Sections

സത്യസന്ധതയും ആധികാരികതയും ലഭിക്കുന്നതിനായി സെയിൽസ്മാന്മാർ പേലിക്കേണ്ട 4 കാര്യങ്ങൾ

Wednesday, Sep 13, 2023
Reported By Soumya
Sales Tips

ഒരു സെയിൽസ്മാൻ തന്റെ ജീവിതം വളരെ സത്യസന്ധമായും ആധികാരികമായും ജീവിക്കാൻ ശ്രമിക്കണം. സത്യസന്ധതയും ആധികാരികതയും ഇല്ലെങ്കിൽ സെയിൽസ് രംഗത്ത് വളരെക്കാലം പിടിച്ചുനിൽക്കാൻ സാധിക്കില്ല. ഇങ്ങനെ സത്യസന്ധതയും ആധികാരികതയും ലഭിക്കുന്നതിന് നാലു കാര്യങ്ങൾ സെയിൽസ്മാൻ പാലിക്കേണ്ടതുണ്ട്.

നിങ്ങളുടെ മൂല്യങ്ങൾ

നിങ്ങൾ എന്തൊക്കെ ചെയ്യും, ചെയ്യില്ല എന്നത് വ്യക്തമായി ഒരു സെയിൽസ്മാന് ഉറച്ച ബോധ്യം ഉണ്ടാകണം. ഒരു സെയിൽസ്മാന് യോജിച്ച രീതിയിലുള്ള മൂല്യം ബോധങ്ങൾ നിങ്ങൾക്ക് ഉണ്ടാകണം. നിരന്തരം മദ്യപിച്ച് അല്ലെങ്കിൽ സെയിൽസിലെ ജോലി കഴിഞ്ഞിട്ട് ഏതെങ്കിലും തരത്തിൽ സെയിൽസ് നടത്തിയാൽ മതി എന്ന് തെറ്റായ മൂല്യബോധങ്ങൾ ഉള്ള ആളായിരിക്കില്ല. എപ്പോഴും വളരെ ഉയർന്ന മൂല്യബോധമുള്ള ഒരാൾ ആയിരിക്കും.

ഉപഭോക്താക്കളോടുള്ള പ്രതിബദ്ധത

സെയിൽസ് എങ്ങനെയെങ്കിലും നടന്നാൽ മാത്രം പോരാ. നിങ്ങളുടെ കസ്റ്റമർക്ക് അതുകൊണ്ടുള്ള ഗുണം ഉണ്ടാകണം. ഒരു വിൻവിൻ സിറ്റുവേഷൻ നിങ്ങൾക്കും കസ്റ്റമർനും ലഭിക്കണമെന്ന പ്രതിബദ്ധത തീർച്ചയായും സെയിൽസ്മാന് ഉണ്ടായിരിക്കണം.

ഉൽപ്പന്നത്തെക്കുറിച്ചുള്ള അറിവ്

നിങ്ങളുടെ പ്രോഡക്റ്റിനെ കുറിച്ച് മാക്സിമം അറിവ് സെയിൽസ്മാൻ ഉണ്ടായിരിക്കണം. അത് പരിപൂർണ്ണമായിട്ടുള്ള ഒരാളിനെ സംബന്ധിച്ചിടത്തോളം അയാളുടെ സെയിൽസ് നൈപുണ്യം വർദ്ധിക്കും.

നയങ്ങളും നടപടിക്രമങ്ങളും

നിങ്ങൾ സംസാരിക്കുന്ന സമയത്തും പെരുമാറുമ്പോഴും തീർച്ചയായിട്ടും നയങ്ങളും നടപടിക്രമങ്ങളും നിങ്ങൾക്കറിയാമായിരിക്കണം. ഒരാളിനോട് സംസാരിക്കുന്ന സമയത്ത് എങ്ങനെ ബിഹേവ് ചെയ്യണം, അവർ എന്താണ് ചിന്തിക്കുന്നത് ഇങ്ങനെയുള്ള കാര്യങ്ങൾ എക്സ്പീരിയൻസ് കൊണ്ടോ, പ്രവർത്തി കൊണ്ടോ മനസ്സിലാക്കിയെടുക്കുന്ന സെയിൽസ്മാനെ സംബന്ധിച്ചിടത്തോളം സെയിൽസ് തീർച്ചയായും വർദ്ധിപ്പിക്കാൻ സാധിക്കും.

ഇങ്ങനെ ഈ നാല് കാര്യങ്ങളും ഒരു സെയിൽസ്മാന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കണം.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.