Sections

ഈ ഗൃഹ ഔഷധികള്‍ക്ക് വാണിജ്യ സാധ്യതകളേറെ

Monday, Feb 14, 2022
Reported By Admin
agriculture

വാണിജ്യസാധ്യതയുള്ള ചില ഗൃഹൗഷിധികളെ പരിചയപ്പെടാം


ആകര്‍ഷകമായ നിരവധി സസ്യങ്ങളാല്‍ അലംക്യതമാണ് കേരളത്തിലെ ഭവനങ്ങള്‍. എന്നാല്‍ അവയില്‍ നല്ലൊരു പങ്കും വിദേശസസ്യങ്ങളാണ്. ഏതാനും പതിറ്റാണ്ടുകള്‍ക്കു മുന്‍പ് കേരളത്തിലെ ഗ്യഹാങ്കിണങ്ങളില്‍ വളര്‍ത്തിയിരുന്ന പ്രധാന അലങ്കാരസസ്യങ്ങള്‍; ചെമ്പരത്തി, തെച്ചി, ഗന്ധരാജന്‍, പാരിജാതം, നന്ത്യാര്‍വട്ടം, പവിഴമല്ലി, പിച്ചകം, മന്ദാരം, ശതാവരി എന്നിങ്ങനെയുള്ളവയായിരുന്നു. അതുപോലെ, പാചകാവശ്യങ്ങള്‍ക്കുപയോഗിച്ചിരുന്ന 12 13 നായ കറിവേപ്പ്,ഇഞ്ചി, മഞ്ഞള്‍, കര്‍ക്കടക കാന്താരി, കുടംപുളി തുടങ്ങിയവയൊക്കെ വീട്ടുവളപ്പുകളിലെ നിത്യസാന്നിധ്യമായിരുന്നു. 

കൂടാതെ പല തൊടികളിലും മുരിങ്ങ്, ഇല ഞഞ്ഞി, അമ്പഴം,അഗത്തിച്ചീര, നാരകം, ഞാവല്‍, പേര തുടങ്ങിയവൃക്ഷങ്ങളുമുണ്ടായിരുന്നു. ഇവയെല്ലാം ഔഷധസസ്യ ങ്ങളാണെന്നുള്ളതും, ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഇവ നമ്മുടെ ആരോഗ്യപരിപാലനത്തില്‍ പങ്കുവഹിച്ചിരുന്നുവെന്നതും ചിന്തനീയമാണ്. ഈ സസ്യവൈവിധ്യസമ്പന്നമായ അവസ്ഥയില്‍ നിന്നും നമ്മുടെ ഭവനാന്ത രീക്ഷം വളരെപിന്നോക്കം പോയി രിക്കുന്നു. ഗൃഹാങ്കണങ്ങള്‍ തീരെ ചെറുതാവുകയും ഫ്‌ളാറ്റുകള്‍ പോലുള്ള പാര്‍പ്പിട സമുച്ചയങ്ങള്‍ പെരുകുകയും ചെയ്തു.ഗൃഹചികിത്സയ്ക്ക് ഏറെ പ്രയോജനപ്പെട്ടിരുന്ന വീട്ടുവളപ്പിലെ ഔഷധത്തോട്ടങ്ങള്‍ ഒരു ജീവിപ്പിക്കേണ്ടത് ആവശ്യമാണ്. വാണിജ്യസാധ്യതയുള്ള ചില ഗൃഹൗഷിധികളെ പരിചയപ്പെടാം.

