- Trending Now:
രാജ്യത്ത് ഒരു രൂപയുടേയും 50 പൈസയുടേയും നാണയങ്ങളുടെ നിർമാണം അവസാനിപ്പിക്കുന്നു. എല്ലാ നാണയങ്ങളുമല്ല, മറിച്ച് കോപ്പർ നിക്കൽ (കപ്രോനിക്കൽ) എന്നിവയിൽ നിർമിച്ച നാണയങ്ങളാണ് പിൻവലിക്കുന്നത്. ഇത് സംബന്ധിച്ച് ആർബിഐ ന്യൂ ഡൽഹിയിലെ ഐസിഐസിഐ ബാങ്കിന് നിർദേശം നൽകി. ഇത്തരം നാണയങ്ങളെല്ലാം ആർബിഐ തിരിച്ചെടുക്കും. ഇതിനർത്ഥം ഈ നാണയങ്ങളെല്ലാം നിരോധിച്ചു എന്നല്ല, മറിച്ച് ഇവ വീണ്ടും നിർമിക്കില്ല എന്നാണ്. 1990 കളിലും 2000 ന്റെ ആദ്യ പകുതിയിലും ഉപയോഗിച്ചിരുന്നവയായിരുന്നു ഈ നാണയങ്ങൾ.
നിർമാണം നിർത്തിയ നാണയങ്ങൾ: ഒരു രൂപയുടെ കപ്രോനിക്കൽ നാണയങ്ങൾ,50 പൈസയുടെ കപ്രോനിക്കൽ നാണയങ്ങൾ,25 പൈസയുടെ കപ്രോനിക്കൽ നാണയങ്ങൾ,പത്ത് പൈസയുടെ സ്റ്റെയിൻലെസ് സ്റ്റീൽ നാണയങ്ങൾ,പത്ത് പൈസയുടെ അലൂമിനിയം ബ്രോൺസ് നാണയങ്ങൾ,20 പൈസയുടെ അലൂമിനിയം നാണയങ്ങൾ,10 പൈസയുടെ അലൂമിനിയം നാണയങ്ങൾ
കൈയിലുള്ള ഈ നാണയങ്ങൾ എന്ത് ചെയ്യണം ?
കച്ചവടക്കാരിലും മറ്റുമാണ് ഈ നാണയങ്ങൾ കൂടുതലായി കാണുക. ഇവർക്ക് ഈ നാണയങ്ങൾ ബാങ്കിൽ പോയി മാറ്റി വാങ്ങാം. ബാങ്കിൽ നൽകുന്ന ഈ നാണയത്തിന്റെ അതേ മൂല്യമുള്ള തുക തിരിച്ച് ലഭിക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.