Sections

ചെറുകിട സംരംഭകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Friday, Oct 27, 2023
Reported By Soumya
Small Business

ചെറുകിട ബിസിനസ് നടത്തുന്ന ബിസിനസ് സംരംഭകർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്. നാട്ടിൻപുറങ്ങളിൽ ബിസിനസുകൾ പൊതുവേ കുറവാണ് ഇല്ലെങ്കിൽ അവ പരാജയപ്പെടുന്നു എന്ന് പരാതികൾ ധാരാളമുണ്ട് . അതിന് പ്രധാനപ്പെട്ട കാരണം ആൾക്കാരുടെ കയ്യിൽ കാശിന്റെ കുറവുകൊണ്ടല്ല മറിച്ച് അവർ മറ്റു പല മേച്ചിൽ പുറങ്ങളിലേക്ക് പോകുന്നു എന്നത് കൊണ്ടാണ്. ഇന്ന് ആളുകൾ പലരും ഓൺലൈൻ സൈറ്റുകളിൽ നിന്നാണ് സാധനങ്ങൾ വാങ്ങുന്നത്. ഇതിന് കാരണം എന്താണെന്ന് കണ്ടെത്തി അതിന് എതിരെ പ്രവർത്തിച്ചാൽ മാത്രമേ ചെറുകിട വ്യവസായങ്ങൾക്ക് ഇന്ന് നിലനിൽപ്പുള്ളു. ഇതിനുവേണ്ടി ചെറുകിട സംരംഭകർ എന്തൊക്കെ ചെയ്യണം എന്ന് നോക്കാം.

