- Trending Now:
കൊച്ചി: കേന്ദ്ര ബജറ്റിലെ നിർദ്ദേശങ്ങളുടെ ഫലമായി രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളുടെ കാര്യത്തിൽ വൻ കുതിച്ചു ചാട്ടമാകും ഉണ്ടാകുകയെന്ന് നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടറും സിഇഒയുമായ ആഷിഷ്കുമാർ ചൗഹാൻ പറഞ്ഞു. എയ്ഞ്ചൽ ടാക്സ് ഒഴിവാക്കിയതടക്കമുള്ള നീക്കങ്ങൾ ഇന്ത്യയെ ഏറ്റവും വലിയ സ്റ്റാർട്ടപ് മേഖലയാക്കി മാറ്റും. മുദ്ര വായ്പകളുടെ പരിധി 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷം രൂപ വരെ ഉർത്തിയതും തൊഴിലവസരങ്ങളുടെ കാര്യത്തിൽ കുതിച്ചു ചാട്ടത്തിനു പിന്തുണയേകും. തൊഴിൽ രംഗത്ത് വനിതകളുടെ പങ്കാളിത്തം വർധിക്കുന്നതായിരിക്കും ദൃശ്യമാകുന്ന മറ്റൊരു പ്രവണത. അടിസ്ഥാന സൗകര്യ രംഗത്ത് വൻ നീക്കങ്ങൾ നടത്തുമ്പോഴും പ്രത്യക്ഷ, പരോക്ഷ നികുതികളുടെ കാര്യത്തിൽ വർധനവു വരുത്തിയിട്ടില്ലെന്നതു ശ്രദ്ധേയമാണെന്നും ആഷിഷ് കുമാർ ചൗഹാൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.