Sections

ഒക്ടോബറില്‍ ആകെപാടെ മാറ്റം, ഈ ധനകാര്യ മാറ്റങ്ങള്‍ തീര്‍ച്ചായും അറിഞ്ഞിരിക്കണം

Wednesday, Sep 28, 2022
Reported By admin
cash

മികച്ച ധനകാര്യ മാനേജ്‌മെന്റിനായി അറിഞ്ഞിരിക്കേണ്ട നിയന്ത്രങ്ങള്‍ ഇതാ

 

രാജ്യത്തെ ബാങ്കിങ് അഥവാ ധനകാര്യവുമായി ബന്ധപ്പെട്ട വികസനങ്ങള്‍ ആഴ്ചകള്‍ തോറും സംഭവിക്കാറുണ്ട്. മാറ്റങ്ങള്‍ ദിനംപ്രതി സംഭവിക്കാറുമുണ്ട്.  ദൈനംദിന ചെലവുകള്‍ നിയന്ത്രിക്കുന്നതിനും ഭാവി ആസൂത്രണം ചെയ്യുന്നതിനും ധനകാര്യവുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ അറിഞ്ഞിരിക്കണം. ഒക്ടോബര്‍ 1 മുതല്‍ ധനകാര്യ മേഖലയില്‍ നിരവധി പരിഷ്‌കാരങ്ങള്‍ ആണ് ഉണ്ടാകുന്നത്. മികച്ച ധനകാര്യ മാനേജ്‌മെന്റിനായി അറിഞ്ഞിരിക്കേണ്ട നിയന്ത്രങ്ങള്‍ ഇതാ;

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്കായുള്ള പുതിയ നിയമങ്ങള്‍ 

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്കായുള്ള പുതിയ നിയമങ്ങള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും. കാര്‍ഡ് ഇഷ്യൂ ചെയ്ത തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍  ഉപഭോക്താവ് ക്രെഡിറ്റ് കാര്‍ഡ് ആക്ടിവേറ്റ് ചെയ്തിട്ടില്ലെങ്കില്‍ ബാങ്ക്  വണ്‍ ടൈം പാസ്വേഡ് അടിസ്ഥാനമാക്കിയുള്ള സമ്മതം തേടും. മറുപടി ലഭിച്ചില്ലെങ്കില്‍  ഉപഭോക്താവിന് യാതൊരു ചെലവും കൂടാചെയ്യണ്ടതാണ്.  

ഡീമാറ്റ് അക്കൗണ്ട് ലോഗിന്‍ ചെയ്യുന്നതിന് 2 സ്റ്റെപ് ഓതെന്റിക്കേഷന്‍

ഡീമാറ്റ് അക്കൗണ്ട് ഉടമകള്‍ 2022 സെപ്തംബര്‍ 30-നകം രണ്ട് രീതിയിലുള്ള ആധികാരികത ഉറപ്പ് വരുത്തിയിരിക്കണം. ഉപയോക്താവിന് മാത്രം അറിയാവുന്ന പാസ്സ്വേര്‍ഡ്, പിന്‍ എന്നിവ ഉപയോഗിച്ച് ലോഗിന്‍ ആധികാരികത ഉറപ്പിക്കണം ഒപ്പം സെക്യൂരിറ്റി ടോക്കണ്‍, അല്ലെങ്കില്‍ ഒട്ടിപി തുടങ്ങിയവ ഉപയോഗിച്ചും ഓതെന്റിക്കേഷന്‍ നടത്തേണ്ടതാണ്. രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡി വഴിയോ ഫോണ്‍ നമ്പര്‍ വഴിയോ ഒട്ടിപി ലഭിക്കും. അതിനായി ഇമെയില്‍ ഐഡിയും ഫോണ്‍ നമ്പറും വെരിഫൈ ചെയ്യേണ്ടതാണ്. 

ആദായനികുതി അടയ്ക്കുന്നവര്‍ക്ക് അടല്‍ പെന്‍ഷന്‍ യോജനയില്‍ ചേരാന്‍ യോഗ്യതയില്ല

ധനമന്ത്രാലയത്തിന്റെ നിയന്ത്രണങ്ങള്‍ അനുസരിച്ച്, ഒക്ടോബര്‍ 1 മുതല്‍ ആദായനികുതി അടയ്ക്കുന്നവര്‍ക്ക് അടല്‍ പെന്‍ഷന്‍ യോജനയില്‍ ചേരാന്‍ അനുമതിയില്ല. 2022 ഒക്ടോബര്‍ 1-നോ അതിനുശേഷമോ  അടല്‍ പെന്‍ഷന്‍ യോജനയില്‍ ചേര്‍ന്ന വ്യക്തി  ആദായനികുതി അടയ്ക്കുന്നയാളാണെന്ന് പിന്നീട് കണ്ടെത്തിയാല്‍, അക്കൗണ്ട് ക്ലോസ് ചെയ്യും. കൂടാതെ നാളിതുവരെയുള്ള പെന്‍ഷന്‍ സമ്പത്ത് വരിക്കാരന് നല്‍കും


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.