Sections

ബിസിനസിൽ പണം കൊണ്ട് നേടാൻ സാധിക്കാത്ത കാര്യങ്ങൾ

Wednesday, Oct 04, 2023
Reported By Soumya
Business Guide

ബിസിനസ്സിൽ നിന്നും പണം നേടാൻ സാധിക്കും. പണമാണ് എല്ലാമെന്നു ബിസിനസുകാരൻ ഒരിക്കലും വിചാരിക്കരുത്. റിലേഷൻഷിപ്പുകളും, സ്വഭാവ ഗുണങ്ങളും പണംകൊണ്ട് നേടാൻ കഴിയുന്നതല്ല. പണം കൊണ്ട് നേടാൻ കഴിയാത്ത ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്നിവിടെ പറയുന്നത്.

  • പണംകൊണ്ട് യഥാർത്ഥ ആനന്ദം ലഭിക്കില്ല.
  • പണം ഉള്ളത് കൊണ്ട് ഉറക്കം ലഭിക്കണമെന്നില്ല. പണം കാരണം ചിലപ്പോൾ ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകാം.
  • പണംകൊണ്ട് അറിവ് നേടണമെന്നില്ല. ഇത് സ്വയം ആർജിക്കേണ്ട കാര്യമാണ്. പണം കൊണ്ട് കോഴ്സുകൾക്ക് അഡ്മിഷൻ നേടാൻ സാധിക്കുമെങ്കിലും അത് പഠിക്കണമെന്നുണ്ടെങ്കിൽ നിങ്ങൾ സ്വയം തീരുമാനിക്കണം.
  • പണം കൊണ്ട് സമയം നേടാൻ സാധിക്കില്ല. എല്ലാവർക്കും ഒരുപോലെയാണ് സമയം കിട്ടുന്നത്.പണം കൊണ്ട് കൂടുതൽ സമയം സൃഷ്ടിക്കുവാനോ, വാങ്ങുവാനോ സാധ്യമല്ല.
  • പണം കൊണ്ട് നല്ല ബന്ധങ്ങൾ വാങ്ങാൻ സാധിക്കില്ല. നിങ്ങൾക്ക് പണമുണ്ടെങ്കിൽ അത് ആകർഷിച്ചു വരുന്ന ആളുകൾ തീർച്ചയായും നിങ്ങളുടെ നല്ല സുഹൃത്തുക്കൾ ആയിരിക്കില്ല.
  • നിങ്ങളുടെ സ്ഥാപനത്തിൽ നല്ല കഴിവുള്ള ആത്മാർത്ഥതയുള്ള സ്റ്റാഫുകളെ പണം കൊണ്ട് കൊണ്ട് വാങ്ങാൻ സാധിക്കില്ല.
  • നല്ല ഒരു കുടുംബജീവിതം നിങ്ങൾക്ക് പണം കൊണ്ട് വാങ്ങാൻ സാധിക്കില്ല.
  • അതുപോലെ തന്നെ കുടുംബത്തിനകത്തുള്ള സമാധാനവും സ്നേഹവും ഒന്നും നിങ്ങൾക്ക് പണം കൊണ്ട് വാങ്ങാൻ സാധിക്കില്ല.

ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.