Sections

ബിസിനസ് രംഗത്തെ മത്സരങ്ങളിൽ ബിസിനസുകാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Tuesday, Jun 18, 2024
Reported By Soumya
Things that businessmen should pay attention to in business competition

ബിസിനസുകാർ മത്സര രംഗത്ത്, മത്സരങ്ങളിൽ പെട്ട് ജീവിതം മുന്നോട്ടു പോകുന്നവരാണ്. തന്റെ കോമ്പറ്റീറുമായി മത്സരിക്കുക എന്നുള്ളത് ഏതൊരു ബിസിനസുകാരനും ഉണ്ടാകുന്ന സ്വാഭാവിക പ്രക്രിയയാണ്. മത്സരം ഒരു വലിയ തെറ്റാണെന്ന് പറയാൻ സാധിക്കില്ല. ഇന്നത്തെ കാലഘട്ടത്തിൽ, ഈ ടെക്നോളജികളുടെ കാലഘട്ടത്തിൽ മത്സരം സ്വാഭാവികമായ ഒരു പ്രക്രിയയാണ്. തികച്ചും മത്സരത്തിന്റെ പുറകിൽ പോയി പലപ്പോഴും വൻ ബാധ്യതകളിലേക്ക് വീണു പോകുന്ന നിരവധി ബിസിനസുകാരെ ഇന്ന് കാണാൻ സാധിക്കും. ഇങ്ങനെ മത്സരരംഗത്ത് നിൽക്കുന്ന ബിസിനസുകാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

