- Trending Now:
കേരളത്തില്‍ തന്നെ കൊപ്ര നിര്‍മ്മാണത്തിന് ധാരാളം വിപണിയുണ്ട്
കുറച്ച് കാലങ്ങളിലായി കേരളത്തില്‍ അന്യംനിന്ന് കൊണ്ടിരിക്കുകയും ഒന്നാണ് നമ്മുടെ പാരമ്പര്യ വ്യവസായങ്ങളില്‍പെട്ട കൊപ്ര നിര്‍മ്മാണം. ഇടക്കാലം കൊണ്ട് വടക്കന്‍ കേരളത്തിലെ അപൂര്‍വം ചിലത് ഒഴിച്ച് ബാക്കി കൊപ്ര നിര്‍മ്മാണ കേന്ദ്രങ്ങളെല്ലാം അടച്ചുപൂട്ടപ്പെട്ടു. ഇതേ സമയം തമിഴ്‌നാട്ടിലെ കാങ്കയത്തും കര്‍ണ്ണാടകയിലെ തിപ്തൂരുമെല്ലാം കൊപ്ര നിര്‍മ്മാണം വന്‍ വ്യവസായമായി വളര്‍ന്നു.
കേരളത്തില്‍ ചെറുകിട വെളിച്ചെണ്ണ നിര്‍മ്മാണ വിപണന കേന്ദ്രങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ചക്കിലാട്ടിയ വെളിച്ചെണ്ണ ഒരു ട്രെന്‍ഡായി മാറിയതോടെ നിരവധി സംരംഭകര്‍ ഈ രംഗത്തേക്ക് കടന്നുവന്നു. പ്രതിദിന കൊപ്ര ഉപഭോഗത്തിന്റെ 65% ഇന്ന് അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്. കേരളത്തില്‍ തന്നെ ധാരാളം വിപണിയുണ്ട് കൊപ്ര നിര്‍മ്മാണത്തിന്. അതിനാല്‍ കേരളത്തില്‍ തന്നെ ഉല്‍പാദിപ്പിക്കുന്നതിനുള്ള അവസരമുണ്ട്.
നൂതന സാധ്യതകള്‍ ഏറെ
കൊപ്ര നിര്‍മ്മാണം ലാഭകരമായ വ്യവസായമാക്കി മാറ്റിയെടുക്കുന്നതിന് നവീകരിച്ച യന്ത്രങ്ങളും നിര്‍മ്മാണരീതികളുമൊക്കെ ഇന്ന് ലഭ്യമാണ്. പരമ്പരാഗതമായി വലിയ കളങ്ങള്‍ സ്ഥാപിച്ച് നടത്തിയിരുന്ന വ്യവസായം ഇന്ന് 500 - 1000 സ്‌ക്വയര്‍ ഫീറ്റ് ഷെഡിനുളളിലേക്ക് ഒതുക്കാനാകും. കുറച്ച്് തൊഴിലാളികളെ മാത്രം ഉപയോഗിച്ച് കൊപ്ര നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കാനാകും. പ്രാദേശികമായുള്ള 15-20 എണ്ണമില്ലുകള്‍ക്ക് ഗുണമേന്മയുള്ള കൊപ്ര സപ്ലൈ ചെയ്തുകൊണ്ട് തന്നെ ചെറിയ ഉല്‍പാദനയൂണിറ്റുകള്‍ക്ക് നിലനില്‍ക്കാന്‍ കഴിയും. കാരണം ചെറുകിട എണ്ണമില്ലുകളെല്ലാം തന്നെ അന്യസംസ്ഥാന കൊപ്രയാണ് ആശ്രയിക്കുന്നത്.
നവീകരിച്ച യന്ത്രങ്ങള്‍
കോക്കനട്ട് കട്ടര്‍-തേങ്ങ ഉടച്ചെടുക്കുന്നതിന് ഇന്ന് യന്ത്രം ലഭ്യമാണ്. മണിക്കൂറില്‍ 700 തേങ്ങ ഉടച്ചെടുക്കുന്നതിന് ഒരു തൊഴിലാളിയുടെ സേവനം മാത്രം മതിയാകും.