കച്ചോലം

മണ്ണിന്റെ ഉപരിതലത്തോട് പറ്റിക്കിടക്കുന്ന വീതിയുള്ള ഇലകളും ഇലകള്‍ക്കിടയില്‍നിന്നു വിരിയുന്ന വെളുത്ത പൂക്കളോടും കൂടിയ ഈ സസ്യം ഔഷധപ്രാധാന്യമുള്ളതും ഭംഗിയുള്ളതുമാണ്.കച്ചോലത്തിന്റെ കിഴങ്ങ് ശ്വാസ കോശ സംബന്ധമായ രോഗങ്ങള്‍, വാത-കഫ രോഗങ്ങള്‍,രക്തദൂഷ്യം എന്നിവയ്ക്കുള്ള ആയുര്‍വേദ ഔഷധങ്ങളില്‍ ചേരുന്നുണ്ട്. ഇതിന്റെ കിഴങ്ങ് ഇടിച്ചുപിഴിഞ്ഞെടുക്കുന്ന നീര് ചെറുനാരങ്ങാനീര് ചേര്‍ത്ത്കഴിച്ചാല്‍ വയറിളക്കം, വയറുകടി എന്നിവയ്ക്ക പെട്ടെന്നു ശമനം വരുന്നതായി കാണുന്നു.വളക്കൂറും, അല്‍പം ഈര്‍പ്പവും, ഭാഗികമായി തണലുമുള്ള സ്ഥലം ഈ ചെടി കൂടുതലായി ഇഷ്ടപ്പെടുന്നു. മെയ്-ജൂണ്‍ മാസങ്ങളിലാണ് കച്ചോലത്തിന്റെ കിഴങ്ങുകള്‍ നടുന്നത്. വാരം പിടിച്ച് അതില്‍ കൈകള്‍കൊണ്ട് ചെറിയ കുഴികളുണ്ടാക്കി മേല്‍വളമായി ചാണകപ്പൊടി ചേര്‍ത്ത് കിഴങ്ങുകള്‍ നട്ടാല്‍ മതി. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഇലികള്‍ കരിഞ്ഞു തുടങ്ങുമ്പോള്‍ ചെടികള്‍ വിളവെടുക്കാന്‍ പാകമാകും. തെങ്ങിന്‍തോപ്പുകളിലും, കമുകിന്‍ തോട്ടങ്ങളിലും, റബ്ബര്‍തൈകള്‍ വെച്ച് ആദ്യ മൂന്നുവര്‍ഷക്കാലം റബ്ബര്‍ തോട്ടങ്ങളിലുംകച്ചോലം കൂടിയായത് കൃഷിചെയ്യാം.

ചിറ്റാടലോടകം

ഏതുതരം മണ്ണിലും വളരാന്‍ കഴിവുള്ള നിത്യഹരിത ചെറുസസ്യമാണ് ഇത്.വേരും ഇലയുമാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്. കാസശ്വാസം, രക്താതിസാരം, കഫക്കെട്ട് തുടങ്ങിയ രോഗങ്ങള്‍ ഫലപ്രദമായി നിയന്തിക്കാന്‍ ചിറ്റാടലോടകം ചേര്‍ത്ത ഔഷധങ്ങള്‍ ഉത്തമമാണ്. ഇതിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും, ഇല വാട്ടിപ്പിഴിഞ്ഞെടുത്ത നീര് സമം തേന്‍ ചേര്‍ത്ത് കഴിക്കുന്നതും ചുമ, ഏങ്ങല്‍ മുതലായ ശ്വാസകോശ രോഗങ്ങള്‍ ശമിപ്പിക്കാന്‍ നന്ന്. ഇല ഉണക്കിപ്പൊടിച്ച് സൂക്ഷിച്ചുവച്ചാല്‍ ആവശ്യാനുസരണം ഉപയോഗിക്കാം.1x1x1 അടി അളവില്‍ കുഴികള്‍ കുത്തി ചാണകപ്പൊടിയിട്ട് മൂടിയതിനുശേഷം മണ്ണ് കൂനകൂട്ടി അതിന്മേല്‍  ഒരു ചാണ്‍  നീളത്തില്‍  മുറിച്ച കമ്പുകള്‍നടുക. ഇങ്ങനെ പത്തടി അകലത്തില്‍ കമ്പുകള്‍ നടാവുന്നതാണ്.  വളപ്രയോഗം ആവശ്യമില്ല.
'ആട്ത്താടാ വാസിക്കാ''എന്ന ആടലോടകമാണ് നമ്മുടെയിടയില്‍ ധാരാളമായി കാണുന്നത്. എന്നാല്‍ കൂടുതല്‍ ഗുണപ്രദമായ ചിറ്റാടലോടകം നമ്മുടെ നാട്ടില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. അതിനാല്‍ ഈ ചെടിയെ കൂടുതലായി നട്ടുവളര്‍ത്താന്‍ നാം ശ്രദ്ധിക്കണം.

