Sections

ബിസിനസുകാർ മീറ്റിംഗ് സെറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Friday, Aug 25, 2023
Reported By Soumya
Business Meeting

ബിസിനസുകാർ പൊതുവേ മീറ്റിംഗ് എടുക്കുവാൻ ബാധ്യസ്ഥരാണ്. തന്റെ കസ്റ്റമേഴ്സിനോടോ, സെയിൽസ് ടീമിനോട് ഒക്കെ വേണ്ടി മീറ്റിംഗ് അറേഞ്ച് ചെയ്യുക വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇങ്ങനെ മീറ്റിംഗ് അറേഞ്ച് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്

  • മീറ്റിങ്ങിന് പോകുന്ന സമയത്ത് ഊർജ്ജസ്വലരായി നിൽക്കുക. നിങ്ങൾ ഉർജ്ജസ്വലർ അല്ലെങ്കിൽ മീറ്റിങ്ങിന്റെ പ്രവർത്തനങ്ങൾ വളരെ മോശം അവസ്ഥയിൽ എത്തും. വളരെ സന്തോഷത്തോടെയും ഊർജ്ജത്തോടുകൂടി നിങ്ങൾക്ക് സംസാരിക്കാൻ കഴിയണം.
  • മീറ്റിങ്ങിൽ നിങ്ങൾ ദേഷ്യത്തോടെയോ വാശിയോടുകൂടിയോ സംസാരിക്കാൻ പാടില്ല. പുഞ്ചിരിയോടു കൂടിയാണ് മീറ്റിംഗ് സംസാരിക്കേണ്ടത്. ദേഷ്യപ്പെടുക, മുഖം കടിപ്പിക്കുക ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാൻ പാടില്ല.
  • ചിലപ്പോൾ സ്റ്റാഫുകളുടെ പ്രവർത്തികളെ വിമർശിക്കേണ്ട സാഹചര്യം ഉണ്ടാകാം. ആദ്യ സ്റ്റാഫ് ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ച് പറയുക. ഏത് മോശം അവസ്ഥയിലും ചില നല്ല കാര്യങ്ങൾ പറയാൻ ഉണ്ടാകും. നല്ല കാര്യങ്ങൾ പറഞ്ഞുകൊണ്ട് വേണം മീറ്റിംഗ് ആരംഭിക്കാൻ.
  • മീറ്റിങ്ങിന് പോകുന്നതിനു മുമ്പായി തയ്യാറെടുക്കുക. മീറ്റിങ്ങിൽ എന്ത് പറയണം എന്നുള്ളതിനെക്കുറിച്ച് വിശദമായ ഒരു തയ്യാറെടുപ്പോടുകൂടി വേണം പോകാൻ. ഒരു അജണ്ട സെറ്റ് ചെയ്ത് വേണം മീറ്റിങ്ങിലേക്ക് പോകേണ്ടത്.
  • മീറ്റിങ്ങിന് തിരഞ്ഞെടുക്കുന്ന സ്ഥലം പ്രത്യേകം ശ്രദ്ധിക്കുക. വാഹനങ്ങളുടെ ശബ്ദമുള്ള സ്ഥലം, പൊടി, ചൂട് എന്നിവ അധികമായി ഉള്ള സ്ഥലം, ഇങ്ങനെയുള്ള സ്ഥലങ്ങളിൽ വച്ച് നടത്തുന്ന മീറ്റിംഗ് വിജയിക്കാൻ സാധ്യതയില്ല. ഏറ്റവും നല്ലത് കൂൾ ആയിട്ടുള്ള സ്ഥലങ്ങളിൽ രാവിലെ മീറ്റിംഗ് നടത്തുന്നതാണ്.
  • രാവിലെ മീറ്റിംഗ് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം വിമർശനാത്മകമായി ഒന്നും പറയാൻ പാടില്ല പ്രചോദിപ്പിക്കുന്ന കാര്യങ്ങൾ മാത്രമാണ് സംസാരിക്കേണ്ടത്. രാവിലെ സംസാരിക്കുന്ന സമയത്ത് ടാർജറ്റിനെ കുറിച്ച് ഒക്കെ സംസാരിക്കുകയാണെങ്കിൽ വളരെ പ്രചോത്മകമായ രീതിയിൽ അവർക്ക് പ്രവർത്തിക്കാൻ ഇടയാക്കാം.
  • ആത്മപ്രശംസ പാടില്ല. മീറ്റിങ്ങിൽ ചില ആൾക്കാർ ഞാൻ ഇങ്ങനെ ചെയ്തിരുന്നു അങ്ങനെ ചെയ്തിരുന്നു എന്നൊക്കെ പറഞ്ഞ് സ്വയം പ്രശംസിക്കാറുണ്ട്. ഈ രീതിയിൽ ഒരിക്കലും സംസാരിക്കരുത്. നിങ്ങളുടെ ടാർജറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മീറ്റിങ്ങിൽ സംസാരിക്കേണ്ടത്.
  • കസ്റ്റമറിന്റെയടുത്താണ് നിങ്ങളുടെ മീറ്റിംഗ് എങ്കിൽ പ്രോഡക്റ്റിനെക്കുറിച്ചുള്ള സംസാരം ആയിരിക്കുമല്ലോ, പ്രോഡക്റ്റിനെ കുറിച്ച് സംസാരിക്കുന്ന സമയത്ത് പ്രോഡക്റ്റിന്റെ ബെനിഫിറ്റ്, ഫീച്ചേഴ്സ് എന്നീ കാര്യങ്ങൾ വളരെ ഭംഗിയായി തയ്യാറാക്കി വേണം സംസാരിക്കാൻ. പ്രസന്റേഷൻ തയ്യാറാക്കി വേണം സംസാരിക്കാൻ പ്രസന്റേഷൻ ടൂൾസ് നിങ്ങളുടെ കയ്യിൽ ഉണ്ടാകണം. ലാപ്ടോപ്പ് ടിവി, പ്രൊജക്റ്റർ വഴി പ്രസന്റേഷൻ നടത്തുന്നു എങ്കിൽ പ്രസന്റേഷൻ ചെയ്യാനുള്ള ടൂൾസ് എല്ലാം റെഡിയാണോ എന്ന് ഉറപ്പുവരുത്തണം.
  • മീറ്റിങ്ങിനിടയിൽ ഭക്ഷണം വിളമ്പാതിരിക്കുക. ചിലർ മീറ്റിങ്ങിന്റെ ഇടയിൽ ഭക്ഷണം കൊടുക്കാറുണ്ട് ഇത് ആൾക്കാരുടെ ശ്രദ്ധ ഭക്ഷണത്തിലേക്ക് പോകും. മീറ്റിംഗിൽ ശ്രദ്ധിക്കാതെ വരാൻ സാധ്യതയുണ്ട്.

ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.