Sections

ബിസിനസ് പരാജയപ്പെടാതിരിക്കുവാൻ ഈ ഏഴ് ഘടകങ്ങൾ ശ്രദ്ധിക്കണം

Wednesday, Oct 25, 2023
Reported By Soumya
Business Guide

ഒരു ബിസിനസിനെ ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് വേണ്ടി 7 ഘടകങ്ങൾ അത്യാവശ്യമാണ്. 7 ഘടകങ്ങളും സ്ട്രോങ്ങായി കഴിഞ്ഞാൽ ബിസിനസിൽ യാതൊരു വിധത്തിലുള്ള പരാജയം സംഭവിക്കുകയില്ല.

ബിസിനസ്സുകാരൻ

ബിസിനസുകാരൻ വളരെ കഴിവുകൾ ഉള്ള നേതൃത്വ ഗുണമുള്ള ഒരാളായിരിക്കണം. ആ സ്ഥാപനത്തെ നയിക്കുന്ന വ്യക്തി അദ്ദേഹമാണ്. അദ്ദേഹത്തിന് ആ സ്ഥാപനത്തെ ദിശാബോധത്തോടു കൂടി നയിക്കുവാൻ ഉയർന്ന ആത്മവിശ്വാസവും പോസിറ്റീവ് തിങ്കിങ്ങുമുള്ള ആളായിരിക്കണം.

മാനേജർ

സ്ഥാപനത്തെ നടത്തിക്കൊണ്ടുപോകുന്നത് മാനേജറാണ്. എപ്പോഴും സഹപ്രവർത്തകരെ അല്ലെങ്കിൽ സ്റ്റാഫുകളെ നിയന്ത്രിക്കുന്ന ഒരാൾ ആയിരിക്കണം. അയാൾക്ക് മാറ്റങ്ങളെ നയിച്ചുകൊണ്ട് പോകാൻ കഴിവ് ഉണ്ടായിരിക്കണം.

ഉപഭോക്താക്കൾ

ഉപഭോക്താക്കൾക്ക് വേണ്ടിയാണല്ലോ ബിസിനസ് നടത്തുന്നത്. ആ ബിസിനെസ്സിൽ ഉപഭോക്താക്കൾക്ക് മൂല്യങ്ങൾ കൊടുക്കുകയും ആ മൂല്യങ്ങൾക്ക് അനുസരിച്ച് നിങ്ങൾക്ക് വരുമാനം കിട്ടുകയും ചെയ്യുന്നുണ്ടാക്കും. ഏതുതരത്തിലുള്ള ഉപഭോക്താക്കൾക്കാണ് സേവനങ്ങൾ ചെയ്യുമ്പോൾ നിങ്ങൾക്ക് റിട്ടേൺ ലഭിക്കുന്നത് എന്നുള്ള കാര്യങ്ങൾ പഠിച്ചതിനുശേഷമാണ് ആ ബിസിനസ്സിലേക്ക് ഇറങ്ങേണ്ടത്. പലരും ബിസിനസിലേക്ക് ഇറങ്ങുന്നത് പ്രോഡക്റ്റിനെ കുറിച്ച് പഠിച്ചിട്ടായിരിക്കും ഉപഭോക്താക്കളെ കുറിച്ച് പഠിക്കാൻ സാധ്യതയുണ്ടാകില്ല.

