- Trending Now:
ഒരു ബിസിനസുകാരൻ തന്റെ സ്റ്റാഫുകളോടും കൂടെ നിൽക്കുന്ന പാർട്ണസിനോടും ചേർന്നു പോകുന്നതിനു ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.
ഓരോരുത്തർക്കും ഓരോ കഴിവുകളായിരിക്കും ഉണ്ടാവുക. അവരുടെ കഴിവുകൾക്ക് അനുസരിച്ചുള്ള സ്ഥാനം നൽകാൻ വേണ്ടി തയ്യാറാകണം. ബിസിനസ് പാർട്ണേഴ്സ് എല്ലാ കാര്യങ്ങളിലും കഴിവുള്ളവർ ആകണമെന്നില്ല. നിങ്ങളും,നിങ്ങളുടെ സ്റ്റാഫുകളും അതേ പോലെയാണ് . അതുകൊണ്ട് അവരുടെ കഴിവിന് അനുസരിച്ച് സ്ഥാനം നൽകുക.
പൊതുവേ പറയുന്ന കാര്യമാണ് ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നിവ പോലെ തന്നെ എല്ലാവരും പ്രശംസ ആഗ്രഹിക്കുന്ന കാര്യമാണ്. ഏതൊരു വ്യക്തിയെയും പ്രശംസിക്കുമ്പോഴോ ഒരു നല്ല അഭിപ്രായം പറയുമ്പോഴോ വാക്കുകളിൽ പിശുക്ക് കാണിക്കാതെ നല്ല തരത്തിൽ അവരെ ഉത്തേജിപ്പിക്കുന്ന രീതിയിലുള്ള വാക്കുകൾ പറയുക.
അവർ പറയുന്ന നല്ല കാര്യങ്ങൾക്കും,അഭിപ്രായങ്ങൾക്കും വില കൊടുക്കുക. പുതിയ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ സ്റ്റാഫുകൾ പ്രവർത്തിക്കാനുള്ള യന്ത്രങ്ങൾ മാത്രമല്ല. അവർ വളരെ നല്ല ആശയങ്ങൾ ഉള്ള മനുഷ്യരാണെന്ന് കൂടി മനസ്സിലാക്കുക. ഓരോ മനസ്സിനും വ്യത്യസ്തമായ ആശയങ്ങൾ തീർച്ചയായും സൃഷ്ടിക്കുവാൻ സാധിക്കും. ഈ തരത്തിലുള്ള പുതിയ ആശയങ്ങൾ നിങ്ങളുടെ സ്ഥാപനത്തിന്റെ ഇന്ധനം ആണെന്ന് ഓർക്കുക. നിങ്ങൾ ഒരു ഹെഡ് എന്ന നിലയിൽ പുതിയ ആശയങ്ങൾ പറയുമ്പോൾ അവ ശ്രദ്ധിക്കുകയും അവ പരിഗണിക്കുകയും ചെയ്യുക. ആശയങ്ങൾ പരിഗണിക്കുന്നതിനോടൊപ്പം തന്നെ അത് കൊണ്ടുവന്ന തൊഴിലാളികളെ കൂടി അതിൽ ഉൾപ്പെടുത്താൻ മടി കാണിക്കരുത്.
നിങ്ങളുടെ സ്റ്റാഫുകൾക്ക് എന്തെങ്കിലും അബദ്ധം പറ്റിയ ഉടനെ അവരെ പഴിചാരി പുറത്താക്കുന്നതിന് പകരം അവരുടെ ആ പ്രവർത്തിയിലെ ശരിയും തെറ്റും എന്താണെന്ന് മനസ്സിലാക്കുക. ശരിയും തെറ്റും വേർതിരിക്കുമ്പോൾ നിങ്ങളുടെ പ്രവർത്തികളിലെയും ശരിയും തെറ്റും വേർതിരിക്കുക എന്നത് പ്രധാനമാണ്. നിങ്ങൾക്ക് അറിയാത്ത കാര്യങ്ങൾക്ക് എക്സ്പെർടായ സ്റ്റാഫുകളെ കൊണ്ടുവരികയാണെങ്കിൽ നിങ്ങളുടെ ബിസിനസ് വളരെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും.
നിങ്ങളുടെ ബിസിനസ് നല്ല രീതിയിൽ മുന്നോട്ടു പോകണമെങ്കിൽ കഠിനമായ അധ്വാനം കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ.ഒരാഴ്ചയിൽ ആറു ദിവസം കഠിനമായി പരിശ്രമിക്കുമ്പോൾ ഒരു ദിവസം തീർച്ചയായും വിശ്രമം നൽകുന്നത് മനസ്സിനും ശരീരത്തിനും വളരെ നല്ലതാണ്. അതുപോലെ തന്നെ നിങ്ങളുടെ സ്റ്റാഫുകൾക്കും ഇത് കൊടുക്കുവാൻ ഒരു മടിയും കാണിക്കരുത്. ആറ് ദിവസം കഠിനമായി ജോലി ചെയ്യുന്നുണ്ടെങ്കിൽ ഒരു ദിവസം വിശ്രമം അവർക്ക് തീർച്ചയായും കൊടുക്കണം. റസ്റ്റ് എടുക്കുന്നതിലൂടെ അവരുടെ കഴിവുകളെ വർധിപ്പിക്കാൻ സഹായിക്കും.
ചിലപ്പോൾ നിങ്ങളുടെ സ്റ്റാഫുകളിൽ നിങ്ങളുടെ ബന്ധുക്കൾ ഒക്കെ ഉണ്ടാകാറുണ്ട്. ഈ സമയത്ത് സ്റ്റാഫുകൾ തമ്മിൽ പ്രശ്നമുണ്ടാകുമ്പോൾ പക്ഷാപാതം കാണിക്കുക ചില ആളുകളുടെ സ്വഭാവമാണ്. എന്നാൽ ഇത് ഒരു നല്ല രീതിയല്ല എല്ലാവരോടും ഒരുപോലെ പെരുമാറുക.
പലരും വേദനത്തിനനുസരിച്ച് ശമ്പളം കൊടുക്കാറില്ല വളരെ കുറച്ചു കൊടുക്കാനാണ് ശ്രമിക്കാറ്. സ്റ്റാഫുകൾക്ക് അർഹതപ്പെട്ട വേദനം കൊടുത്തില്ലെങ്കിൽ അവർ മറ്റ് സ്ഥാപനങ്ങളിൽ നോക്കി പോകും. കഴിവുള്ളവരെ കൂടെ നിർത്തുക. നിങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്നവർക്ക് ഉറപ്പായും വേദനയും കൂട്ടി നടക്കുക.
നിങ്ങൾ എപ്പോഴും ബിസിനസിലും തൊഴിലാളികളുടെയും ഇടയിൽ ജാഗരൂകരായിരിക്കുക. അവരുടെ മേൽ ഒരു കണ്ണ് എപ്പോഴും ഉണ്ടാകണം. വ്യവസായങ്ങളിൽ എന്തെല്ലാം മാറ്റം സംഭവിക്കുന്നു നിങ്ങളുടെ ചുറ്റും ഉള്ളവരിൽ, സ്റ്റാഫുകളിൽ എന്തെല്ലാം മാറ്റങ്ങൾ സംഭവിക്കുന്നു എന്നത് ശ്രദ്ധിക്കുക.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.