ഇലക്ട്രിക് ഡ്രയര്‍-ഊര്‍ജ്ജക്ഷമതയുള്ള ഇലക്ട്രിക് ഡ്രയറുകള്‍ കൊപ്രാനിര്‍മ്മാണത്തിന് സ്‌പെഷ്യലായി രൂപകല്‍പ്പന ചെയ്തത് ലഭ്യമാണ്. വിറകും ചിരട്ടയും കത്തിച്ച് ഉണക്കിയെടുക്കുന്ന പാരമ്പര്യ മോഡലില്‍ നിന്ന് വിഭിന്നമായി മനുഷ്യ അധ്വാനം നന്നേ ലഘൂകരിക്കപ്പെടും. ഇലക്ട്രോണിക് താപനിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതും താപ സംരക്ഷണങ്ങള്‍(ഹീറ്റ് ഇന്‍സുലേഷന്‍) കൊണ്ട് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതുമായ ഡ്രയറുകള്‍ ഉപയോഗിച്ച് കൊപ്ര നിര്‍മ്മാണം ലാഭകരമാക്കാം.
കൊപ്ര ടെസ്റ്റിംഗ് മീറ്റര്‍-6% ഈര്‍പ്പണമാണ് കൊപ്രയില്‍ അനുവദിക്കപ്പെട്ടിട്ടുള്ളത്. നിര്‍മ്മിക്കുന്ന കൊപ്ര ഗുണമേന്മ നിലനിര്‍ത്താന്‍ ഈര്‍പ്പം പരിശോധിക്കുന്നതിനും ആവശ്യാനുസരണം താപനില ക്രമീകരിക്കുന്നതിനും കൊപ്ര ടെസ്റ്റിംഗ് മീറ്ററുകള്‍ ഇന്ന് ലഭ്യമാണ്.
ഈ യന്ത്രങ്ങളൊക്കെ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഈ യന്ത്രങ്ങളൊക്കെ ലാഭകരമായി കൊപ്ര നിര്‍മ്മാണം നടത്താന്‍ സംരംഭനെ സഹായിക്കും.
മൂലധനം
(പ്രതിദിനം 1000 കിലോ ഉല്പാദനശേഷിയുള്ള കൊപ്ര നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള ചിലവ്)
ഡ്രയര്‍ - ഇലക്ട്രിക്കല്‍ ഡബിള്‍ ചേമ്പര്‍ മോഡല്‍ = 5,60,0
കൊപ്ര കട്ടര്‍ = 75,000
ടെസ്റ്റിംഗ് മീറ്റര്‍ അനുബന്ധ സംവിധാനങ്ങള്‍ = 25,000
ആകെ= 6,60,000.00
ചിലവ്
(പ്രതിദിനം 1000 കിലോ കൊപ്ര ഉല്‍പാദിപ്പിക്കുന്നതിന് )
തേങ്ങ 3250കിലോ = 1,23,500.00
12 പേരുടെ വേതനം = 5000.00
വൈദ്യുതി ചാര്‍ജ്ജ് = 800.00
മറ്റ് ഇതരചിലവുകള്‍ = 00.00
ആകെ= 1,29,800.00
വരവ്
(പ്രതിദിനം 1000Kg കൊപ്ര വിറ്റഴിക്കുമ്പോള്‍ ലഭിക്കുന്നത് )
1000 കിലോ Rs.140.00= 1,40,000.00 ചിരട്ടയില്‍ നിന്നുള്ള വരുമാനം 60 Rs.15.00= 2400.00
ആകെ = 1,42,400.00
ലാഭം
വരവ് = 1,42,400.00
ചിലവ് = 1,29,800.00
ലാഭം= 1,42,400.001,29,800.00=12,600.00
ലൈസന്‍സ്, സബ്‌സിഡി
ഉദ്യം രജിസ്ട്രേഷന്‍, ഫുഡ് സേഫ്റ്റി ലൈസന്‍സ്, ജി.എസ്.ടി. എന്നീ ലൈസന്‍സുകള്‍ നേടണം. മൂലധനനിക്ഷേപത്തിന് അനുപാദികമായി നാളികേര വികസന ബോര്‍ഡില്‍ നിന്നോ വ്യവസായ വകുപ്പില്‍ നിന്നോ സബ്‌സിഡി ലഭിക്കും
സാങ്കേതികവിദ്യ പരിശീലനം
നവീകരിച്ച കൊപ്ര നിര്‍മ്മാണ യന്ത്രങ്ങളും സാങ്കേതിക വിദ്യയും സൗജന്യ പരിശീലനവും പിറവം അഗ്രോപാര്‍ക്കില്‍ നിന്നും സംരംഭകര്‍ക്ക് ലഭിക്കും. ഫോണ്‍ നമ്പര്‍ : 0485 2242310
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.