ചെത്തിക്കൊടുവേലി

കേരളത്തിലുടനീളം നട്ടുവളര്‍ത്താറുള്ള ഒരു ഔഷധസസ്യമാണിത്. ഏകദേശം 1.5 മുതല്‍ 2 മീറ്റര്‍ വരെ ഉയരത്തില്‍ ഇതു വളരും. നിളമുള്ള പൂങ്കുലകളില പുഷ്പങ്ങള്‍ക്കു ചുവന്ന  നിറമാണ്. പുഷ്പങ്ങള്‍ ധാരാളം ഉണ്ടാകാമെങ്കിലും കായ്കള്‍ ഉണ്ടാകാറില്ല. കിഴങ്ങുകള്‍പോലുള്ള നീണ്ടവേരുകളാണ് ഔഷധത്തിനായി ഉപയോഗിക്കുന്ന ഔഷധങ്ങള്‍ ദഹനക്കേട്, അരുചി, ആമവാതം മുതലായവയെ നിയന്ത്രിക്കും. ചില ചര്‍മ്മ രോഗങ്ങള്‍ക്കും ഇത് പ്രതിവിധിയാണ്. തേള്‍ കടിച്ച മുറി കൊടുവേലിക്കിഴങ്ങ് അരച്ചു പുരട്ടുന്നത് ഗുണകരമാണ്. ഇതിന്റെ കിഴങ്ങ് ശുദ്ധിചെയ്താണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്. തെളിഞ്ഞ ചുണ്ണാമ്പുവെള്ളത്തില്‍ മുക്കി ഇത് ശുദ്ധിചെയ്യാം.നല്ല വളര്‍ച്ചയെത്തിയ കമ്പുകള്‍ ഒരടി നീളത്തില്‍ മുറിച്ചെടുക്കുക. രണ്ടടി അകലത്തില്‍ 1x1x1കമ്പോസ്റ്റോ ഇട്ട് മണ്ണിട്ടുമൂടി കൂനകൂട്ടി അതിന്മേല്‍അടി അളവില്‍ കുഴികളെടുത്ത് ചാണകപ്പൊടിയോ നാലു കമ്പുകള്‍ വീതം നടണം. കമ്പുകള്‍ നടുമ്പോള്‍ കട-തല മാറിപ്പോകാതെ സൂക്ഷിക്കണം.രണ്ടുകൊല്ലത്തിനുശേഷം പറിക്കുന്നതായിരിക്കം ഉത്തമം. വേര് പച്ചയ്ക്ക് കിലോഗ്രാമിന് 15 രൂപ വില.ലഭിക്കും.

അടപതിയന്‍

മുന്‍കാലങ്ങളില്‍ തെക്കേഇന്ത്യയില്‍ സുലഭമായി കണ്ടുവന്നിരുന്ന ഈ ചെടി ഇപ്പോള്‍ ചില പ്രത്യേക സ്ഥലങ്ങളില്‍ മാത്രമെ കാണുന്നുള്ളൂ.കിഴങ്ങുകളുള്ളതും സമൃദ്ധമായി വളരുന്നതുമായ ഒരു വള്ളിച്ചെടിയാണ് അടപതിയന്‍, ഇളംതണ്ടിന് പച്ചനിറവും, പാകമായ തണ്ടിന് ചുവപ്പുനിറവുമുള്ള ഈ ചെടിയില്‍ വെളുത്ത കറയുണ്ട്.പ്രധാനമായും വിത്തുകളിലൂടെ വംശവര്‍ദ്ധനവ് നടത്തുന്ന ഈ സസ്യത്തെ ഭൂകാണ്ഡത്തിലൂടെയും നട്ടുവളര്‍ത്താം. ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ കായ്കള്‍ പാകമാകും. കായ്കള്‍ പൊട്ടി.വിത്ത് പുറത്തുവരുന്നതിനു മുന്‍പായി അവ ശേഖരിക്കണം. വിത്തുകളുടെ അഗ്രത്തില്‍ ഒരു കൂട്ടം വെളുത്ത രോമങ്ങളുണ്ട്. വിത്തുകളില്‍ നിന്നും ഈരോമം മാറ്റിയതിനുശേഷം ഉണക്കിയെടുക്കുക. പാകുന്നതിനു പുതിയ വിത്തുകള്‍ ഉപയോഗിക്കുന്നതാണ് ഉത്തമം.അരയടി ഉയരത്തില്‍ പണകളുണ്ടാക്കി,കല്ലും കട്ടകളും മാറ്റി, പൊടിച്ച ചാണകവും മണലുംചേര്‍ത്ത് നന്നായി ഇളക്കി ഒരുക്കിയതിനുശേഷംവിത്തുകള്‍ പാകാവുന്നതാണ്. കിഴങ്ങുകള്‍ പച്ചയായോ മൂറിച്ചുണക്കിയോ വിപണനം നടത്താവുന്നതാണ്. നേത്രരോഗങ്ങള്‍ക്കും ശരീരപുഷ്ടിക്കുംവേണ്ടിയുള്ള ആയുര്‍വേദ ഔഷധങ്ങളിലെ ഒരുപ്രധാന ചേരുവയാണ് അടപതിയന്‍ കിഴങ്ങ്.

