Sections

കസ്റ്റമേഴ്സ് സെയിൻസ് രംഗത്ത് പ്രവർത്തിക്കുന്നവരിൽ നിന്നും ഇഷ്ടപ്പെടാത്ത കാര്യങ്ങൾ

Monday, Oct 14, 2024
Reported By Soumya
Sales representative interacting with an unhappy customer

കസ്റ്റമർക്ക് സെയിൽസ് രംഗത്ത് പ്രവർത്തിക്കുന്ന ആൾക്കാരിൽ ഇഷ്ടമില്ലാത്ത കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

സത്യസന്ധത ഇല്ലായ്മ

പ്രോഡക്ടിന് ഇല്ലാത്ത ഗുണങ്ങൾ പറഞ്ഞ് സെയിൽസ് നടത്തുന്ന ആൾക്കാരുണ്ട്. അത്തരം സെയിൽസ്മാൻമാരെ കസ്റ്റമേഴ്സ് ഒട്ടും ഇഷ്ടപ്പെടുന്നില്ല. നിങ്ങൾ കള്ളം പറഞ്ഞ് ആ പ്രോഡക്റ്റ് വിൽക്കുകയാണെങ്കിൽ കസ്റ്റമറുടെ വിശ്വാസത്തെയും നിങ്ങളിലെ സെയിൽസ്മാൻ എന്ന ബ്രാൻഡിനെ നശിപ്പിച്ചു കഴിഞ്ഞു എന്ന് ഓർക്കുക. ചിലപ്പോൾ ആ സെയിൽസ് കഴിഞ്ഞ് അപ്പോൾ നിങ്ങൾ വിജയിച്ചിരിക്കാം പക്ഷേ നിങ്ങളുടെ സെയിൽസ്മാൻ എന്ന യോഗ്യതയിൽ നിങ്ങൾ പരാജയപ്പെട്ടു.

അനാവശ്യമായി നിർബന്ധിക്കുക

ചില സെയിൽസ്മാൻമാർ കസ്റ്റമറിനെ പ്രോഡക്റ്റ് വാങ്ങുന്നതിന് വേണ്ടി അമിതമായി നിർബന്ധിക്കാറുണ്ട്. ഇത് കസ്റ്റമറിനെ വളരെയധികം ദേഷ്യം പിടിപ്പിക്കുന്ന ഒരു കാര്യമാണ്. അവർക്ക് വേണ്ടാത്ത പ്രോഡക്റ്റിനെ അടിച്ചേൽപ്പിക്കുന്ന രീതിയാണ് നിർബന്ധിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.നിർബന്ധം പിടിക്കാതെ മാന്യമായ രീതിയിൽ പ്രസന്റേഷൻ നടത്താൻ വേണ്ടി ശ്രമിക്കുക.

മോശമായ വസ്ത്രധാരണം

നിങ്ങളുടെ വസ്ത്രധാരണവും പെരുമാറ്റവും ഒക്കെ വളരെ മോശമായ രീതിയിലാണെങ്കിൽ അത് കസ്റ്റമറിന് വളരെ അരോചകമായി തോന്നും. അതുകൊണ്ട് മാക്സിമം മാന്യത പുലർത്തുന്നതും നല്ല രീതിയിലുമുള്ള വസ്ത്രധാരണം നടത്തണം.

അഹങ്കാരത്തോടെയുള്ള സംസാരം

ചിലർ അഹങ്കാരത്തോടുകൂടി ധാർഷ്ട്യത്തോടുകൂടി സംസാരിക്കുന്ന സെയിൽസ്മാൻമാരുണ്ട്. ഒരു കസ്റ്റമറും ഇത് ഇഷ്ടപ്പെട്ടില്ല. സെയിൽസ്മാന് ഒരിക്കലും ചേരാത്ത ഒരു സ്വഭാവങ്ങളാണ് ധാർഷ്ട്യവും അഹങ്കാരവും.

നിരന്തരം ശല്യപ്പെടുത്തുക

പ്രോഡക്റ്റ് വാങ്ങുന്നതിന് വേണ്ടി കസ്റ്റമറിനെ നിരന്തരമായി ശല്യപ്പെടുത്തുക. ഒരു ദിവസം അഞ്ചു പ്രാവശ്യം കസ്റ്റമറിനെ വിളിക്കുക, നിരന്തരം വീട്ടിൽ പോകുക ഇതൊക്കെ ഒരു സെയിൽസ്മാന്റെ കോളിറ്റി ഇല്ലാതാക്കുന്ന കാര്യങ്ങളാണ്.

സുഖിപ്പിച്ച് സംസാരിക്കുക

ചില സെയിൽസ്മാൻമാർ കസ്റ്റമറിന് ഇല്ലാത്ത കാര്യങ്ങളൊക്കെ പറഞ്ഞു സുഖിപ്പിച്ച് സംസാരിക്കാൻ ശ്രമിക്കാറുണ്ട്. അമിതമായി സോപ്പിടുകയെന്ന രീതി. ഈ രീതിയിൽ സംസാരിക്കുന്ന ഒരാളെ കസ്റ്റമർ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല.

കോമ്പറ്റീറ്ററിനെ കുറിച്ച് മോശമായി സംസാരിക്കുക

കോമ്പറ്റിറ്ററിനെ കുറിച്ച് വളരെ മോശമായി സംസാരിക്കുന്ന സെയിൽസ്മാനെ കസ്റ്റമർ ഇഷ്ടപ്പെടാൻ സാധ്യത ഇല്ല.

ബിസിനസിന് പുറത്തുള്ള സംസാരം

ബിസിനസിനെ കുറിച്ച് അല്ലാതെ മറ്റു പുറത്തുള്ള രാഷ്ട്രീയവും, സാംസ്കാരികവുമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് അവർ ഒരിക്കലും ഇഷ്ടപ്പെടുകയില്ല. ചിലപ്പോൾ അവരുടെ ആശയങ്ങൾക്ക് വിരുദ്ധമായിട്ട് ആയിരിക്കും നിങ്ങൾ സംസാരിക്കുന്നത്. അതുകൊണ്ട് ബിസിനസിന് പുറത്തുള്ള കാര്യങ്ങൾ ഒരു കാരണവശാലും സംസാരിക്കരുത്.

സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.