- Trending Now:
വരുമാന വര്‍ധനയില്ലാതെ തന്നെ ബാങ്ക് ബാലന്‍സ് വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ അറിയാം
പണപ്പെരുപ്പം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നത് വലിയ വെല്ലുവിളിയാണ്. എന്നാല്‍ പണപ്പെരുപ്പത്തിന് അനുസരിച്ച് വരുമാനം വര്‍ധിക്കുന്നതുമില്ല. വരുമാന വര്‍ധനയില്ലെങ്കില്‍ പോലും നിസാരമെന്നു തോന്നിപ്പിക്കുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കു സമ്പാദ്യം വളര്‍ത്താനാകും. വരുമാന വര്‍ധനയില്ലാതെ തന്നെ ബാങ്ക് ബാലന്‍സ് വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ അറിയാം.
ചെലവ് വിലയിരുത്തുക
നമ്മുടെ വരുമാനം നമ്മുക്ക് കൃത്യമായി അറിയാന്‍ സാധിക്കും. എന്നാല്‍ ചെലവ് കൃത്യമായി വിലയിരുത്താന്‍ സാധിക്കുന്നില്ലയെന്നാതാണു പ്രധാന വെല്ലുവിളി. എന്നാല്‍ സസൂക്ഷ്മം വീക്ഷിച്ചാല്‍ നമ്മുടെ ചെലവുകളില്‍ പലതും ദൂര്‍ത്താണെന്നു മനസിലാക്കാന്‍ സാധിക്കും. ഇന്ന് ഡിജിറ്റല്‍ യുഗത്തില്‍ മിക്ക പേമെന്റുകളും ആളുകള്‍ നടത്തുന്നത് ഓണ്‍ലൈന്‍ ആയാണ്. അതിനാല്‍ തന്നെ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ പരിശോധിച്ചാല്‍ തന്നെ ചെലവുകള്‍ വിലയിരുത്താം. ഇതുവഴി അനാവശ്യ ചെലവുകള്‍ ഒഴിവാക്കിയാല്‍ ഒരു പരിധിവരെ സമ്പാദ്യം വളര്‍ത്താന്‍ സാധിക്കും.
വീട് വാങ്ങല്‍
ഇന്ന് പലരും ജോലി കിട്ടിയാല്‍ ഉടനെ ഭവന വായ്പ തലയില്‍ കയറ്റുകയാണ്. തുടര്‍ന്നു വരുമാനത്തിന്റെ 50- 60 ശതമാനത്തോളം ഇ.എം.ഐകള്‍ക്കായി ചെലവഴിക്കുന്നു. വളരെ അസാധാരണമായ സാഹചര്യങ്ങളിലൊഴികെ, വാടകയ്‌ക്കെടുക്കുന്നതിനും വാങ്ങുന്നതിനും പിന്നിലെ ഗണിതം വാടകയ്ക്ക് അനുകൂലമാണെന്നതാണ് സത്യം
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം
ഒരു ക്രെഡിറ്റ് കാര്‍ഡെങ്കിലും സ്വന്തമാക്കുകയെന്നതാണ് അടുത്ത മാര്‍ഗം. ഇത് ഒരു അപകടമായി കാണേണ്ടതില്ല. മറിച്ച് കാര്‍ഡിന്റെ ഗുണവശത്തെക്കുറിച്ച് ചിന്തിക്കുക. നിങ്ങള്‍ക്കു ഒരാള്‍ നിശ്ചിത തുക രണ്ടു മാസത്തേയ്ക്കു പലിശയില്ലായെ നല്‍കുന്നുവെന്നു കരുതുക. ഇതു നിങ്ങള്‍ക്കു ലാഭമല്ലേ ക്രെഡിറ്റ് കാര്‍ഡും ഇതുതന്നെയാണ് ചെയ്യുന്നത്.
ഓഹരി വിപണി
ഓഹരി വിപണികള്‍ ചതിക്കുഴിയല്ലെന്നു മനസിലാക്കുകയാണ് ആദ്യം വേണ്ടത്. മറ്റൊരു വിപണികള്‍ക്കും നല്‍കാന്‍ സാധിക്കാത്ത അത്രയും നേട്ടം ഓഹരി വിപണികള്‍ക്കു നല്‍കാനാകും. മുതിര്‍ന്ന തലമുറ വിപണികളില്‍ നിന്നു വിട്ടുനിന്നതു പോലെ യുവതലമുറ വിട്ടു നില്‍ക്കരുത്. സ്ഥിരനിക്ഷേപങ്ങള്‍ക്കും മറ്റും ആര്‍.ബി.ഐയുടെ പണപ്പെരുപ്പത്തെ പോലും മറികടക്കാന്‍ സാധിക്കുന്നില്ലെന്ന കാര്യം ഉള്‍ക്കൊള്ളുക.
നികുതി നേട്ടം
ശമ്പള വരുമാനക്കാര്‍ ലഭ്യമായ എല്ലാ കിഴിവുകളും ഫലപ്രദമായി ഉപയോഗിക്കുകയാണെങ്കില്‍ വര്‍ഷം തോറും രണ്ടു ലക്ഷം രൂപയോളം സമ്പാദിക്കാന്‍ സാധിക്കും. ഇതിനായി നികുതി നേട്ടം നല്‍കുന്ന സര്‍ക്കാര്‍ അംഗീകൃത പദ്ധതികള്‍ കണ്ടെത്തുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ ഒരു മടിയും വിചാരിക്കേണ്ടതില്ല. കാരണം മാസം തോറും സമ്പാദിക്കുന്നതിനൊപ്പം മറ്റൊരു വലിയ നിക്ഷേപമാണ് വളര്‍ത്തി കൊണ്ടുവരുന്നത്. ഇത്തരം പദ്ധതികളുടെ കോമ്പൗണ്ടിങ് ഫീച്ചര്‍ നിങ്ങള്‍ക്കു കണ്ണഞ്ചിപ്പിക്കുന്ന നേട്ടമാകും ഭാവിയില്‍ നല്‍കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.