  • ഭയപ്പെട്ടുകൊണ്ട് മത്സര രംഗത്തേക്ക് ഒരിക്കലും കാൽ വയ്ക്കരുത്. ഉപഭോക്താക്കൾ, ബിസിനസ്, ഇടപാടുകൾ,പദവികൾ ഇവയൊക്കെ നഷ്ടപ്പെടും എന്ന ഭയം കൊണ്ടാണ് പല ആളുകളും രംഗത്തേക്ക് ഇറങ്ങാറുള്ളത്. എന്നാൽ ഈ ഭയം തീർച്ചയായും നിങ്ങളെ അപകടത്തിലേക്ക് കൊണ്ട് എത്തിക്കും. നിങ്ങളുടെ ചിന്തകൾ അല്ലെങ്കിൽ തീരുമാനങ്ങൾ തെറ്റായ തീരുമാനങ്ങൾ എടുക്കുന്നതിന് വേണ്ടിപ്രയത്നിക്കാം. അതിന് പകരം ശരിയായ ചിന്തകൾ കൊണ്ടുവന്നാൽ ഈ അവസ്ഥകൾ മാറ്റിവെച്ചുകൊണ്ട് എങ്ങനെ മുന്നോട്ടു പോകാം എന്നതിനെക്കുറിച്ചാണ് നോക്കേണ്ടത്.
  • മൂല്യാധിഷ്ഠിതമായി മുന്നോട്ടുപോവുക. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുമ്പോൾ കള്ളത്തരങ്ങൾ കാണിച്ചുകൊണ്ട് മൂല്യമില്ലാതെ പ്രവർത്തിക്കുമ്പോൾ ഉദാഹരണമായി തെറ്റായ വിവരങ്ങൾ നൽകുക,വാഗ്ദാനങ്ങൾ നൽകുക,വില കൂട്ടി പറയുക ഇവയൊക്കെ നിങ്ങൾ നിങ്ങളെത്തന്നെ നശിപ്പിക്കുന്നത് പോലെയാണ്. അതിനുപകരം നിങ്ങളുടെ മൂല്യങ്ങൾ വർദ്ധിപ്പിക്കാൻ വേണ്ടി ശ്രമിക്കുക.
  • മറ്റുള്ളവർ ചെയ്യുന്നത് അതുപോലെ പകർത്തുകയല്ല വേണ്ടത് നിങ്ങൾക്ക് എന്തൊക്കെ കാര്യങ്ങൾ കൊടുക്കാൻ കഴിയും എന്ന് നോക്കണം അങ്ങനെ വ്യത്യസ്ത പുലർത്താൻ വേണ്ടി പരിശ്രമം നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണം.
  • സ്റ്റാഫുകളെ പരിശീലിപ്പിക്കുക. സ്റ്റാഫുകളും നിങ്ങളും എപ്പോഴും പുതിയ കാര്യങ്ങൾ നേടുവാൻ വേണ്ടി ശ്രമിക്കണം. ഇതാകണം നിങ്ങളുടെ സ്ഥാപനത്തിലെ ഏറ്റവും വലിയ പ്രത്യേകത. കസ്റ്റമറുമായി ആശയവിനിമയം നടത്തുമ്പോൾ ഒക്കെ വളരെ വ്യത്യസ്തമായ രീതി നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണം.മറ്റുള്ളവർ ചെയ്യുന്നതുപോലെ അല്ല മറ്റ് എന്തെങ്കിലും ഒരു കോർ വാല്യൂ ഇതിൽ കൊണ്ടുവരാൻ വേണ്ടി ശ്രമിക്കുക.
  • നിങ്ങളുടെ അന്തരീക്ഷം വളരെ ഹൈജീനിക്കാക്കുകവൃത്തിയാണ് എന്നൊരു തോന്നൽ ഉണ്ടാക്കുവാൻ വേണ്ട കാര്യങ്ങൾ ചെയ്യുക. ഇതിനുവേണ്ടി വളരെയധികം ക്യാഷ് ചെലവാക്കണം എന്നുള്ളതല്ല.പക്ഷേ ഉള്ളതിനെ വളരെ വ്യത്യസ്തമായ തരത്തിൽ അവതരിപ്പിക്കുവാൻ കഴിഞ്ഞാൽ അത് തന്നെ വലിയ മാറ്റമാണ്. മത്സര രംഗത്ത് മറ്റാരും ചെയ്യാത്തതുപോലെ നിങ്ങൾ ഒരു രീതി കണ്ടെത്തി കഴിഞ്ഞാൽ അത് വളരെ പ്രയോജനകരമായിരിക്കും. ഉദാഹരണമായി ആപ്പിൾ ഫോണിന്റെ പോലെ അനുകരണീയമായ ഒരു ഡിസൈൻ ഉണ്ടാക്കാൻ സാധിക്കില്ല.
  • ഈ ലോകത്തിലെ എല്ലാം കുറയുന്നു എന്ന ചിന്ത നല്ലതല്ല. സമ്പത്ത് പണം എന്നിവയെല്ലാം വളരെയധികം കുറയും ഇത്തരത്തിലൊരു ചിന്താഗതി കൊണ്ട് ഒരിക്കലും പ്രവർത്തിക്കരുത്. നിരവധി മാർഗങ്ങൾ ഈ ലോകത്തിൽ തന്നെയുണ്ട്. ഈ ലോകം എല്ലാം കൊണ്ടും സമ്പുഷ്ടമാണ്. അതുകൊണ്ട് തന്നെ എല്ലാം കുറഞ്ഞു പോകും എന്നുള്ള ഭയം നിങ്ങൾക്ക് വേണ്ട. വളരെ വിശാലമായ ഒരു ലോകത്താണ് നാം ജീവിക്കുന്നത് എന്ന ബോധ്യം നിങ്ങളിൽ ഉണ്ടാകണം. എല്ലാവർക്കും ആവശ്യമായ അവസരങ്ങളും സമ്പത്തും ഇവിടെ തന്നെയുണ്ട്. അവിടേക്ക് എത്തിപ്പെടാൻ നിങ്ങൾക്ക് സാധിക്കില്ല എന്ന ചിന്താ ഒരിക്കലും പാടില്ല.
  • ശരിയായ ഒരു കാര്യം മറ്റുള്ളവരിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ, അത് സൃഷ്ടിക്കാൻ വേണ്ടി നിങ്ങൾ ശ്രമിക്കണം. ഏതൊരാളിനെ പോലെയും നിങ്ങൾക്ക് പല കാര്യങ്ങളും ചെയ്യാൻ സാധിക്കും. അത് എന്താണെന്ന് ആലോചിച്ച് വളരെ വ്യത്യസ്തമായി കാര്യങ്ങൾ ചെയ്യുക. അതിനു വേണ്ടി പരിശ്രമിക്കുക. വിജയം നിങ്ങളോട് കൂടെ തന്നെയുണ്ട് അത് എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് അനുകൂലമാകാം.

ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.