ബ്രഹ്മി

ജലാശയങ്ങളുടെ തീരത്തും ചതുപ്പ് പ്രദേശത്തും പടര്‍ന്നുവളരുന്ന ഔഷധിയാണ് ബ്രഹ്മി,മുടിയുടെ ആരോഗ്യത്തിനുള്ള എണ്ണ കാച്ചാന്‍ ഇ ചെടി സമൂലം ഉപയോഗിക്കുന്നു. ബ്രഹ്മിയുടെ നീര്5 മുതല്‍ 10 മി. ലി വരെ അത്രതന്നെ നെയ്യോ ചേര്‍ത്ത് രാവിലെ പതിവായി കുട്ടികള്‍ക്ക്‌കൊടുത്താല്‍ ബുദ്ധിശക്തിയും ഓര്‍മ്മശക്തിയുംവര്‍ദ്ധിക്കും. നാഡികളെ ഉത്തേജിപ്പിക്കുകയും ഹൃദിയഭിത്തിയില്‍ നേരിട്ട് പ്രവര്‍ത്തിച്ച് അതിന്റെ സങ്കോചവികാസക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.ഈര്‍പ്പമുള്ളതും എന്നാല്‍ വെയില്‍ ഏല്‍ക്കുന്നതുമായ തുറസ്സായ സ്ഥലങ്ങളാണ് ബഹ്മി വളര്‍ത്താന്‍അനുയോജ്യം. വയല്‍ പ്രദേശങ്ങള്‍, കിണറിന്റെ പരിസരം എന്നിവിടെയൊക്കെ ഇതു വളര്‍ത്താം. സ്ഥിരമായി ഈര്‍പ്പം നിലനിര്‍ത്താമെങ്കില്‍ ചട്ടികളിലും വളര്‍ത്താം. പത്തു സെന്റീമീറ്ററോളം നീളമുള്ളതണ്ടുകള്‍ പ്രജനനത്തിന് ഉപയോഗിക്കാം.

