- Trending Now:
മനുഷ്യന്റെ പ്രധാനപ്പെട്ട ഒരു ശത്രുവാണ് ഭയം. ഏതൊരു കാര്യം ചെയ്യുവാനും ഭയത്തോടുകൂടി നിൽക്കുന്ന ഒരു മനുഷ്യൻ ജീവിതത്തിൽ ഒരിക്കലും ഉയർച്ചയുണ്ടാകാൻ സാധ്യതയില്ല. അതുകൊണ്ട് ഭയംമാറ്റി ജീവിതത്തിൽ മുന്നേറാൻ വേണ്ടി ശ്രമിക്കണം. ഭയം മാറ്റുക എന്നത് പലപ്പോഴും നടക്കാത്ത കാര്യമാണ്. ഭയം മാറ്റിവയ്ക്കാനുള്ള പ്രവണത ഉണ്ടായിക്കഴിഞ്ഞാൽ അതുവഴി ജീവിതത്തിൽ വളരെ ഉയർച്ചയുണ്ടാകും എന്ന് പലപ്പോഴായി മനസ്സിലാക്കിയിട്ടുണ്ട്. ഒരു മനുഷ്യൻ തീർച്ചയായും മാറ്റേണ്ട ചില പ്രധാനപ്പെട്ട ഭയങ്ങളെക്കുറിച്ചാണ് ഇന്ന് സംസാരിക്കുന്നത്.
ഒരാൾക്ക് ജീവിതത്തിൽ ഉയർച്ച ഉണ്ടാകാത്തതിന്റെ ഏറ്റവും പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് ഇത്. താൻ എന്തെങ്കിലും ചെയ്താൽ തന്റെ അച്ഛൻ, അമ്മ, അല്ലെങ്കിൽ ചുറ്റുമുള്ള അയൽക്കാർ, ബന്ധുക്കൾ ഇവരൊക്കെ എന്ത് വിചാരിക്കും എന്ന് ചിന്തിച്ച് നീറി ജീവിക്കുന്നവരാണ് അധികം ആളുകളും. മാത്രവുമല്ല ഇവർ കൂടുതൽ ശ്രദ്ധിക്കുന്നത് മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റാനും മറ്റുള്ളവർ നല്ലത് പറയാനും വേണ്ടിയിട്ടാണ്. ഇത് തീർച്ചയായും മാറ്റേണ്ട ഒരു സ്വഭാവമാണ്. മറ്റുള്ളവരെ സംതൃപ്തിപ്പെടുത്തിക്കൊണ്ട് നിങ്ങൾക്ക് ഒന്നും നേടാൻ സാധിക്കില്ല. നിങ്ങൾ സ്വയം അംഗീകരിക്കുക മറ്റുള്ളവർ നിങ്ങളെ അംഗീകരിക്കണമെന്നില്ല. മറ്റുള്ളവരെ തൃപ്തിപ്പെടുത്തുക എന്നത് നമ്മുടെ ജീവിത ലക്ഷ്യമല്ല അവർ എന്തു വേണമെങ്കിലും വിചാരിക്കട്ടെ. നിങ്ങൾ നിങ്ങളുടെ ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുക. ഇതിനെ സെൽഫ്‌ലൗവ് പോലുള്ള കാര്യങ്ങൾ പ്രാക്ടീസ് ചെയ്യുകയും എല്ലാവരെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്തുകൊണ്ട് നിങ്ങളുടെ ലക്ഷ്യത്തിനു വേണ്ടിയുള്ള പ്രവർത്തികളിൽ ശക്തമായി നിൽക്കുക എന്നതാണ് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്.
എപ്പോഴും ആരോഗ്യത്തെക്കുറിച്ച് അമിതമായി ശ്രദ്ധിക്കുന്നവർക്കാണ് ഇത്തരം ഭയം ഉണ്ടാകുന്നത്. ഒരാൾക്ക് എന്തെങ്കിലും അസുഖം ഉണ്ടായി അയാൾ മരിക്കുകയാണെങ്കിൽ തനിക്കും ഇത് ഉണ്ടാകുമോ എന്ന പേടിച്ചു ജീവിക്കുന്നവരാണ് ഇവർ. ഇത് ഇവരെ ജീവിതത്തിൽ ശക്തമായി പിന്നോട്ട് അടിക്കുന്ന ഒരു വികാരം കൂടിയാണ്. ആരോഗ്യത്തിന് ശ്രദ്ധ നൽകുക തന്നെ വേണം പക്ഷേ അതിനെ അമിതമായി ശ്രദ്ധ നൽകുകയാണെങ്കിൽ അത് ഒരു മാനസിക പ്രശ്‌നമായി മാറാം.
മരിക്കാതിരിക്കാൻ ഒരൊറ്റ വഴിയേ ഉള്ളൂ അത് ജനിക്കാതിരിക്കുക എന്നതാണ്. പ്രകൃതിയിലുള്ള എല്ലാ കാര്യങ്ങൾക്കും ഇന്നല്ലെങ്കിൽ നാളെ നാശമുണ്ടാകുന്നതാണ്. മരണത്തെ പേടിച്ച് ജീവിക്കുന്നതിന് പകരം കിട്ടിയ അവസരത്തെ വളരെ നന്നായി പ്രയോജനപ്പെടുത്തുക എന്നതാണ് നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നത്.
ഇത് സെൽഫ് ലവ് കുറഞ്ഞ ഒരാൾക്ക് സംഭവിക്കുന്ന കാര്യമാണ്. താൻ എന്ത് കാര്യം ചെയ്താലും പരാജയപ്പെടുമെന്നും താൻ മോശപ്പെട്ട ആളാണ്, എന്ന തോന്നലുകളിൽ നിന്നുണ്ടാകുന്ന ഭയമാണ് ഇത്. കുട്ടിക്കാലത്ത് നിന്ന് തന്നെ തെറ്റായ രീതിയിൽ വളർത്തുന്നതിൽ നിന്നും ഉണ്ടാവുന്നതാണ്. ഉദാഹരണമായി ഒരു കുട്ടി നെഗറ്റീവ് കമന്റ് കേട്ട് വളരുന്നു; അങ്ങനെ ചെയ്യാൻ പാടില്ല, ഇങ്ങനെയാവാൻ പാടില്ല, നീ ഭാഗ്യമില്ലാത്തവനാണ്. ഇങ്ങനെ വീട്ടുകാരിൽ നിന്ന് കേട്ട് വളരുന്ന കുട്ടി താൻ വളരെ മോശപ്പെട്ടവനാണ് താൻ ചെയ്യുന്നതൊക്കെ പരാജയപ്പെടുമെന്ന് അവൻ ഭയക്കുന്നു.
പരാജയപ്പെടാതെ ആർക്കും വിജയിക്കാൻ സാധിക്കില്ല എന്ന തത്വം എല്ലാവരും മനസ്സിലാക്കണം. തെറ്റുകൾ ആവർത്തിക്കാതെ തിരുത്തി മുന്നോട്ടു പോകാനാണ് ശ്രമിക്കേണ്ടത്. പലരും ഇത് പേടിച്ച് ഒന്നും ചെയ്യാതെ ഇരിക്കുന്നു. പ്രവർത്തിച്ചു പരാജയപ്പെടുന്നതിനെക്കാൾ ഭയാനകമാണ് ഇത്.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.