികയും ചെയ്യുന്നു.

ഉറങ്ങുക

ഭക്ഷണത്തിനുശേഷം ഉറങ്ങുന്നത് ഒഴിവാക്കുക. ഇത് ആസിഡ് റിഫ്‌ലക്‌സിനും, നെഞ്ചിരിച്ചിലിനും കാരണമാകും. പൊണ്ണത്തടി,സ്‌ട്രോക്ക് അല്ലെങ്കിൽ മറ്റ് ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാകും. കിടക്കുന്നതിനു മുൻപ് ദഹനത്തിന് കുറച്ച് സമയം അനുവദിക്കുക.

പുവലിക്കുക

ഭക്ഷണത്തിനുശേഷം സിഗരറ്റ് വലിക്കുന്നത് ദഹന സംബന്ധമായ തകരാറുകൾക്കും ചില ക്യാൻസറുകളുടെ സാധ്യതയും കൂട്ടുന്നു. സിഗരററ്റിൽ അടങ്ങിയിട്ടുള്ള നിക്കോട്ടിൽ ഓക്‌സിജനുമായി ചേരുമ്പോൾ ശരീരത്തെ സാധാരണയേക്കാൾ കാർസിനോജനുകൾ ആഗിരണം ചെയ്യാൻ കാരണമാകുന്നു. ഇത് ശ്വാസകോശ, കുടൽക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പുകവലി പൂർണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്.

വ്യായാമം ചെയ്യുക

ഭക്ഷണം കഴിച്ച ഉടൻ വ്യായാമം ചെയ്യുന്നത് ദഹനപ്രക്രിയയെ ബാധിക്കുന്നു.ഇത് ദഹന വ്യവസ്ഥയിൽ നിന്ന് രക്തയോട്ടം വഴിതിരിച്ചുവിടുകയും ദഹനപ്രക്രിയ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഭക്ഷണത്തിനുശേഷം ഒന്ന് രണ്ട് മണിക്കൂറിനു ശേഷം മാത്രം വ്യായാമം ചെയ്യുക.

പഴങ്ങൾ കഴിക്കുക

സിട്രിക് ആസിഡ് കൂടുതലുള്ള പഴങ്ങൾ കഴിക്കുന്നത് ആസിഡ് റിഫ്‌ലക്‌സിന് കാരണമാവുകയും. നെഞ്ചിരിച്ചിൽ എന്നിവയ്ക്ക് സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. പഴങ്ങൾ ഭക്ഷണത്തിന് മുമ്പ് കഴിക്കുന്നതാണ് ഉത്തമം

ചായ കുടിക്കുക

ഭക്ഷണത്തിനുശേഷം ചായ, കാപ്പി എന്നിവ ഒഴിവാക്കുക.ചായയിൽ ടാനിക് ആസിഡ് അടങ്ങിയിട്ടുണ്ട്.ഇത് ഭക്ഷണത്തിലെ ഇരുമ്പ് പ്രോട്ടീൻ എന്നിവയുമായി ചേരുകയും ശരീരത്തിന്റെ പോഷകങ്ങളുടെ ആഗീരണം കുറയ്ക്കുന്നു.ഇരുമ്പിന്റെ കുറവ് വിളർച്ചയ്ക്ക് കാരണമാകും, ഇത് ബലഹീനത, കടുത്ത ക്ഷീണം, നെഞ്ചുവേദന, പൊട്ടുന്ന നഖങ്ങൾ, വിളറിയ ചർമ്മം,വിശപ്പില്ലായിമ എന്നിവയ്ക്ക് കാരണമാകുന്നു.

കുളികുക

ഭക്ഷണം കഴിച്ച് ഉടൻ കുളിക്കുമ്പോൾ ദഹനക്കേടും വയറുവേദനയും ഉണ്ടാക്കും. ഇത് ആമാശയത്തിലെ രക്തചംക്രമണം കുറയ്ക്കുകയും ദഹനവ്യവസ്ഥയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.