- Trending Now:
ട്രഷറിയുടെ വിലാസവും ഫോണ്‍ നമ്പറും ഇ മെയില്‍ വിലാസവും കത്തില്‍ ഉണ്ടാകും
ട്രഷറി ഉദ്യോഗസ്ഥര്‍ പെന്‍ഷന്‍കാരുടെ /കുടുംബ പെന്‍ഷന്‍കാരുടെ വീടുകളിലെത്തി മസ്റ്റര്‍ നടപടികള്‍ പൂര്‍ത്തിയാക്കും. 80 വയസ്സു കഴിഞ്ഞ കിടപ്പു രോഗികള്‍ക്കാണ് ഇത്തരത്തിലുള്ള വാതില്‍പ്പടി സേവനം ലഭ്യമാകുന്നത്.
മസ്റ്ററിങിന് പല വഴികള്‍
ട്രഷറി വഴിയോ ബാങ്ക് വഴിയോ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് നിലവില്‍ മസ്റ്ററിങിനായി താഴെ പറയുന്ന സൗകര്യപ്രദമായ ഏതെങ്കിലും വഴി തിരഞ്ഞെടുക്കാം.
ട്രഷറിയില്‍ നേരിട്ട് ഹാജരായി
ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച്
ജീവന്‍ പ്രമാണ്‍ പോര്‍ട്ടല്‍ മുഖേന ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്
postinfo ആപ്പ് ഉപയോഗിച്ച്
ഇത്തരം മാര്‍ഗങ്ങങ്ങളിലൂടെ മസ്റ്റര്‍ ചെയ്യാന്‍ കഴിയാത്ത 80 വയസ്സു കഴിഞ്ഞവരുടെ പെന്‍ഷന്‍ തടയുന്നതിനു മുമ്പ് ട്രഷറിയില്‍ നിന്ന് അറിയിപ്പു ലഭിക്കും. ട്രഷറിയുടെ വിലാസവും ഫോണ്‍ നമ്പറും ഇ മെയില്‍ വിലാസവും കത്തില്‍ ഉണ്ടാകും.
കിടപ്പു രോഗികള്‍ ചെയ്യേണ്ടത്
ശയ്യാവലംബരായ പെന്‍ഷന്‍കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് സഹിതം ട്രഷറി ഓഫീസര്‍ക്ക് മറുപടി നല്‍കണം.തുടര്‍ന്ന് ട്രഷറി ഓഫീസര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ വീട്ടില്‍ എത്തി മസ്റ്ററിങ് പൂര്‍ത്തിയാക്കും.ഇതിന് പ്രത്യേക ഫീസ് നല്‍കേണ്ടതില്ല. കേരളത്തിനു പുറത്ത് താമസിക്കുന്നവര്‍ക്ക് ഈ സേവനം ലഭിക്കില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.