മനശക്തി ഇല്ലാത്ത ഒരാൾക്ക് ബിസിനസ്സിൽ മുന്നോട്ടു പോകാൻ ഒരിക്കലും സാധ്യമല്ല. ഏറ്റവും പ്രധാനമായി വേണ്ടത് മനശക്തിയാണ്. എല്ലാത്തിലും സംശയവും ആരെയും വിശ്വാസമില്ലാത്ത ഒരു അവസ്ഥയും ഉള്ള ഒരാൾക്ക് ഒരിക്കലും ബിസിനസിൽ മുന്നോട്ടു പോകാൻ സാധിക്കില്ല. ഉയർന്ന പ്രതീക്ഷയും എപ്പോഴും പോസിറ്റീവായി ചിന്തിക്കുന്ന ചിന്താഗതിയും മറ്റുള്ളവർക്ക് തന്റെ പ്രയത്നം കൊണ്ട് ഗുണമുണ്ടാകണം എന്നുള്ള ആഗ്രഹവും ഒരു ബിസിനസുകാരൻ ഉണ്ടാകേണ്ട ഗുണങ്ങളാണ്. പലപ്പോഴും അമിതമായിട്ടുള്ള ലാഭം തനിക്ക് കിട്ടണം എന്ന ചിന്തയാണ് മനശക്തി കുറയുവാനും പല അബദ്ധങ്ങളിൽ ബിസിനസുകാരെ കൊണ്ടെത്തിക്കുന്നത്. യുക്തികൊണ്ടും മനസ്സിനെ വളരെ നിയന്ത്രിച്ചുകൊണ്ട് ബിസിനസിനെ കൊണ്ടു പോകേണ്ടത് ബിസിനസ്കാരന് ഏറ്റവും അത്യാവശ്യമാണ്. ഇതിനുവേണ്ടി എന്തൊക്കെ ഒരു ബിസിനസുകാരൻ ചെയ്യണം എന്നതിനെകുറിച്ചാണ് ഇന്ന് പരിശോധിക്കുന്നത്.
- നിങ്ങൾ ചെയ്യുന്ന ബിസിനസിനെ കുറിച്ച് പരിപൂർണ്ണമായും അറിഞ്ഞിരിക്കണം. വ്യക്തമായ ധാരണ ഉണ്ടാകണം. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ബിസിനസ്സിലേക്ക് എടുത്തുചാടരുത്. മറ്റൊരാളുടെ അഭിപ്രായത്തിന്റെ പുറത്ത് നിങ്ങൾ ബിസിനസ് ചെയ്യുകയാണെങ്കിൽ അതിനിടയ്ക്ക് വേറൊരാൾ വന്ന് മറ്റൊരു അഭിപ്രായം പറയുകയാണെങ്കിൽ നിങ്ങൾ തകർന്നു പോകാൻ സാധ്യതയുണ്ട്. ഓരോരുത്തർക്കും ഓരോ വീക്ഷണം ആയിരിക്കും ബിസിനസിനെക്കുറിച്ചുള്ളത്. അതുകൊണ്ട് തന്നെ ബിസിനസിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടെങ്കിൽ മാത്രമേ ബിസിനസ്സിൽ ശക്തമായി മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ബിസിനസിൽ എന്താണ് ചെയ്യാൻ നിങ്ങൾ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമായി പഠിച്ചിരിക്കണം.
- ബിസിനസ്സിൽ വിജയിക്കണമെന്ന ഉറച്ച വിശ്വാസം ഉണ്ടാകണം. അതിനുവേണ്ടി ബാക്കി കാര്യങ്ങളൊക്കെ മാറ്റിവെച്ചുകൊണ്ട് അതിൽ മാത്രം ഫോക്കസ് ചെയ്യുന്ന രീതി നിങ്ങൾക്ക് ഉണ്ടാകണം. പലപ്പോഴും ഒരു ബിസിനസ് തുടങ്ങി അത് കഴിഞ്ഞ് രാഷ്ട്രീയ ചർച്ച അല്ലെങ്കിൽ സാമൂഹ്യ കാര്യങ്ങൾ ഇവയെല്ലാം കൂടി ഒത്തു കൊണ്ടുപോകാൻ സാധിക്കില്ല. പല വെള്ളത്തിൽ കാലു വയ്ക്കുന്നത് ബുദ്ധിമുട്ടാകും. നിങ്ങളുടെ ബിസിനസ് എന്താണ് അതിൽ പരിപൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് മറ്റു കാര്യങ്ങളൊക്കെ മാറ്റിവെച്ചുകൊണ്ട് ഫോക്കസ് എപ്പോഴും നിങ്ങൾ ചെയ്യുന്ന ബിസിനസ്സിൽ മാത്രമായിരിക്കണം. പ്രത്യേകിച്ച് ബിസിനസിൽ ഒരു തുടക്കക്കാരൻ എന്ന രീതിയിൽ ബാക്കിയെല്ലാം മാറ്റിവെച്ചു കൊണ്ട് ബിസിനസ്സിനു വേണ്ടി നിൽക്കുവാൻ നിങ്ങൾ തയ്യാറാകണം.
