സെയിൽസ്മാൻമാരുടെ പ്രധാനപ്പെട്ട തയ്യാറെടുപ്പാണ് കസ്റ്റമേഴ്സിൻറെ ലിസ്റ്റ് തയ്യാറാക്കുക. കസ്റ്റമറിന്റെ അഡ്രസ്സും ഡീറ്റെയിൽസ് അടങ്ങുന്ന ഒരു ലിസ്റ്റ് തയ്യാറാക്കുന്നതിൽ ശ്രദ്ധയുള്ള സെയിൽസ്മാന്മാർ അവരുടെ സെയിൽസ് ജീവിതത്തിൽ നൈപുണ്യം വർദ്ധിച്ചുകൊണ്ടിരിക്കും. ഇങ്ങനെ ലിസ്റ്റ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.
സെയിൽസിലേക്ക് ഇറങ്ങുമ്പോൾ തന്നെ വിപുലമായി ഒരു ലിസ്റ്റ് തയ്യാറാക്കാൻ സാധിക്കില്ല. കസ്റ്റ്മർ ലിസ്റ്റിന്റെ കാര്യമാണ് പ്രധാനമായും ഇവിടെ പറയുന്നത് എന്നാൽ കസ്റ്റമർ ലിസ്റ്റ് മാത്രമല്ല ഉണ്ടാകേണ്ടത് to do ലിസ്റ്റ് ഉണ്ടാകണം. കസ്റ്റമർലിസ്റ്റ് തയ്യാറാക്കുന്ന രീതിയെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.
- നിങ്ങളുടെ പരിചയക്കാരുടെ ലിസ്റ്റ് തയ്യാറാക്കാം. സെയിൽസിലേക്ക് ഇറങ്ങുന്നതിനു മുൻപ് തന്നെ നിങ്ങളുടെ പ്രോഡക്റ്റ് വാങ്ങാൻ താല്പര്യമുള്ള നിങ്ങളുടെ പരിചയക്കാരുടെ ലിസ്റ്റ് തയ്യാറാക്കാം. ജസ്റ്റ് ഒരു പരിചയം മാത്രമുള്ള ആൾക്കാർ ആണെങ്കിലും അവരെയും ഈ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. നിങ്ങളുടെ മനസ്സിലുള്ള ആളുകളുടെയെല്ലാം ലിസ്റ്റ് തയ്യാറാക്കുക. ചിലപ്പോൾ നിങ്ങളെ നെഗറ്റീവായി കാണുന്ന ആളാണെന്ന് നിങ്ങൾ വിചാരിക്കുന്നവർ ആയിരിക്കാം, അല്ലെങ്കിൽ നിങ്ങളോട് വളരെ അടുപ്പം ഉള്ളവരായിരിക്കാം, ആരാണെങ്കിലും നിങ്ങളുടെ പരിചയക്കാരുടെ ലിസ്റ്റ് തയ്യാറാക്കുക. ഉദാഹരണമായി നിങ്ങൾ ഫർണിച്ചർ വില്പനക്കാരൻ ആണെന്ന് വിചാരിക്കുക നിങ്ങൾക്ക് പരിചയമുള്ള എല്ലാ ആളുകളുടെയും ലിസ്റ്റ് തയ്യാറാക്കുക. അതിൽ നിങ്ങൾക്ക് ഏറ്റവും പെട്ടെന്ന് കാണാൻ പറ്റുന്ന പരിചയമുള്ള ആൾക്കാരെ ആദ്യം കാണുക. ഇങ്ങനെ കാണുമ്പോൾ അവരെ വീണ്ടും ക്രമീകരിക്കുക അവരുടെ ജോലി, പ്രായം,നിങ്ങളുടെ പ്രോഡക്റ്റ് വാങ്ങുന്നതിനുള്ള കഴിവുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങൾ എഴുതി തയ്യാറാക്കിയ ലിസ്റ്റ് ഉണ്ടാക്കുക. ലിസ്റ്റിലുള്ളവരെ കാണുകയും അവർ നിങ്ങളുടെ കസ്റ്റമർ ആയില്ലെങ്കിലും അവരിൽ നിന്നും കൂടുതൽ റഫറൻസുകൾ ചോദിക്കുക. ആ റഫറൻസുകാർ വച്ചുകൊണ്ട് നിങ്ങൾക്ക് വീണ്ടും പുതിയ ആളുകളിലേക്ക് പെട്ടെന്ന് എത്താൻ സാധിക്കും. ഇങ്ങനെ ഒരു ലിസ്റ്റ് തയ്യാറാക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്യേണ്ടത്.
