Sections

ഏകാഗ്രത വർദ്ധിപ്പിക്കുന്നതിന് വേണ്ടി സഹായകരമാകുന്ന കാര്യങ്ങൾ

Saturday, Nov 04, 2023
Reported By Soumya
Concentration

ബിസിനസ്സിൽ സ്ഥിരത നിലനിൽക്കണമെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഏകാഗ്രത ശീലം വർദ്ധിപ്പിക്കാൻ വേണ്ടി ശ്രമിക്കണം. സത്ശീലങ്ങൾ ഉള്ള ഒരാൾക്ക് മാത്രമേ ബിസിനസിനെ ഉയർച്ചയിലേക്ക് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. അതിന് ഏറ്റവും മികച്ച ഒരു ശീലമാണ് ഏകാഗ്രത. ഒരേ സമയത്ത് പല കാര്യങ്ങൾ ചിന്തിക്കുന്ന ഒരാൾക്ക് ബിസിനസിനെ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ല. പല ആൾക്കാരും ബിസിനസിനോടൊപ്പം തന്നെ രാഷ്ട്രീയ, സാമൂഹിക കാര്യങ്ങൾ പലതും ചിന്തിച്ചുകൊണ്ട് ബിസിനസിന്റെ സമയം മറ്റു പല കാര്യങ്ങൾക്ക് വേണ്ടി വിനിയോഗിക്കാറുണ്ട്. ഇത് ഒരു പക്ഷേ ബിസിനസ് പരാജയത്തിലേക്ക് കൊണ്ടുപോകാൻ സാധ്യതയുണ്ട്. ഏകാഗ്രത വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്.

മെഡിറ്റേഷൻ

ദിവസവും രാവിലെയും ഉറങ്ങുന്നതിനു മുന്നേയും കുറച്ച് സമയം മെഡിറ്റേഷന് വേണ്ടി മാറ്റിവയ്ക്കുന്നത് നല്ലതാണ്. ഇത് ഏകാഗ്രത വർദ്ധിപ്പിക്കാൻ നിങ്ങളെ സഹായിക്കും. നിരവധി തരത്തിലുള്ള മെഡിറ്റേഷൻസ് ഇന്ന് നിലവിലുണ്ട്. മൈൻഡ് ഫുൾനെസ് മെഡിറ്റേഷൻ പോലുള്ളവ ചെയ്യുന്നത് നിങ്ങൾക്ക് ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനോടൊപ്പം തന്നെ ശ്രദ്ധ, ആത്മവിശ്വാസം എന്നിവ വർധിപ്പിക്കുക ഇങ്ങനെ നിരവധി കാര്യങ്ങൾക്ക് വളരെ ഉപകാരപ്രദമാണ്.

വ്യായാമം

ദിവസവും ഒരു മണിക്കൂർ വ്യായാമത്തിനു വേണ്ടി മാറ്റി വയ്ക്കുക. വ്യായാമം ചെയ്യുന്ന ഒരു ശീലം ഉണ്ടെങ്കിൽ അത് ഏകാഗ്രത വർധിപ്പിക്കാൻ സഹായിക്കും.

ഭക്ഷണം

എന്താണോ നിങ്ങൾ കഴിക്കുന്നത് അതിനനുസരിച്ച് ഉള്ളതായിരിക്കും നിങ്ങളുടെ ശരീരം. ശരീരത്തിന് യോജിക്കാത്ത ഒരു ഭക്ഷണവും കഴിക്കരുത്. ശരീരത്തിന് അനുയോജ്യമല്ലാത്ത ആഹാരം കഴിക്കുന്നത് ഏകാഗ്രത നശിപ്പിക്കാൻ കാരണമാകും. അതുകൊണ്ട് ആഹാരം തെരഞ്ഞെടുക്കുമ്പോൾ ഓരോരുത്തർക്കും അനുയോജ്യമായ ആഹാരം തിരഞ്ഞെടുക്കാൻ വേണ്ടി ശ്രദ്ധിക്കണം. മിതമായ അളവിൽ ഭക്ഷണം കഴിക്കുകയും ചെയ്യുക.

ഉറക്കം

ഒരു വ്യക്തിക്ക് ഉറക്കവും ഏകാഗ്രതയും തമ്മിൽ വളരെയധികം ബന്ധമുണ്ട് . ഉറക്കം കുറവുള്ള ഒരാൾക്ക് ഏകാഗ്രത സ്വാഭാവികമായും കുറയും. രാത്രിയിൽ ടിവി കണ്ടോ സോഷ്യൽ മീഡിയയിൽ ചെലവഴിച്ചു സമയം കളയുന്ന ഒരാൾക്ക് തീർച്ചയായും ഉറക്കം കുറയുകയും അത് ഏകാഗ്രത നശിക്കാൻ കാരണമാവുകയും ചെയ്യും. ഒരു ദിവസം 6 മുതൽ 8 മണിക്കൂറിനകം ഉറങ്ങേണ്ടത് അത്യാവശ്യമാണ്. എല്ലാദിവസവും കൃത്യമായി ഒരേസമയത്ത് ഉണരാൻ വേണ്ടി ശ്രമിക്കുക. ഉദാഹരണമായി രാത്രി 10 മണിക്ക് കിടക്കുന്ന ഒരാളെരാവിലെ നാലുമണിക്ക് എണീക്കുന്ന ഒരു ശീലം ഉണ്ടാക്കുകയാണെങ്കിൽ സ്ഥിരമായി അങ്ങനെ തുടരാൻ വേണ്ടി ശ്രമിക്കുക. ഓരോ ദിവസവും ഓരോ സമയത്തല്ല ഉറങ്ങേണ്ടത് .നിശ്ചിത സമയത്ത് ഉറങ്ങുവാനും ഉണരുവാനും ശ്രമിക്കുക.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.