Sections

സെയിൽസ്മാന്മാർക്ക് ആത്മവിശ്വാസം വർധിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Friday, Jun 21, 2024
Reported By Soumya
Things that salesmen should pay attention to in order to increase their confidence

സെയിൽസിന് ആത്മവിശ്വാസവുമായി വളരെ ബന്ധമുണ്ട്. പല സെയിൽസ്മാൻമാരും പരാജയപ്പെടുന്നത് ആത്മവിശ്വാസത്തിന്റെ കുറവ് കൊണ്ടാണ്. ഞാൻ ഈ പണി ചെയ്താൽ ശരിയാകുമോ, എനിക്ക് ഇതിന് കഴിയില്ല, എനിക്ക് സെയിൽസ് പാരമ്പര്യം ഇല്ലാ, എന്നെ സഹായിക്കാൻ ആരുമില്ല എന്നൊക്കെയുള്ള ആത്മകൽപ്പനകൾ സെയിൽസിൽ നിന്ന് പിന്നോട്ട് അടിക്കും. ഇതൊക്കെ ആത്മവിശ്വാസം ഇല്ലാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നതാണ് വാസ്തവം. എന്നാൽ ഇത് മാറ്റിവെച്ചുകൊണ്ട് ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുന്ന ഒരാൾക്ക് സെയിൽസിൽ വിജയിക്കാൻ സാധിക്കും. സെയിൽസ്മാൻമാർക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കുവാൻ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെ കുറിച്ചാണ് ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത്.

