വായ്പ എടുക്കുക എന്നത് ഒരു ബിസിനസുകാരന് എപ്പോഴും ആവശ്യമായ കാര്യമാണ്. ബാങ്കിലേക്ക് പോകുന്ന സമയത്ത് പലപ്പോഴും പലതും പറഞ്ഞുകൊണ്ട് ബിസിനസുകാരുടെ വായ്പ നിരസിക്കാറുണ്ട്. വളരെ പ്രതീക്ഷയോടെ പോകുന്ന സമയത്ത് ചെറിയ കാര്യങ്ങൾ പറഞ്ഞു കൊണ്ടാണ് ബാങ്കുകൾ അത് നിരസിക്കാനുള്ളത്. എന്തുകൊണ്ടാണ് ബിസിനസുകാർക്ക് വായ്പകൾ തരുന്നതിന് ബാങ്കുകാർ മടിക്കുന്നു എന്നുള്ള കാര്യം നോക്കാം.
- ബാങ്ക് വായ്പകൾ കിട്ടാതിരിക്കുന്നത് നിങ്ങളുടെ ബിസിനസിലെ പ്രതികൂലമായ കാര്യങ്ങൾ കൊണ്ടായിരിക്കാം.
- നിങ്ങളുടെ ബിസിനസിൽ ഇത്ര ലാഭമുണ്ടെന്ന് വാക്കുകൾ കൊണ്ട് പറഞ്ഞിട്ട് കാര്യമില്ല. നിങ്ങളുടെ ബിസിനസിലെ രേഖകൾ നോക്കിയാണ് ബാങ്കുകാർ നിങ്ങൾക്ക് വായ്പകൾ തരുന്നത്.
- നിങ്ങളുടെ സിബിൽ സ്കോറും കോ ആപ്ലിക്കന്റിന്റെ സിബിൽ സ്കോറും വളരെ പ്രധാനപ്പെട്ടതാണ്. സിബിൽ സ്കോറിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ബാങ്ക് വായ്പ കിട്ടുന്നതിനുള്ള സാധ്യത വളരെ കുറവാണ്. സിബിൽ സ്കോർ എപ്പോഴും എഴുന്നൂറോ അതിനു മുകളിലോ ആയിരിക്കുന്നതാണ് ഉത്തമം.
- നിങ്ങളുടെ സുഹൃത്തിന് വേണ്ടി ജാമ്യം നിൽക്കുകയും പക്ഷേ അയാൾ ആ വായ്പ കറക്റ്റായി അടയ്ക്കാതിരിക്കുകയും ചെയ്താൽ, നിങ്ങൾക്ക് പിന്നീട് ബാങ്കിൽ നിന്ന് വായ്പ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്.
- ബിസിനസ്സിൽ ജി. എസ്. ടി, ഇൻകം ടാക്സ് മുതലായവ കറക്റ്റ് ആയി അടയ്ക്കുന്ന ആളല്ലെങ്കിൽ നിങ്ങൾക്ക് ലോൺ കിട്ടാൻ സാധ്യത വളരെ കുറവാണ്.
- ക്യാഷ് കൈമാറേണ്ടത് ബാങ്ക് അക്കൗണ്ട് വഴിയാണ്. പലരും ബാങ്ക് അക്കൗണ്ട് വഴി ക്യാഷ് ട്രാൻസാക്ഷൻ നടത്താതെ പൈസയായി തന്നെ തുക കൈമാറാറുണ്ട്. ബാങ്ക് അക്കൗണ്ട് വഴി ട്രാൻസാക്ഷൻ കുറവുള്ള ഒരാൾക്ക് ബാങ്ക് വായ്പ കിട്ടാൻ സാധ്യത കുറവാണ്.
- വായ്പകൾക്ക് വേണ്ടി ബിസിനസ് സ്വഭാവമുള്ള ബാങ്കുകളെയാണ് സമീപിക്കേണ്ടത്.
- ബാങ്ക് ഉദ്യോഗസ്ഥരുമായി നല്ല രീതിയിൽ ആശയവിനിമയം നടത്താൻ കഴിഞ്ഞില്ലെങ്കിലും ബാങ്ക് വായ്പ കിട്ടാനുള്ള സാധ്യത കുറവാണ്.
- ബാങ്ക് എപ്പോഴും നിങ്ങൾക്ക് തിരിച്ചെടയ്ക്കാനുള്ള കഴിവ് നോക്കിയാണ് വായ്പകൾ തരുന്നത്. അതോടൊപ്പം തന്നെ ജാമ്യ വ്യവസ്ഥയ്ക്ക് ഈട് കൊടുക്കാൻ പറ്റുന്ന വസ്തുവകകൾ ഉണ്ടോ എന്ന് നോക്കിയാണ് ബാങ്കുകാർ വായ്പ നൽകുന്നത്.
നിങ്ങളുടെ ഭാഗത്ത് നിന്നും ഇത്രയും കാര്യങ്ങൾ ക്ലിയർ അല്ല എങ്കിൽ ബാങ്കിൽ നിന്നും ലോൺ ലഭിക്കാൻ സാധ്യത കുറവാണ്.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.