സ്ഥാപനം

ബിസിനസ് നടത്താൻ വേണ്ടി ഒരു ഓഫീസ് അല്ലെങ്കിൽ ഗോഡൗൺ ഉണ്ടായിരിക്കുക. ഏതൊരു കാര്യങ്ങൾ ചെയ്യുന്നതിന് വേണ്ടി പദ്ധതികളും നയങ്ങളും രൂപീകരിക്കുന്നതിന് വേണ്ടിയുള്ള സ്ഥലങ്ങൾ അത്യാവശ്യമാണ്. അതിനുവേണ്ടി നല്ല സെന്ററുകൾ നോക്കിയുള്ള സ്ഥലങ്ങൾ കണ്ടെത്തുക. ഉദാഹരണമായി ഹോട്ടൽ ബിസിനസ് ആണെങ്കിൽ ആളുകൾക്ക് വന്നു പോകുന്നതിന് പറ്റിയ സ്ഥലം ആണെങ്കിൽ അത്തരം സ്ഥാപനങ്ങളിൽ ബിസിനസ് സാധ്യത വളരെ കൂടുതലാണ് . പക്ഷേ ഇത് കാർ ഷോറൂം മറ്റോ ആണെങ്കിൽ മെയിൻ റോഡുകളിൽ വെച്ചിട്ട് കാര്യമില്ല. അത്തരം സ്ഥാപനങ്ങൾ കുറച്ചുകൂടി മാറി ഉൾഭാഗങ്ങളിൽ ആകുന്നതാണ് കുറച്ചുകൂടി ഉത്തമം.

സാമ്പത്തികം

സാമ്പത്തികം വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണെന്ന് എല്ലാവർക്കും അറിയാം. ശരിക്കും ഒരു ബിസിനസ്സിന്റെ നട്ടെല്ലാണ് സാമ്പത്തികം എന്നു പറയുന്നത്. ശക്തവും വളരെ വ്യക്തമായി കൈകാര്യം ചെയ്യേണ്ട ഒന്നാണ് സാമ്പത്തികം. അതിന് വ്യക്തമായ ഒരു പ്ലാനിങ് ഉണ്ടായിരിക്കണം.

മികച്ച ടീം

ഒരു മികച്ച ടീം എപ്പോഴും ഉണ്ടാക്കണം. മാനേജരും ബിസിനസുകാരനും മാത്രമുണ്ടായാൽ പോരാ അതിന് പറയുന്ന കാര്യങ്ങൾ ചെയ്യുന്നതിന് വേണ്ടി മികച്ച അല്ലെങ്കിൽ യോജിച്ച സ്റ്റാഫുകൾ ഉണ്ടാവുക എന്നത് വളരെ പ്രധാനമാണ്. അവരാണ് ബിസിനസിനെ ആളുകളിലേക്ക് എത്തിക്കുന്നത്. നിങ്ങളുടെ ബിസിനസിന്റെ മുഖമായി മാറുന്നത് സ്റ്റാഫുകളാണ്. ആ സ്ഥാപനത്തിന് അനുയോജ്യമായ വില്പനക്കാരനും, അക്കൗണ്ടന്റ്, സെക്യൂരിറ്റി തുടങ്ങിയ നിരവധി കാര്യങ്ങൾ നിങ്ങളുടെ സ്ഥാപനത്തിന് യോജിച്ച പോകുന്ന ആളുകൾ ആയിരിക്കണം.

ഉപദേശകന്മാർ

നിങ്ങളെ സഹായിക്കുന്നതിന് വേണ്ടി ബിസിനസ് കോച്ചുകളോ, ബിസിനസ് ഉപദേശകന്മാരോ പോലുള്ള ആളുകൾ നിങ്ങളോടൊപ്പം ഉണ്ടായിരിക്കണം. ഇതിന് പുറമേ ടാക്സ് മറ്റു കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന, ഉപദേശം നൽകാൻ കഴിയുന്ന ഒരു മികച്ച സംഘം നിങ്ങളെ സഹായിക്കാൻ വേണ്ടി ഉണ്ടാകണം.

ഈ ഏഴ് ഘടകങ്ങൾ ബിസിനസ്സിൽ വളരെ അത്യന്താപേക്ഷിതം ആയിട്ടുള്ളവയാണ്. ഈ ഏഴ് ഘടകങ്ങൾ ചേരുമ്പോഴാണ് മികച്ച ബിസിനസ് ആയി മാറുന്നത്.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.