ഇന്ന് മനുഷ്യരിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു ശീലമാണ് വായന. എന്നാൽ കുട്ടികളിലും മുതിർന്നവരിലും വളർത്തിയെടുക്കേണ്ട ഒരു ശീലമാണ് വായന. സാങ്കേതികവിദ്യ വികസിച്ചതോടുകൂടി വായന അന്യംനിന്നിരിക്കുന്ന ഒരവസ്ഥയാണ് കാണുവാൻ കഴിയുന്നത്. പുസ്തകങ്ങൾ വായിച്ച് അറിവ് ശേഖരിക്കുന്ന സമ്പ്രദായത്തിൽ നിന്ന് ഞൊടിയിടയിൽ ലോകത്തെവിടെയുമുള്ള വിവരങ്ങൾ അറിയുന്നതിന് മനുഷ്യൻ പ്രാപ്തനായി. വിവിധ പുസ്തകങ്ങൾ വായിച്ചാൽ കിട്ടുന്ന അറിവ് സെക്കന്റുകൾക്കുള്ളിൽ നേടാൻ കഴിയുന്നു. ഇപ്പോഴത്തെ ഈ സാഹചര്യം വായനയെ മനുഷ്യനിൽ നിന്നകറ്റി. കുട്ടികളിൽ വായനശീലം വളർത്തേണ്ടത് ആവശ്യമാണ്. കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കാൻ സമയവും അർപ്പണബോധവും ആവശ്യമാണ്. കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനുള്ള താക്കോൽ ചെറുപ്പം മുതലേ അവരോടൊപ്പം വായിക്കുക എന്നതാണ്. കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കുന്നതിനുള്ള വഴികൾ എന്തൊക്കെയെന്ന് നോക്കാം.
- കുട്ടികൾ തീരെ ചെറുതായിരിക്കുമ്പോൾ തന്നെ അവരുടെ മുന്നിൽ വച്ച് പത്രങ്ങളും മാസികകളും മാതാപിതാക്കൾ ഉറക്കെ വായിക്കുക. കുഞ്ഞുങ്ങളുടെ ശ്രദ്ധ ഇതിലേക്ക് തിരിയാൻ ഇതുപകരിക്കും. വാക്കുകൾ വളരെ ശ്രദ്ധിച്ച് ഉറക്കെ ഉച്ചരിക്കുക. കുട്ടിക്ക് വാക്കുകൾ എളുപ്പം മനസിലാക്കുവാൻ ഇത് സഹായിക്കും. കുട്ടിക്ക് സംസാരിക്കാനോ ഏതെങ്കിലും വാക്കുകൾ ഉച്ചരിക്കാനോ പ്രയാസമുണ്ടെങ്കിൽ പറയുന്നത് ശ്രദ്ധിക്കാൻ പറയണം. കുട്ടികൾക്ക് ബുദ്ധിമുട്ട് തോന്നുന്ന വാക്കുകൾ ആവർത്തിച്ചു പറയിക്കണം.
- കഥകളും, ചിത്രങ്ങളുമൊക്കെ ഇഷ്ടപ്പെടുന്നവരാണല്ലോ കുട്ടികൾ. അതിനാൽ അവർക്ക് കഥാ, കാർട്ടൂൺ പുസ്തകങ്ങൾ വാങ്ങിച്ചുകൊടുക്കണം. തനിയെ വായിക്കാൻ കഴിയാത്ത കുട്ടികൾക്ക് മാതാപിതാക്കൾ വായിച്ചുകൊടുക്കണം. ചിത്രങ്ങളുള്ള പുസ്തകങ്ങളാണ് കുട്ടികളുടെ ശ്രദ്ധ പതിയാൻ നല്ലത്.
- കുട്ടികൾക്കും മുതിർന്നവർക്കും ഒരുമിച്ചിരുന്ന് വായിക്കാൻ കഴിയുന്ന പുസ്തകങ്ങൾക്കായി വീട്ടിൽ ഒരു ചെറിയ ലൈബ്രറിയോ ശാന്തമായ ഒരു മൂലയോ ഉണ്ടായിരിക്കണം; ഇത് കുട്ടികൾക്ക് എളുപ്പത്തിൽ ആക്&സസ് ചെയ്യാവുന്നതായിരിക്കണം, അതിലൂടെ അവർക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കാനും വായിക്കാനും കഴിയും.
- വായിക്കാൻ തുടങ്ങുന്ന കുട്ടിക്ക് വലിയ അക്ഷരങ്ങളിൽ കുറച്ചുമാത്രം വാക്കുകളുള്ള പുസ്തകങ്ങൾ വാങ്ങിക്കൊടുക്കുക. ഒരുപാടു വരികളും ചെറിയ അക്ഷരങ്ങളുമുള്ള പുസ്തകങ്ങൾ കുട്ടികളുടെ വായനാതാൽപര്യം കുറച്ചേക്കും.
- കുട്ടികളേയും കൊണ്ട് പുറത്ത് പോകുന്ന സമയത്ത് പരസ്യബോർഡുകളിലെ വാക്കുകളും അക്ഷരങ്ങളും അവരെ കൊണ്ട് വായിപ്പിക്കുന്നത് അക്ഷരങ്ങളും,വാക്കുകളും മനസ്സിൽ പതിയാൻ സഹായിക്കും.
- ടെലിവിഷനിൽ പഠനപരിപാടികളുണ്ടെങ്കിൽ കുട്ടിയിൽ അത് കാണാനുളള താൽപര്യം വളർത്തിയെടുക്കുക. ഇത് വാക്കുകളുമായി പരിചയപ്പെടാൻ കുട്ടിയെ സഹായിക്കും. വായനാശീലം കുട്ടികളിൽ അടിച്ചേൽപ്പിക്കാനുള്ളതല്ലെന്നോർക്കുക. വായിക്കാൻ കുട്ടികളിൽ താൽപര്യമുണ്ടാക്കുകയാണ് വേണ്ടത്.
- ടെലിവിഷനിൽ പഠനപരിപാടികളുണ്ടെങ്കിൽ കുട്ടിയിൽ അത് കാണാനുളള താൽപര്യം വളർത്തിയെടുക്കുക. ഇത് വാക്കുകളുമായി പരിചയപ്പെടാൻ കുട്ടിയെ സഹായിക്കും. വായനാശീലം കുട്ടികളിൽ അടിച്ചേൽപ്പിക്കാനുള്ളതല്ലെന്നോർക്കുക. വായിക്കാൻ കുട്ടികളിൽ താൽപര്യമുണ്ടാക്കുകയാണ് വേണ്ടത്.
- സാധാരണയായി, ഏത് സമയവും വായിക്കാൻ നല്ലതാണ്, എന്നാൽ ഉറങ്ങുന്ന സമയമാണ് ഏറ്റവും നല്ലത്. 2-4 വയസ് പ്രായമുള്ള മാതാപിതാക്കൾക്ക് ഉറക്കസമയം കഥകൾ സജീവമായി വായിക്കാൻ കഴിയും, അത് പിന്നീട് വായനാ സമയമാക്കി മാറ്റാം.
- യാത്ര ചെയ്യുമ്പോൾ, നിങ്ങളുടെ കുട്ടികൾക്കായി പുസ്തകങ്ങൾ കൊണ്ടുപോകുന്നത് പരിഗണിക്കുക.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
അറിവുകൾ നേടുന്നതിലൂടെ ജീവിതവിജയം കൈവരിക്കാം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.