- Trending Now:
ഒരു തരത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ആകെ ഗുണകരമായി മാറുന്നു
ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗത്തില്‍ വന്‍ വര്‍ധനയാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ കോവിഡ് കാലത്ത് ബിസിനസില്‍ നേരിയ കുറവുണ്ടായിരുന്നു. കോവിഡ് ഭീഷണിയില്‍ കുറവ് വന്നതോടെ വീണ്ടും ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് വളരുകയാണ്. പുതിയ ഉല്പന്നങ്ങളുമായി ആഘോഷ സീസണ്‍ മുന്നില്‍ക്കണ്ട് കമ്പനികള്‍ ഒരുങ്ങിക്കഴിഞ്ഞു. കോ- ബ്രാന്‍ഡഡ് പാര്‍ട്ണര്‍ഷിപ്പുകളിലൂടെയും, ആകര്‍ഷകമായ ഓഫറുകള്‍ നല്‍കിയും ബിസിനസ് വര്‍ധിപ്പിക്കാനാണ് കമ്പനികള്‍ മുഖ്യമായും ശ്രമിക്കുന്നത്.
ഇന്ത്യയില്‍ ക്രെഡിറ്റ് കാര്‍ഡ് ബിസിനസിന് വലിയ സാധ്യതകളാണുള്ളത്. ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാത്ത, അല്ലെങ്കില്‍ അവയെപ്പറ്റി അറിവില്ലാത്ത ഒരു വലിയ വിഭാഗം രാജ്യത്തുണ്ട്. ഇത്തരം സ്ഥലങ്ങളിലേക്കും, ഉപഭോക്താക്കളിലേക്കും ഇറങ്ങിച്ചെല്ലാനാണ് ബാങ്കുകളുടെ ശ്രമം. ഇത്തരത്തില്‍ വിനിമയങ്ങളുടെ തോത് വര്‍ധിക്കുന്നത് ഒരു തരത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ആകെ ഗുണകരമായി മാറുന്നു.
രാജ്യത്തെ വിദൂര ഗ്രാമങ്ങളിലേക്കും, പട്ടണങ്ങളിലേക്കും വരെ ബിസിനസ് വ്യാപിപ്പിക്കാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. യുവജനങ്ങളുടെ എണ്ണത്തിലുള്ള വര്‍ധന, തൊഴില്‍ ലഭ്യതയ്ക്ക് അനുകൂലമായി രാജ്യത്ത് നിലനില്‍ക്കുന്ന ഘടകങ്ങള്‍ എന്നിവയും ക്രെഡിറ്റ് കാര്‍ഡ് ബിസിനസിന് വളമാവുന്നു.
ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍, നിലവിലുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ 7.03 കോടിയില്‍ നിന്ന് 7.87 കോടിയായി ഉയര്‍ന്നതായി ആര്‍ബിഐയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ മൊത്തം ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം 6.50 കോടിയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.