- ബിസിനസിലെ എല്ലാ കാര്യങ്ങളെ കുറിച്ചും അന്നന്ന് തന്നെ ക്ലിയർ ചെയ്യുവാൻ നിങ്ങൾ തയ്യാറാകണം. അത് നാളത്തേക്ക് മാറ്റി വയ്ക്കരുത്. അതിന് കണക്കായുള്ള ശ്രദ്ധ നിങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകണം.
- മനശക്തിക്ക് വളരെ ആവശ്യമായിട്ടുള്ള മറ്റൊരു കാര്യമാണ് പഠനം . ബിസിനസിൽ അനുദിനം ഉണ്ടാകുന്ന മാറ്റങ്ങൾ പഠിക്കുവാൻ എല്ലാ ദിവസവും കുറച്ച് സമയം മാറ്റിവയ്ക്കുക. ബിസിനസിലെ പുതിയ കാര്യങ്ങൾ മനസ്സിലാക്കുക പുതിയ ടെക്നോളജി മനസ്സിലാക്കുക ഇത് ടെക്നോളജി പരമായി നിങ്ങളെ വളരെ ഉയർത്തും.
- മറ്റൊരു കാര്യമാണ് പരിശീലനം.നിരന്തരം ചെയ്ത് പരിശീലിച്ച ഒരു കാര്യം,ആ കാര്യത്തെക്കുറിച്ച് നിങ്ങൾക്ക് വളരെയധികം കോൺഫിഡൻസ് ഉണ്ടാകും.കോൺഫിഡൻസ് ഉണ്ടാവുക എന്നത് മനശക്തി വർധിപ്പിക്കാൻ സഹായിക്കും. അതുകൊണ്ട് നിരന്തരം പരിശീലനം നടത്തുവാൻ വേണ്ടി നിങ്ങൾ ശ്രദ്ധിക്കണം. സെയിൽസ് ആകട്ടെ കസ്റ്റമർ കാണുന്ന കാര്യമാകട്ടെ ബിസിനസിന്റെ പ്രൊഡക്ഷന്റെ കാര്യമാകട്ടെ സ്റ്റാഫിനെ നിയന്ത്രിക്കുന്ന കാര്യം ആകട്ടെ ഇതൊക്കെ സംസാരിക്കുന്നതിന് മുൻപ് തന്നെ പരിശീലനം നടത്തുന്നത് വളരെ നല്ലതാണ്.ഉദാഹരണമായി നിങ്ങളുടെ സ്റ്റാഫിനെ ഒരു മീറ്റിംഗ് വിളിക്കുന്നതിന് മുൻപ് നിങ്ങൾ ഒരു പരിശീലനം നടത്തിയതിനുശേഷം എങ്ങനെ സംസാരിക്കണം എന്ന് പോയിന്റ് തയ്യാറാക്കിയതിനുശേഷം സംസാരിക്കുന്നത് വളരെ ഗുണകരമായിരിക്കും. തയ്യാറാകാതെ നിങ്ങൾ സംസാരിക്കുമ്പോൾ അത് പ്രയോജനം ചെയ്യണമെന്നില്ല. സെയിൽസിന്റെ കാര്യത്തിലും കസ്റ്റമറിനോട് എങ്ങനെ സംസാരിക്കാം കൂടുതൽ പ്രചോദകരമായി എങ്ങനെ പെരുമാറം ഇതിനെക്കുറിച്ച് പഠിച്ച് പരിശീലനം നടത്തിയതിനുശേഷം ചെയ്യുമ്പോൾ മനശക്തി വളരെയധികം കൂടും.
- മനശക്തി കൂടുവാൻ ഏറ്റവും മികച്ച മാർഗ്ഗമാണ് മെഡിറ്റേഷൻ. എല്ലാദിവസവും രാവിലെയും ഉറങ്ങുന്നതിന് മുൻപ് മെഡിറ്റേഷൻ ചെയ്യുന്നത് മനശക്തി കൂടുവാൻ വളരെ ഉപകാരപ്രദം ആയിരിക്കും എന്ന പഠനങ്ങൾ പറയുന്നു. മനസ്സിനെ നിയന്ത്രിച്ചു കഴിഞ്ഞാൽ ജീവിതത്തെ നിയന്ത്രിക്കാം എന്ന് പറയുന്നുണ്ട്. അതുകൊണ്ട് മനസ്സിന്റെ ശക്തി തിരിച്ചറിഞ്ഞുകൊണ്ട് നിയന്ത്രിച്ച് കൊണ്ട് ബിസിനസിൽ ഫോക്കസ് ചെയ്തുകൊണ്ട് മുന്നോട്ടു പോകാൻ ശ്രമിക്കുന്നത് ബിസിനസ് വേറെ ലെവലിലേക്ക് ഉയർത്തുവാൻ സഹായിക്കും.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
സ്റ്റാർട്ടപ്പുകൾകൾ ലോണുകൾക്കായി ശ്രമിക്കുമ്പോൾ നൽകേണ്ട വിശദാംശങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.