ചിറ്റരത്ത

ഒന്നരമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ചിരിസ്ഥായി സസ്യമാണ്. ഇലകള്‍ വീതി കുറഞ്ഞ് നീളം കൂടിയവയാണ്. ചിറ്റരത്തയുടെ കിഴങ്ങാണ് ഔഷധയോഗ്യമായ ഭാഗം. ഇത് രാസ്‌നാദിചൂര്‍ണം ഉണ്ടാക്കാനുപയോഗിക്കുന്നു. കുട്ടികള്‍ക്കുണ്ടാകുന്ന എല്ലാത്തരം ചുമയ്ക്കും കഫക്കെട്ടിനും, രാസ്‌നാദി ചൂര്‍ണം 4 ഗ്രാം വീതമെടുത്ത് തേനില്‍ ചാലിച്ച് ചിറ്റരത്ത ദിവസം മൂന്നുനേരം വീതം കൊടുത്താല്‍ ശമനമുണ്ടാകും. നീര്‍ത്താഴ്ചകൊണ്ടുണ്ടാകുന്ന ജലദോഷം,പനി, തുടങ്ങിയ അസുഖങ്ങള്‍ക്ക് അല്‍പം ശാസ്താദിചൂര്‍ണം കുളി കഴിഞ്ഞാലുടന്‍ നെറുകയില്‍ തിരുമ്മുന്നതു നല്ലതാണ്. ഭാഗികമായ തണലുള്ള ഇടങ്ങളില്‍ ഇതു നന്നായി വളരും. അതിനാല്‍ ഇളവിളയായി കൃഷിചെയ്യാന്‍ ഉചിതമാണ്. കിടങ്ങ് 4-5 മുട്ടുകളുള്ള കഷണങ്ങളാക്കി നട്ടാല്‍, രണ്ടാഴ്ചയ്ക്കുള്ളില്‍ മുളപൊട്ടും.

കയ്യോന്നി

കയ്യോന്നി 10 സെ.മീ വരെ ഉയരത്തില്‍ വളരുന്ന ഏകവര്‍ഷി സസ്യമാണ്. ഇതിന്റെ തണ്ട് വളരെ മൃദുവും, പച്ചയോ, ഇളം ചുവപ്പോ നിറമുള്ളതുമാണ്. തലവേദന, മുടികൊഴിച്ചില്‍, കാഴ്ചക്കുറവ് എന്നിവയ്ക്ക് കയ്യോന്നി ഇടിച്ചുപിഴിഞ്ഞ എണ്ണയില്‍ വിധിപ്രകാരം കാച്ചി അരിചെടുത്ത എണ്ണ പതിവായി തലയില്‍ പുരട്ടണം. ഇതു വ്രണത്തെ ശുദ്ധീകരിക്കുകയും കഫവാതരോഗങ്ങള്‍ ശമിപ്പിക്കുകയും ചെയ്യുന്നു. ഈര്‍പ്പമുള്ള പ്രദേശങ്ങളില്‍ കയോന്നി നന്നായി വളരും. അധികം പഴുക്കാത്ത വിത്തുകള്‍ പാകി തൈകള്‍ ഉണ്ടാക്കാം.

നീലയമരി

സെപ്തംബര്‍ -ഡിസംബര്‍ മാസങ്ങളാണ്‌നീലയമരി യുടെ പൂക്കാലം. നവംബര്‍-ഫെബ്രുവരിമാസങ്ങളില്‍ കായ്കള്‍ ലഭിക്കും. വിളഞ്ഞു പാകമായ കായ്ക്കള്‍ ശേഖരിച്ച് വെയിലത്തുണക്കണം.വ്യത്തിയാക്കി നല്ല വിത്തുകള്‍ ശേഖരിക്കണം.പുതുതായി ശേഖരിച്ച വിത്തുകള്‍ 4 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം ചാണകം ചേര്‍ത്തിളക്കി ചെറിയ പണകളില്‍ പാകണം. 5മുതല്‍ 7 ദിവസങ്ങള്‍ക്കുള്ളില്‍ 90% വിത്തുകളും മുളയ്ക്കാറുണ്ട്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ സ്ഥലങ്ങളില്‍ വേണം ഇത് കൃഷിചെയ്യാന്‍. ഒരു വര്‍ഷം പ്രായമായ ചെടികളില്‍നിന്നും ഇലകളോടു തളിര്‍ത്തുവരുന്ന ചെടികളില്‍ നിന്നും ഒരു തവണ കൂടിയ ചെറുശാഖകള്‍ മുറിച്ചെടുക്കാം. വീണ്ടും കൂടി വിളവെടുക്കാവുന്നതാണ്. രണ്ടാം വര്‍ഷം കിളച്ചിളക്കി വേരുകളും ശേഖരിക്കാം. കേശവര്‍ദ്ധനയ്ക്ക് ഉപയോഗിക്കുന്ന നീല ഭൃംഗാദി എണ്ണയിലെ പ്രധാന ഘടകമാണ് ഇതിന് ഇല, വേര് വിഷചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട്.

