Sections

ട്വിറ്ററില്‍ വലിയ മാറ്റം വരുന്നു; ഉപഭോക്താക്കളോട് പങ്കുവച്ച് ഇലോണ്‍ മസ്‌ക്

Sunday, Nov 06, 2022
Reported By admin
twitter

നേരത്തേയും ഉപയോക്താക്കളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു


ഉടമസ്ഥവകാശം ഏറ്റെടുത്തതിന് പിന്നാലെ നിരവധി മാറ്റങ്ങളാണ് ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ നടപ്പാക്കുന്നത്. ഇപ്പോഴിതാ പുതിയൊരു മാറ്റം പ്രഖ്യാപിച്ച് മസ്‌ക് രംഗത്തെത്തി. ചെറു കുറിപ്പുകള്‍ക്ക് പകരം ഇനി മുതല്‍ ട്വിറ്ററില്‍ ദൈര്‍ഘ്യമേറിയ കുറിപ്പുകള്‍ പങ്കുവെക്കാന്‍ സാധിക്കുന്ന തരത്തില്‍ മാറ്റം വരുത്തുമെന്ന് മസ്‌ക് വ്യക്തമാക്കി. 

'ട്വിറ്ററില്‍ നീണ്ട കുറിപ്പുകള്‍ വൈകാതെ തന്നെ ട്വീറ്റ് ചെയ്യാന്‍ സാധിക്കും, നോട്ട് പാഡുകള്‍ സ്‌ക്രീന്‍ ഷോട്ടായി ഉപയോഗിക്കുന്നത് അവസാനിക്കും'- മസ്‌ക് ട്വീറ്റ് ചെയ്തു. 

നിലവില്‍ ട്വിറ്ററില്‍ ട്വീറ്റ് ചെയ്യാനാവുക പരമാവധി 280 അക്ഷരങ്ങള്‍ ആണ്. ഇതിന്റെ പരിധി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് നേരത്തേയും ഉപയോക്താക്കളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനു പുറമെ ട്വീറ്റുകളില്‍ എഡിറ്റ് ബട്ടണുകള്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചും ആവശ്യങ്ങളുയര്‍ന്നിരുന്നു.

വേരിഫൈഡ് അക്കൗണ്ടുകള്‍ക്ക് പണം ഈടാക്കുന്നതടക്കമുള്ള മാറ്റങ്ങള്‍ കമ്പനി ഏറ്റെടുത്തതിന് പിന്നാലെ മസ്‌ക് പ്രഖ്യാപിച്ചുച്ചിരുന്നു. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതടക്കമുള്ള നീക്കങ്ങളും അദ്ദേഹം നടത്തിയിരുന്നു. ഇനി എന്തൊക്കെയായിരിക്കും ട്വിറ്ററില്‍ സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങളെന്ന ആകാംക്ഷയിലാണ് സൈബര്‍ ലോകം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.