- Trending Now:
മെയ് മാസത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 23.8 ശതമാനമാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്
വിലവര്‍ധനവിന് ഇടയിലും ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും വന്‍ ഡിമാന്‍ഡ്. രാജ്യത്ത് പെട്രോളിനും ഡീസലിനും ഉപഭോഗം കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു, മെയ് മാസത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 23.8 ശതമാനമാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാറിന് കീഴിലെ പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്‍ പുറത്തുവിട്ട കണക്കുകളാണിത്.
കഴിഞ്ഞ മാസം 18.27 ദശലക്ഷം ടണ്ണായിരുന്നു ഇന്ത്യയിലെ ഇന്ധന ഉപഭോഗം. 2021 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ ഉപഭോഗ വര്‍ധനവാണ് 2022 മെയ് മാസത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
അതേ സമയം ഇത്രയും ഉയര്‍ന്ന തോതില്‍ ഉപഭോഗം വര്‍ധിക്കാന്‍ ഉണ്ടായ കാരണം, 2021 മെയ് മാസത്തിലെ ഉയര്‍ന്ന വ്യാപനമാണെന്ന വിലയിരുത്തലുകളും ഉണ്ട്. എങ്കിലും ഇന്ധനവിലയില്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ദ്ധനവ് വരുംനാളുകളില്‍ ഉപഭോഗം കുറച്ചേക്കാം എന്നും കരുതപ്പെടുന്നു.
മെയ് മാസത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഡീസലിന്റെ ഉപഭോഗം 31.7 ശതമാനം ഉയര്‍ന്നു. 7.29 ദശലക്ഷം ടണ്ണാണ് ഡീസല്‍ ഉപഭോഗം. 2020 മെയ് മാസത്തെ അപേക്ഷിച്ച് 32.6 ശതമാനം വര്‍ദ്ധനവും ഡീസല്‍ ഉപയോഗത്തില്‍ ഉണ്ടായി. മെയ് മാസത്തിലെ പെട്രോള്‍ ഉപഭോഗം 51.5% ഉയര്‍ന്നു. 3.02 ദശലക്ഷം ടണ്ണായിരുന്നു മെയ് മാസത്തിലെ ആകെ പെട്രോള്‍ ഉപഭോഗം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.