കറിവേപ്പ്

കറിവേപ്പ് ഒരു ചെറുവൃക്ഷമാണ്. ദഹനശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ആഹാരത്തിലുണ്ടാകുന്ന വിഷാംശം ഇല്ലാതാക്കുന്നതിനും രുചി കൂട്ടുന്നതിനുമായി കറികളില്‍ നിത്യേന ചേര്‍ത്ത് ഉപയോഗിക്കുന്ന ഇത് ഒരു ഔഷധിയുമാണ്. കറിവേപ്പില പാലിലിട്ട് വേവിച്ച് അരച്ച് വിഷജന്തു കടിച്ചിടത്ത് പൂശിയാല്‍ വിഷംകൊണ്ടുള്ള നീരും വേദനയും ശമിക്കും. കറിവേപ്പില ചതച്ചിട്ട് വെള്ളം കുടിക്കുന്നതും വിഷശമനത്തിന് നല്ലതാണ്. കറിവേപ്പില മുഖ്യഘടകമായി ചേര്‍ത്തുണ്ടാക്കിയ 'കിര്യാദി.കഷായം'' വയറുകടി, മഞ്ഞപ്പിത്തം എന്നീ രോഗങ്ങള്‍ക്ക് ഫലപ്രദമായി ഉപയോഗിച്ചുവരുന്ന ഔഷധമാണ്. കറിവേപ്പിലയ്ക്ക് കൊട്ടാള്‍ നിയന്ത്രിക്കുവാനുള്ള കഴിവുണ്ടെന്ന് ചില പഠനങ്ങള്‍ തെളിയിക്കുന്നു. എല്ലാ ഭവനങ്ങളിലും പരിപാലിക്കപ്പെടേണ്ട ഒന്നാണ് ഈ ആഹാര ഔഷധസസ്യം വിത്തുകള്‍ മുളപ്പിച്ചും, വേരുകളില്‍നിന്നും വരുന്ന ചിനപ്പു കള്‍ ശ്രദ്ധാ പൂര്‍വ്വം ഇളക്കിയെടുത്തും തൈകള്‍ ഉത്പാദിപ്പിക്കാം.

കറ്റാര്‍വാഴ

കറ്റാര്‍വാഴ 30-50 സെ.മി ഉയരത്തില്‍ വളരുന്ന സസ്യമാണ്. മാംസളമായ ഇലകളാണ് ഔഷധയോഗ്യഭാഗം. ഇല കേശാരാഗ്യത്തിനുംഎണ്ണ കാച്ചാന്‍ ഉപയോഗിക്കുന്നു, കൂടാതെ നഖം പഴുക്കുന്നതിന് കറ്റാര്‍വാഴയുടെ സ്വരരസവും പച്ചമഞ്ഞളും കൂടി അരച്ചുവെച്ചു കെട്ടുന്നത് നല്ലതാണ്. ഇത് ഒരു സൗന്ദര്യവര്‍ദ്ധക സസ്യമായി ഉപയോഗിക്കുന്നതിനാല്‍ വ്യാവസായിക പ്രാധാന്യം കൂടതലാണ്. പൊള്ള ലിന്  അത്യുത്തമമായ കുറ്റാര്‍വാഴ നീര്‍ വിഷഹരവുമാണ്. കറ്റാര്‍ വാഴയുടെ ചാര്‍ ഉണക്കിയെടുക്കുന്നതാണ് ചെന്നിനായകം. വളരെ ഔഷധഗുണമുള്ള ഈ സസ്യം എല്ലാ ഭവനങ്ങളിലും ഉണ്ടായിരിക്കേണ്ട ഒന്നാണ് നല്ല നീര്‍വാര്‍ച്ചയുള്ള തുറസ്സായ സ്ഥലമാണ് ഇതു വളര്‍ത്തുവാന്‍ അനുയോജ്യം, മാതൃ സസ്യത്തിന്റെ ചുവട്ടില്‍ മുളച്ചു വരുന്ന തൈകള്‍ നാലഞ്ച് ഇലകളാകുമ്പോഴേക്കും അടര്‍ത്തിയെടുത്ത് തെകളുണ്ടാക്കാം.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.