- ആ ലിസ്റ്റിൽ നിങ്ങൾ ഹോട്ട്, മീഡിയം, കൂൾ എന്നിങ്ങനെ മൂന്ന് തരത്തിൽ തരംതിരിക്കുക. നിങ്ങളുടെ പ്രോഡക്ടുകൾ ആവശ്യമായിട്ടുള്ളവരെ ഹോട്ട് ലിസ്റ്റിലും. അതിൽ നിങ്ങൾക്ക് സംസാരിച്ച് പ്രോഡക്റ്റ് വാങ്ങിപ്പിക്കാൻ കഴിയുമെന്നുള്ളവരും മീഡിയം എന്ന ലിസ്റ്റിൽ മാറ്റുക, നിങ്ങൾക്ക് അതിൽ പ്രയാസപ്പെട്ട്കൂടുതൽ സമയമെടുത്ത് സംസാരിച്ച് ക്ലോസ് ചെയ്യാൻ സാധിക്കുന്ന കസ്റ്റമേഴ്സ് കാണും അവരെ കൂൾ എന്ന ലിസ്റ്റിലേക്ക് മാറ്റുക.
- ഇതിൽ ഹോട്ട് ലിസ്റ്റിൽ വരുന്ന ആളുകളെ ആദ്യം കാണുക. അവരെ കൂടുതലായി കാണുകയും പ്രോഡക്റ്റ് അവർക്ക് ക്ലോസ് ചെയ്യാൻ ശ്രമിക്കുകയും ചെയ്യുക.
- ചിലപ്പോൾ ഈ കസ്റ്റമർ ഉടനെ വാങ്ങിയെന്ന് വരില്ല അടുത്ത വാങ്ങാം എന്ന് പറയുകയും അടുത്ത ഒരു ഡേറ്റിനു വന്നു കാണാൻ പറയുകയും ചെയ്തേക്കാം അങ്ങനെയുള്ള കസ്റ്റമേഴ്സിനെ ഡീറ്റെയിൽസും ഡേറ്റുകളും കുറിച്ച് ഒരു മറ്റൊരു ലിസ്റ്റ് തയ്യാറാക്കുകയും അതേ ദിവസം തന്നെ അവരുമായി കോൺടാക്ട് ചെയ്യാൻ ശ്രമിക്കുകയും ചെയ്യണം. അവർ കസ്റ്റമർ ആയില്ല എന്ന് കരുതി വിഷമിക്കേണ്ട കാര്യമില്ല ചിലപ്പോൾ ഭാവിയിൽ നിങ്ങളുടെ കസ്റ്റമേഴ്സ് ആകാൻ സാധ്യതയുള്ളവരാണ് ഇവർ.
- സെയിൽസ്മാനെ സംബന്ധിച്ച് രണ്ട് തരത്തിലുള്ള ആളുകളെ ഉണ്ടാകാൻ പാടുള്ളൂ. ഒന്ന് ഇപ്പോൾ നിങ്ങളുടെ കസ്റ്റമേഴ്സും രണ്ട് ഭാവിയിൽ നിങ്ങളുടെ കസ്റ്റമർ ആകാനുള്ള ആളുകൾ. ഇങ്ങനെ ഈ രണ്ട് വിഭാഗത്തെ മനസ്സിൽ വച്ചുകൊണ്ട് പ്രവർത്തിക്കുകയാണ് ചെയ്യേണ്ടത്.
- ഒരു കസ്റ്റമർ പ്രോഡക്റ്റ് വാങ്ങിയില്ല എങ്കിൽ അവരെ കൂൾ ലിസ്റ്റിലേക്ക് കൊണ്ടുവരികയും, അവരെ പ്രധാനപ്പെട്ട കസ്റ്റമർ ആക്കാൻ എന്തൊക്കെ ചെയ്യണം എന്ന് മുന്നൊരുക്കങ്ങൾ സെയിൽസ്മാൻമാർ എടുക്കുകയും വേണം.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
സെയിൽസ് രംഗത്ത് വിജയിക്കുന്നതിൽ നിരന്തര പരിശീലനത്തിനുള്ള പ്രാധാന്യം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.