Sections

ഈറ്റ തൊഴിലാളികളുടെ പ്രതിസന്ധികൾക്ക് പരിഹാരമുണ്ടാകുമെന്ന് മന്ത്രി

Sunday, Jul 30, 2023
Reported By admin
minister

 ആവശ്യങ്ങൾ അറിയിച്ചുകൊണ്ടുള്ള നിവേദനം ഈറ്റ തൊഴിലാളികൾ മന്ത്രിക്ക് നൽകി


തിരുവനന്തപുരം: ഈറ്റ തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികളും അവരുടെ ആവശ്യങ്ങളും വ്യവസായ മന്ത്രിയെ നേരിൽ കണ്ട് അറിയിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. മഞ്ച പുന്നവേലിക്കോണത്ത്  ഈറ്റ തൊഴിലാളികളുമായുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈറ്റയുടെ  ലഭ്യത കുറവാണ് തൊഴിലാളികൾ നേരിടുന്ന പ്രധാന പ്രതിസന്ധിയെന്നും പ്രശ്നപരിഹാരത്തിനായി ബാംബൂ കോർപ്പറേഷൻ ചെയർമാനുമായി സംസാരിച്ച് പ്രതിവിധി കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു. 

നിർമാണം പുരോഗമിക്കുന്ന നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിൽ ഈറ്റ ഉൽപ്പന്നങ്ങൾക്കായി ഒരു വിപണന കേന്ദ്രം തുറക്കുന്നതിന് നഗരസഭയുമായി ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.  ആവശ്യങ്ങൾ അറിയിച്ചുകൊണ്ടുള്ള നിവേദനം ഈറ്റ തൊഴിലാളികൾ മന്ത്രിക്ക് നൽകി. നിവേദനം വ്യവസായ മന്ത്രി പി. രാജീവിന് കൈമാറുമെന്നും മന്ത്രി ഉറപ്പ് നൽകി.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.