  • ഓൺലൈൻ ബിസിനസിലേക്ക് ആളുകൾ പോകുന്നതിന്റെ പ്രധാനപ്പെട്ട ഒരു കാരണം ഹോം ഡെലിവറിയാണ്. ചെറുകിട സംരംഭകരും നിങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഹോം ഡെലിവറി നൽകാൻ വേണ്ടി ശ്രമിക്കണം. തുച്ഛമായ തുകയ്ക്ക് ആണെങ്കിലും ഹോം ഡെലിവറി ചെയ്യാൻ മടിക്കരുത്. നിങ്ങളുടെ പ്രോഡക്ടുകൾ പെട്ടെന്ന് തന്നെ കസ്റ്റമർന്റെ കയ്യിൽ എത്തുന്ന രീതിയിലുള്ള സംവിധാനങ്ങൾ ചെയ്യുകയാണെങ്കിൽ കസ്റ്റമേഴ്സ് നിങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങും.
  • കസ്റ്റമറുമായി നല്ല റിലേഷൻഷിപ്പ് സൂക്ഷിക്കുക. റിലേഷൻഷിപ്പ് ബിസിനസിന് വളരെ പ്രധാനപ്പെട്ട ഘടകമാണ്. നിങ്ങളുടെ കടയ്ക്ക് ചുറ്റുമുള്ള ആളുകളുമായി നല്ല ഒരു ബന്ധം നിങ്ങൾ സ്ഥാപിക്കുകയാണെങ്കിൽ ബിസിനസ് നിങ്ങളിൽ നിന്നും മാറി പോകാനുള്ള സാധ്യത വളരെ കുറവാണ്.
  • നിങ്ങളുടെ ഷോപ്പും പരിസരവും വളരെ ആകർഷകമായ രീതിയിൽ സൂക്ഷിക്കുക. നല്ല ഹൈജീനിക്കായിട്ട് സൂക്ഷിക്കുക. കാണുമ്പോൾ തന്നെ നിങ്ങളുടെ ഷോപ്പിൽ നിന്നും സാധനം വാങ്ങുന്നതിന് വേണ്ടി കസ്റ്റമറെ പ്രേരിപ്പിക്കുന്ന രീതിയിൽ ആയിരിക്കണം നിങ്ങളുടെ സ്ഥാപനവും അതിന്റെ ചുറ്റുപാടും.
  • ഫാസ്റ്റ് മൂവിങ് ആയിട്ടുള്ള സാധനങ്ങൾ കാണത്തക്ക രീതിയിൽ വയ്ക്കുകയും. എക്സ്പയറി ആയ സാധനങ്ങൾ വിൽക്കാതിരിക്കുകയും ചെയ്യുക.
  • കടം കൊടുക്കുന്നത് ഒഴിവാക്കുക. കടം കൊടുക്കുമ്പോൾ അത് നിങ്ങളുടെ ബിസിനസിന് അനുയോജ്യമാണെന്ന് കരുതരുത് അത് വിപരീതഫലമാണ് ചെയ്യാറുള്ളത്. കടം കൊടുക്കുക എന്നാൽ ശത്രുവിനെ ഉണ്ടാക്കുക എന്നതാണ് ഫലം.
  • 80 /20 പ്രിൻസിപ്പൽ കച്ചവടത്തിൽ ഉൾപ്പെടുത്തുക. 20% കസ്റ്റമർ ആയിരിക്കും നിങ്ങളുടെ ബിസിനസിന്റെ 80 % സെയിലും നടത്തുന്നത്. ഈ 20% കസ്റ്റമേഴ്സിനെ പ്രത്യേക പരിഗണന കൊടുക്കുവാൻ യാതൊരു മടിയും വിചാരിക്കരുത്. ഇതുപോലെ തന്നെ നിങ്ങളുടെ സ്ഥാപനത്തിലെ 20% പ്രോഡക്റ്റ് ആയിരിക്കും 80% സെയിൽസ് ലാഭം കൊണ്ടുവരിക. ഏറ്റവും കൂടുതൽ വിറ്റു പോകുന്ന സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പിക്കുകയും ഡിസ്പ്ലേയിൽ പ്രധാനപ്പെട്ട ഭാഗങ്ങളിൽ ആ പ്രോഡക്ടുകൾ കാണിച്ചിരിക്കുകയും വേണം.
  • എപ്പോഴും കസ്റ്റമേഴ്സിന് ബാലൻസ് കൊടുക്കുന്ന രീതി കൊണ്ടുവരിക. ചെറിയ തുകയ്ക്ക് പ്രോഡക്റ്റ് വാങ്ങിക്കുന്ന കസ്റ്റമേഴ്സിന് ബാലൻസ് നൽകാൻ ഉണ്ടെങ്കിൽ ചിലപ്പോൾ ഷോപ്പ് ഉടമകൾ പരുഷമായി സംസാരിക്കാറുണ്ട്. ഇത് കഴിവതും ഒഴിവാക്കുക ഇന്ന് ചെറിയ തുകയ്ക്ക് വാങ്ങുന്ന കസ്റ്റമേഴ്സ് നിങ്ങളുടെ നല്ല പെരുമാറ്റം കൊണ്ട് നാളെ ചിലപ്പോൾ നിങ്ങളുടെ സ്ഥിരമായ നല്ല കസ്റ്റമേഴ്സ് ആയി മാറാം.
  • അന്ധമായ രാഷ്ട്രീയ കാര്യങ്ങൾ പ്രചരിപ്പിക്കാതിരിക്കുക. നിങ്ങളുടെ പ്രധാനപ്പെട്ട ശ്രദ്ധ കൊടുക്കേണ്ടത് കച്ചവടത്തിലാണ് അല്ലാതെ രാഷ്ട്രീയത്തിൽ അല്ല. വരുന്ന കസ്റ്റമേഴ്സ് പല രാഷ്ട്രീയ സ്വഭാവമുള്ളവരായിരിക്കാം. ഇത് ചിലപ്പോൾ നിങ്ങളുടെ ബിസിനസിനെ മോശം രീതിയിൽ ബാധിക്കാം.
  • ടെക്നോളജി പരിപൂർണ്ണമായി ഉപയോഗിക്കുക. ബില്ലിംഗ്, ഫോൺ പേ പോലുള്ള ക്യാഷ് ആപ്ലിക്കേഷൻസ്, ഫെയ്സ്ബുക്ക് ഇൻസ്റ്റാഗ്രാം പോലുള്ളവയിൽ നൽകുന്ന പരസ്യങ്ങൾ ഇവയൊക്കെ ഒരു ബിസിനസുകാരൻ മനസ്സിലാക്കിയിരിക്കണം. ടെക്നോളജിയിലൂടെ ഇന്നത്തെ പുതിയ തലമുറയിലേക്ക് നിങ്ങളുടെ പ്രോഡക്ടുകൾ എത്താൻ സഹായിക്കും.

ഇങ്ങനെ ഒരു ആധുനിക കാലഘട്ടത്തിന് യോജിച്ച തരത്തിലുള്ള സ്ഥാപനം ആയിരിക്കണം നിങ്ങളുടേത്.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.