നിങ്ങൾ ഒരു ഷോപ്പിന്റെ സെയിൽസ്മാൻ ആണെങ്കിൽ ഉദാഹരണമായി കാറിന്റെയോ, മൊബൈൽ ഷോപ്പ്, അതുപോലെയുള്ള സ്ഥാപനങ്ങളുടെ സെയിൽസ്മാൻ ആണെങ്കിൽ, ഒരു കസ്റ്റമർ നിങ്ങളുടെ ഷോപ്പിലേക്ക് കടന്നു വരുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത്.
- ഒരു കസ്റ്റമർ ഷോപ്പിലേക്ക് വരുന്ന സമയത്ത് അയാൾ സ്വസ്ഥമായ ഒരു തലത്തിലേക്ക് എത്തുന്നതിനു വേണ്ടിയും ഷോപ്പിനുള്ളിൽ നോക്കിക്കാണാനും 30 സെക്കൻഡ് മുതൽ ഒരു മിനിറ്റ് വരെ സമയം കൊടുക്കണം. കൂടുതൽ സമയം കൊടുക്കരുത് എങ്കിൽ അയാൾക്ക് ചിലപ്പോൾ അവഗണിക്കുന്നതായി തോന്നാം. ഉപചാരപൂർവമായ വാക്കുകൾ ഉപയോഗിച്ചുകൊണ്ട് ഞാൻ താങ്കളെ എങ്ങനെയാണ് സഹായിക്കേണ്ടത് എന്ന് ചോദിക്കുക.
- തിരിച്ച് അയാളുടെ മറുപടി എങ്ങനെയാണെന്ന് ശ്രദ്ധിക്കുക ഗൗരവക്കാരനാണോ, ഊഷ്മളമായാണോ സംസാരിക്കുന്നത്, ആത്മവിശ്വാസമുള്ള ഒരാളാണോ, ഈ തരത്തിലുള്ള കാര്യങ്ങൾ വീക്ഷിക്കുക.
- കസ്റ്റമറിനോട് വളരെ ഊർജ്ജസ്വലരായി സംസാരിക്കേണ്ടത് പ്രധാനമാണ്. നിങ്ങൾ ഇരിക്കുകയാണെങ്കിൽ കസ്റ്റമറിനെ കാണുമ്പോൾ ബഹുമാനാർത്ഥം ഒന്ന് എണീക്കുന്നതോ അല്ലെങ്കിൽ ഇരുന്നുള്ള സംസാരം ആണെങ്കിൽ ഊർജ്ജസ്വലരായി ഇരിക്കുന്നതും വളരെ അത്യാവശ്യമാണ്.
- സെയിൽസ്മാന്റെ സംസാരത്തിൽ നിന്ന് അയാൾ തങ്ങളെ സഹായിക്കാൻ തയ്യാറായി നിൽക്കുന്ന ആളാണെന്ന തോന്നൽ കസ്റ്റമറിന് വരണം.
- എങ്ങനെയാണ് താങ്കളെ സഹായിക്കേണ്ടത് എന്ന് ചോദ്യത്തിന് അല്ല അല്ലെങ്കിൽ അതെ എന്നൊരു ഉത്തരം പറയാൻ കസ്റ്റമർ സാധിക്കില്ല. പകരം എന്താണ് അയാളുടെ ആവശ്യമെന്ന് വ്യക്തമായി പറയേണ്ടി വരും. ഉദാഹരണമായി നിങ്ങളുടേത് മൊബൈൽ ഷോപ്പ് ആണെങ്കിൽ നിങ്ങൾക്ക് ചോദിക്കാം ഏതുതരത്തിലുള്ള മൊബൈലാണ് സാറിന് വേണ്ടത്.
- കസ്റ്റമറിന്റെ ആവശ്യം എന്താണെന്നു അറിഞ്ഞുകഴിഞ്ഞാൽ അതിനൊരു പ്രോത്സാഹനം കൊടുക്കുന്നതിൽ തെറ്റില്ല. കോളിറ്റിയുള്ള പ്രോഡക്റ്റാണ് ഉള്ളത്. അല്ലെങ്കിൽ നല്ല ഗ്യഹോപകരണണങ്ങളാണ് ഉള്ളത് എന്ന് പറയാം. ഇവിടെ പല ബ്രാൻഡുകൾ ഉണ്ട് നിങ്ങൾക്ക് ഏതു വേണമെങ്കിലും സെലക്ട് ചെയ്യാം എന്നൊക്കെ പറയാം.
- അതിനുശേഷം കസ്റ്റമർ ഏത് റേഞ്ച് ആണ് നോക്കുന്നത് എന്ന് മനസ്സിലാക്കണം. ഇവിടെ നിങ്ങൾ MAN എന്നു പറയുന്ന സൂത്രവാക്യം ഉപയോഗിക്കണം.മണി, അതോറിറ്റി, നീഡ്. കസ്റ്റമറിന്റെ റേഞ്ച് എന്താണ്, എത്ര എമൗണ്ട് വരെയുള്ള സാധനങ്ങൾ അദ്ദേഹത്തെ കാണിക്കണം എന്നുള്ള കാര്യങ്ങൾ മനസ്സിലാക്കണം.
- ഗൃഹോഭരണ ഷോപ്പുകളിലേക്ക് വരുന്നവർ മിക്കവാറും പല ഷോപ്പുകളിൽ കയറി നോക്കിയിട്ടായിരിക്കും വരുക. അതുകൊണ്ട് തന്നെ കസ്റ്റമേഴ്സ് വില നോക്കുന്നവരാണോ അതോ പ്രോഡക്റ്റ് കോളിറ്റി നോക്കി വാങ്ങുന്നവരാണോയെന്ന് മനസ്സിലാക്കണം. ഇങ്ങനെ ഓരോ പ്രത്യേകതയും മനസ്സിലാക്കി സംസാരിക്കാൻ വേണ്ടി ശ്രമിക്കണം.
- അതോടൊപ്പം തന്നെ അതോറിറ്റി കൂടി നിങ്ങൾ ശ്രദ്ധിക്കണം. ഇതിൽ തീരുമാനമെടുക്കേണ്ട ആളെയാളാണോ അതോ മറ്റാരുടെയെങ്കിലുമാണോ ചിലപ്പോൾ ഭാര്യയുടെയോ, മക്കളുടെയോ ആണോ അവസാന തീരുമാനം എന്ന് മനസ്സിലാക്കുക. എങ്കിൽ മറ്റേ ആൾക്കും തൃപ്തിപ്പെടുത്തുന്ന രീതിയിൽ ആവണം നിങ്ങൾ സംസാരിക്കേണ്ടത്.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
വില കൂടുതലാണെന്ന് പറഞ്ഞ് വിൽപ്പന മുടങ്ങുന്നുണ്ടോ? എന്നാൽ അതിന് പിന്നിലുള്ള യഥാർത്ഥ കാരണം ഇവയാകാം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.