ഒരു ഉപഭോക്താവ് നിങ്ങളുടെ കസ്റ്റമർ ആവുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഈ കാരണങ്ങൾ ഒരു ബിസിനസുകാരൻ കണ്ടെത്തി കഴിഞ്ഞാൽ അവന് തീർച്ചയായും സെയിൽസ് വർദ്ധനവ് ഉണ്ടാകും. അതിനുവേണ്ടി ബിസിനസുകാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.
- ഒരു കസ്റ്റമർ നിങ്ങളുടെ പ്രോഡക്റ്റ് വാങ്ങണമെങ്കിൽ അതിന് മതിയായ കാരണങ്ങൾ ഉണ്ടാകണം. ആ കാര്യങ്ങൾക്ക് അനുയോജ്യമായ പ്രോഡക്റ്റ് ആവണം നിങ്ങളുടേതെന്ന് ഉറപ്പുവരുതണം.
- ഗൂണ നിലവാരത്തിന് യാതൊരുവിധ വിട്ടുവീഴ്ചയും നടത്താൻ പാടില്ല.
- നിങ്ങളുടെ പ്രോഡക്റ്റ് വിറ്റ് കഴിഞ്ഞാൽ ആ ഉപഭോക്താവുമായി യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന രീതിയിൽ മാറിനിൽക്കാൻ പാടില്ല. വില്പന കഴിഞ്ഞ് ആ പ്രോഡക്റ്റിന്റെ സർവീസിന് വളരെയധികം പ്രാധാന്യം കൊടുക്കുക. സർവീസ് കറക്റ്റ് ആയി ചെയ്താൽ നിങ്ങളിലുള്ള വിശ്വാസം ആ കസ്റ്റമർ നിലനിർത്തുകയും അവർക്ക് വളരെയധികം സന്തോഷമുണ്ടാവുകയും ചെയ്യും.
- ഒരു കസ്റ്റമർ പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ കൊടുക്കാൻ കഴിയുന്ന തരത്തിൽ ഒരാളാകണം നിങ്ങൾ. നിങ്ങളുടെ പ്രോഡക്റ്റ്കൊണ്ടും സർവീസ്കൊണ്ടും വ്യത്യസ്തത പുലർത്താൻ നിങ്ങൾക്ക് സാധിക്കണം.
- എപ്പോഴും ഉപഭോക്താക്കളുമായി ഒരു അടുപ്പം സൂക്ഷിക്കണം.
- നിങ്ങളുടെ സ്റ്റാഫ് ഉപഭോക്താക്കളോട് നല്ല രീതിയിൽ പെരുമാറുന്നവരാണോ, ഉപഭോക്താക്കളുമായുള്ള ബന്ധം നിലനിർത്തുന്നുണ്ടോ എന്നുള്ള കാര്യങ്ങളിൽ ഉറപ്പുവരുത്തുക.
- ഉപഭോക്താക്കളുടെ ഫീഡ്ബാക്ക് എപ്പോഴും ശ്രദ്ധിക്കുക. ഇതിനുവേണ്ടി സർവ്വേകൾ നടത്തുന്നതിനും ചോദ്യോത്തരങ്ങൾ ചെയ്യിപ്പിക്കുന്നതിന് വേണ്ടി ശ്രമിക്കുക.
- കള്ളം പറഞ്ഞുകൊണ്ട് ഒരിക്കലും ബിസിനസ്സിൽ മുന്നോട്ടു പോകാൻ സാധിക്കില്ല. അതുകൊണ്ട് ഉപഭോക്താക്കളോട് പ്രോഡക്റ്റിനെക്കുറിച്ച് സത്യസന്ധമായി സംസാരിക്കുക. ചിലപ്പോൾ ചില പ്രോഡക്ടുകൾക്ക് ന്യൂനത ഉണ്ടാക്കാം അതുകൊണ്ടാകും വില കുറവാകുന്നത്. ചില കസ്റ്റമർ വില കുറഞ്ഞ പ്രോഡക്ടുകൾ വാങ്ങാൻ താല്പര്യപ്പെടാറുണ്ട് അവരോട് ഈ പ്രോഡക്റ്റിന്റെ ന്യൂനതകളെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കുക. പ്രോഡക്റ്റിന് ഇത്തരത്തിലുള്ള ന്യൂനതകൾ ഉള്ളത് കൊണ്ടാണ് ഇതിന് വിലകുറഞ്ഞത് എന്ന് കസ്റ്റമറിനെ പറഞ്ഞു മനസ്സിലാക്കിയതിനു ശേഷം മാത്രം പ്രോഡക്റ്റ് കൊടുക്കുക.
- ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ നൽകുക.
- ഉപഭോക്താക്കളെ ക്രോസ്സ് സെല്ലിംഗ്, അപ്പ് സെല്ലിങ്ങും ചെയ്യുന്നതിന് വേണ്ടി എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുക.
- ഉപഭോക്താക്കളെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതീനെക്കുറിച്ച് അറിവ് ഒരു ബിസിനസുകാരന് ഉണ്ടായിരിക്കണം. ഉപഭോക്താക്കളുടെ മേൽ നിങ്ങൾക്ക് നിയന്ത്രണമില്ല എങ്കിൽ, സ്റ്റാഫുകളെ മാത്രം ആശ്രയിക്കുന്നുണ്ട് എങ്കിൽ, സ്റ്റാഫുകൾ കറക്റ്റായി ചെയ്യുന്നില്ല എങ്കിൽ അത് നിങ്ങളുടെ ബിസിനസിനെ ബാധിക്കും. ഉപഭോക്താക്കളും നിങ്ങളുടെ സ്ഥാപനം തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ എപ്പോഴും ശ്രദ്ധിക്കണം.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ബിസിനസിൽ പരാജയപ്പെടുന്നവരുടെ പൊതു സ്വഭാവം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.