Sections

ഒരു സെയിൽസ് എക്സിക്യൂട്ടിവ് കസറ്റമറെ മീറ്റ് ചെയ്യുമ്പോൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

Saturday, Aug 05, 2023
Reported By Soumya
Sales

സെയിൽസ്മാൻമാർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഈ കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നമ്മുടെ സെയിൽസിനെയും അതുപോലെ കസ്റ്റമർ ആയിട്ടുള്ള റിലേഷൻഷിപ്പിനെയും വളരെയധികം ബാധിക്കും.

കസ്റ്റമറിനെ കാണാൻ ലേറ്റായി പോവുക

പറഞ്ഞ സമയത്തിനേക്കാളും 10, 15 മിനിറ്റ് മുന്നേ കസ്റ്റമറിനെ കാണാൻ പോകുക. ഒരിക്കലും താമസിച്ചു പോകാൻ പാടില്ല.

നല്ല അപ്പിയറൻസിൽ പോകാതിരിക്കുക

ചിലപ്പോൾ ചില സെയിൽസ്മാൻമാർ മോശമായി വസ്ത്രധാരണം നടത്തി കസ്റ്റമറിനെ കാണാൻ പോകാറുണ്ട് ഇത് പാടില്ല. ഓവർ മേക്കപ്പ് ചെയ്യുക വളരെ കളർഫുൾ ആയിട്ടുള്ള ഡ്രസ്സുകൾ ഇടുക. ഇന്നത്തെ ന്യൂജൻ മോഡലിലുള്ള പലതരത്തിലുള്ള ഹെയർ സ്റ്റൈലുകൾ ഇങ്ങനെയുള്ള രീതിയിൽ സെയിസ് എക്സിക്യൂട്ടീവ് പോകാനേ പാടില്ല.

വളരെ സൗഹൃദപരമായ അഭിനയം

ഒരിക്കലും കസ്റ്റമറിനോട് വളരെ സൗഹൃദമായ രീതിയിൽ അഭിനയം ചെയ്യാൻ പാടില്ല.

കസ്റ്റമർ പറയുന്നതിനിടയിൽ സംസാരിക്കുക

കസ്റ്റമർ പറയുന്ന കാര്യം സമാധാനത്തോടെ കേട്ടതിനു ശേഷം മാത്രം മറുപടി പറയുക.

കസ്റ്റമറിനോട് തർക്കിക്കുക

സെയിൽസിനു വേണ്ടിയാണ് നിങ്ങൾ പോകുന്നത്, അവിടെ കസ്റ്റമറിനോട് തർക്കിക്കാനോ രാഷ്ട്രീയപരമായ കാര്യങ്ങൾ പറയുവാനോ ആനുകാലിക സംഭവങ്ങളെക്കുറിച്ചോ കസ്റ്റമറിനോട് സംസാരിക്കരുത്. ചിലപ്പോൾ കസ്റ്റമറിന് നിങ്ങളിൽ നിന്നും വിരുദ്ധമായ അഭിപ്രായം ആയിരിക്കും ഉണ്ടാവുക. അപ്പോൾ അവരോട് തർക്കിക്കാൻ പോകരുത് .

പ്രോഡക്റ്റിനെക്കുറിച്ചുള്ള അറിവ് ഇല്ലാതിരിക്കുക

പ്രോഡക്റ്റിനെക്കുറിച്ച് വ്യക്തമായി അറിഞ്ഞതിനുശേഷമെ കസ്റ്റമറിന്റെ അടുത്ത് പോകാൻ പാടുള്ളൂ. പ്രോഡക്റ്റിനെക്കുറിച്ച് വ്യക്തമായും സ്പഷ്ടമായും പഠിച്ചിരിക്കണം. പ്രോഡക്റ്റിനെക്കുറിച്ച് മാത്രമല്ല കോംപറ്റീറ്ററെക്കുറിച്ചും വളരെ വ്യക്തമായ രീതിയിൽ അറിഞ്ഞതിനുശേഷം മാത്രമേ കസ്റ്റമറിനോട് സംസാരിക്കാൻ പാടുളളു.

കസ്റ്റമറിനോട് സംസാരിക്കുമ്പോൾ സ്മാർട്ട്ഫോൺ ഉപയോഗിക്കുക

ചില സെയിൽസ്മാൻമാർ കസ്റ്റമർ സംസാരിക്കുമ്പോൾ തന്നെ ഫോണിൽ കളിക്കുകയോ മെസ്സേജ് അയക്കുകയോ ഒക്കെ ചെയ്യുന്നത് പൊതുവേ കാണാറുണ്ട്. ഇത് ഒരിക്കലും കസ്റ്റമറിന് ഇഷ്ടപ്പെടുന്നതല്ല. ബഹുമാനത്തോടുകൂടി കസ്റ്റമറിനോട് സംസാരിക്കണം.

ഒരുപാട് സമയം കസ്റ്റമറു ആയിട്ടുള്ള മീറ്റിംഗ് നീട്ടി കൊണ്ടുപോകുക

ചില എക്സിക്യൂട്ടീവ് അനാവശ്യമായി കാര്യങ്ങൾ സംസാരിച്ച് സമയം നഷ്ടപ്പെടുത്താറുണ്ട്. ആവശ്യത്തിനു മാത്രമേ കസ്റ്റമറിനോട് സംസാരിക്കാൻ പാടുള്ളൂ. ബിസിനസിലെ റാപ്പോ ഉണ്ടാക്കുന്നുവെന്ന രീതിയിൽ കസ്റ്റമറുമായി ഒരുപാട് സമയം ചർച്ച ചെയ്യാറുണ്ട്. ഇത് കസ്റ്റമറിന് അസഹനീയമായി തോന്നയേക്കാം. അതുകൊണ്ട് കസ്റ്റമറുമായി അമിതമായി സംസാരിക്കാതെ അവരുടെ സമയത്തിന് വില നൽകിക്കൊണ്ട് വളരെ ആവശ്യത്തിനുമാത്രം സെയിൽസിന്റെ കാര്യങ്ങൾ പറഞ്ഞ് അവസാനിപ്പിക്കുക.

ഒരു സെയിൽസ്മാൻ കസ്റ്റമറെ കാണാൻ പോകുമ്പോൾ ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചുവേണം ചെയ്യാൻ. കസ്റ്റമറുമായി മാന്യമായി പെരുമാറാൻ ശ്രമിക്കണം.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.