Sections

സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ല

Sunday, May 07, 2023
Reported By admin
gold rate

സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഉയർന്ന നിരക്കിൽ ആയിരുന്നു സ്വർണ വില


കേരളത്തിൽ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവന് 45,200 രൂപയും, ഒരു ഗ്രാമിന് 5650 രൂപയുമാണ് വില. സംസ്ഥാനത്ത് ഇന്നലെ സ്വർണ വില കുത്തനെ ഇടിഞ്ഞിരുന്നു. പവന് 760 രൂപയാണ് കുറഞ്ഞത്.

മെയ് 5 വെള്ളിയാഴ്ച്ച, സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഉയർന്ന നിരക്കിൽ ആയിരുന്നു സ്വർണ വില. പവന് 45,760 രൂപയായിരുന്നു ഒരു പവന്റെ വില. അന്ന് ഒരു ഗ്രാമിന് 5720 രൂപയായിരുന്നു. മെയ് ഒന്നിന് പവന് 44,560 രൂപയായിരുന്നു. അഞ്ച് ദിവസം കൊണ്ട് പവന് 1200 രൂപ വരെ ഉയർന്ന ശേഷമാണ് വില ഇടിഞ്ഞത്.

കഴിഞ്ഞ മാസമാണ് ഇതിന് മുമ്പ് സ്വർണത്തിന് റെക്കോർഡ് വില രേഖപ്പെടുത്തിയത്. ഏപ്രിൽ 16ന് പവന് 45,320 രൂപയായി വില ഉയർന്നിരുന്നു. ഗ്രാമിന് 5665 രൂപയായിരുന്നു വില. ഏപ്രിലിൽ കൂടിയും കുറഞ്ഞുമായിരുന്നു സ്വർണ വ്യാപാരം നടന്നത്.

ഏപ്രിൽ മൂന്നിനായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ വില എത്തിയത്. പവന് 43,760 രൂപയായിരുന്നു വില. ഏപ്രിൽ ഒന്നിന് പവന് 44,000 രൂപയായിരുന്നു വില. പിന്നീട് വില കുതിക്കുകയായിരുന്നു. മാർച്ചിൽ 2,720 രൂപ സ്വർണ വില ഉയർന്നിരുന്നു. മാർച്ച് 18,19 തിയതികളിൽ 44,240 രൂപയായിരുന്നു വില. മാർച്ച് ഒൻപതിനാണ് കുറഞ്ഞ നിരക്കിൽ വില എത്തിയത്. 40,720 രൂപയായിരുന്നു വില. മാർച്ച് 18,19 തിയതികളിൽ മാർച്ചിലെ ഉയർന്ന നിരക്കിലായിരുന്നു സ്വർണ വില. പവന് 44,240 രൂപയായിരുന്നു വില. മാർച്ച് ഒൻപതിന് 40,720 രൂപ മാത്രം വിലയുണ്ടായിരുന്ന സ്ഥാനത്താണിത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.