  • ഓരോ വ്യക്തികളും പലതരത്തിലുള്ള കഴിവുകളുള്ള ആൾക്കാരാണ്.ആരും തന്നെ കഴിവുകൾ ഇല്ലാതെ ജനിക്കുന്നില്ല. നിങ്ങളിൽ എല്ലാവിധ കഴിവുകളും അന്തർലീനമാണ്. ഒരു കഴിവില്ലെങ്കിൽ തന്നെ ആ കഴിവ് പരിശീലിച്ച് കഴിഞ്ഞാൽ ആ കഴിവ് നമ്മളിലേക്ക് എത്താൻ സഹായിക്കുമെന്ന് ഓർക്കുക.
  • എത്ര കഴിവുണ്ടെങ്കിലും അധ്വാനം കൊണ്ട് മാത്രമേ മുന്നോട്ടു പോകുവാൻ സാധിക്കുകയുള്ളൂ. അധ്വാനം ഇല്ലാതെ ആർക്കും ഒന്നും തന്നെ ലഭിക്കുകയില്ല. നിങ്ങളൾക്ക് കഴിവ് മാത്രം പോരാ അതിനു വേണ്ടി പരിശ്രമിക്കുക കൂടി വേണം. ചില ആളുകൾക്ക് കഴിവുണ്ടാകും പക്ഷേ പരിശ്രമം കാണില്ല. എല്ലാം തനിക്ക് തന്റെ അടുത്തേക്ക് വരണം എന്നുള്ളതായിരിക്കും അവരുടെ ചിന്ത. അങ്ങനെ ഒരു അവസ്ഥയുണ്ടാകില്ല എന്ന് മനസ്സിലാക്കുക. എന്ത് ലഭിക്കണമെങ്കിലും നിങ്ങളുടെ പരിശ്രമം ഉണ്ടാകണം. സച്ചിൻ ടെണ്ടുൽക്കർ ഇന്ന് ലോകം അറിയുന്ന ഒരാളായി മാറിയത് അദ്ദേഹം വെറുതെയിരുന്ന് മനോരാജ്യം കണ്ടതുകൊണ്ടല്ല അതികഠിനമായി പരിശ്രമിച്ചത് കൊണ്ടാണ്. അതുകൊണ്ട് തന്നെ നിങ്ങൾ എപ്പോഴും പരിശീലനം ചെയ്തുകൊണ്ടേയിരിക്കുക.
  • ശരിയായ ദിശയിലൂടെ പോവുക. ആത്മവിശ്വാസം കുറയുന്നതിനുള്ള പ്രധാനപ്പെട്ട ഒരു കാരണം കള്ളം പറഞ്ഞുകൊണ്ട് സെയിൽസ് നടത്തുന്നതാണ്. താൽക്കാലികമായി അപ്പോൾ എന്തെങ്കിലും പറഞ്ഞ് സെയിൽസ് നടത്താറുണ്ട് ഇത് തീർത്തും ആത്മവിശ്വാസം കുറയ്ക്കുവാനുള്ള ഒരു കാരണമാകുന്നു. അപ്പോഴത്തേക്കു ഒരു സെയിൽസ് നടക്കുമെങ്കിലും ദീർഘകാല അടിസ്ഥാനത്തിൽ ഒരു ശത്രുവിനെ സൃഷ്ടിച്ചിട്ടാണ് നിങ്ങൾ പോകുന്നത്. ഒരിക്കലും തെറ്റായ കാര്യം പറഞ്ഞുകൊണ്ടോ കള്ളം പറഞ്ഞോ ഒരു സെയിൽസ് നടത്തരുത്.
  • ആത്മവിശ്വാസം കൂട്ടുവാനുള്ള മറ്റൊരു കാര്യമാണ് നിങ്ങളുടെ മേഖലയിൽ പരിപൂർണ്ണമായ അറിവ് നിങ്ങൾക്ക് ഉണ്ടായിരിക്കുക എന്നത്. നിങ്ങളുടെ ജോലി എന്താണ് നിങ്ങൾ എന്താണ് സെയിൽ നടത്തുന്നത് അതിനെക്കുറിച്ചുള്ള പരിപൂർണ്ണമായ അറിവ് നിങ്ങൾക്ക് ഉണ്ടായിരിക്കണം. ഇന്ന് അറിവുള്ളവർക്ക് വിലയുള്ള ഒരു കാലഘട്ടം തന്നെയാണ്. നിങ്ങളുടെ അറിവിനെ അടിസ്ഥാനപ്പെടുത്തി കൊണ്ട് കസ്റ്റമറിന് എന്ത് ആവശ്യമാണ് ഉള്ളത് അത് നടത്തിക്കൊടുക്കുവാനും നിങ്ങൾക്ക് കഴിയണം.
  • സെയിൽസിൽ പ്ലാനിങ് ഇല്ലാതെ ഒന്നും ചെയ്യാൻ സാധിക്കില്ല. വ്യക്തമായ പ്ലാനിങ് നടത്തുന്ന ഒരാൾ സെയിൽസിൽ പരാജയപ്പെടില്ല. ഓരോ കാര്യങ്ങൾ ആസൂത്രിതമായി ചെയ്യുന്ന ഒരാളിനെ സംബന്ധിച്ചിടത്തോളം സെയിൽസ് വളരെ എളുപ്പമുള്ള ഒരു കാര്യമാണ്. ഒരു പ്ലാനിങ്ങും ഇല്ലാതെ സെയിൽസ് വർദ്ധിപ്പിക്കണമെന്ന് പറയുന്നത് നടക്കുന്ന കാര്യമല്ല. നിരവധി കാര്യങ്ങൾക്ക് പ്ലാനിങ് വേണം. നിങ്ങൾ എന്തൊക്കെയാണ് സെയിൽസിന് പോകുമ്പോൾ കൊണ്ടുപോകേണ്ടത്, കസ്റ്റമറിനോട് എങ്ങനെയാണ് സംസാരിക്കേണ്ടത്, ഇങ്ങനെ ചെറിയ ചെറിയ സെയിൽസിലെ കാര്യങ്ങൾക്ക് പോലും പ്ലാനിങ് ഉണ്ടായിരിക്കണം.നിരന്തരമായി പ്ലാനിങ് നടത്തിക്കഴിഞ്ഞാൽ നിങ്ങൾ എക്സ്പേർട്ടായ ഒരു സെയിൽസ്മാനായി മാറും.
  • മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് നിങ്ങൾക്ക് നല്ല സെയിൽസ് നൈപുണ്യമുള്ള ആളുകളുമായി ബന്ധം വയ്ക്കുക. നിങ്ങൾക്ക് ചുറ്റും കഴിവുള്ള സെയിൽസ്മാൻമാർ ഉണ്ടെങ്കിൽ നിങ്ങളും കഴിവുള്ള ഒരു സെയിൽസ്മാനായി മാറും. നിങ്ങളുടെ സുഹൃത്ത് ബന്ധങ്ങളിൽ നല്ല നിലവാരമുള്ള സെയിൽസ്മാൻമാർ ഉണ്ടായിരിക്കണം എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. നിങ്ങൾക്ക് ചുറ്റുമുള്ള അതിനനുസരിച്ച് നിങ്ങളും സ്വാഭാവികമായി മാറ്റപ്പെടും എന്നത് സത്യമായ ഒരു കാര്യമാണ് അല്ലെങ്കിൽ ഒരു പ്രകൃതി നിയമമാണ്. സെയിൽസ് പുണ്യം ഉള്ള ആൾക്കാരുമായി കൂട്ടുകൂടുന്നത് വളരെ നല്ലതാണ്. സെയിൽസ് ചെയ്യാൻ താല്പര്യം ഇല്ലാത്ത മടിയാന്മാരായ ആളുകളോടൊപ്പം ആണ് നിങ്ങൾ കൂട്ടുകൂടുന്നതെങ്കിൽ നിങ്ങൾക്കും സെയിൽസിനോടുള്ള താല്പര്യം കുറയുകയും മടി ഉണ്ടാവുകയും ചെയ്യുകയുള്ളൂ.

ഇത്രയും കാര്യങ്ങൾനിങ്ങൾക്കുണ്ടെങ്കിൽ സെയിൽസ് വളരെ ആത്മവിശ്വാസത്തോടെ ചെയ്യുവാൻ നിങ്ങൾക്ക് സാധിക്കും.ഇതോടൊപ്പം തന്നെ നിങ്ങളുടെ വസ്ത്രധാരണം സംസാരരീതി എന്നിവ കൂടി മാറ്റാൻ ശ്രമിക്കണം. ഇത്രയും കൂടിയായി കഴിഞ്ഞാൽ നിങ്ങൾ ഏറ്റവും മികച്ച ഒരു സെയിൽസ്മാനായി മാറും.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.