Sections

മത്സ്യമേഖലയിലെ സംരംഭകത്വത്തെ കുറിച്ച് വർക് ഷോപ് സംഘടിപ്പിക്കുന്നു

Friday, Oct 27, 2023
Reported By Admin
Fish Farming

വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് (കീഡ്) മത്സ്യമേഖലയിലെ സംരംഭകത്വത്തെ കുറിച്ച് 5 ദിവസത്തെ വർക് ഷോപ്  സംഘടിപ്പിക്കുന്നു. മത്സ്യ മേഖലയിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്ക്  നവംബർ 6 മുതൽ 10 വരെ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം.

ഫിഷറീസ്, അക്വാകൾച്ചർ എന്നിവയിലെ സംരംഭകത്വ അവസരങ്ങൾ, മത്സ്യത്തിന്റെ മൂല്യവർദ്ധിത ഉൽപന്നങ്ങൾ, അലങ്കാര മത്സ്യകൃഷി, സ്റ്റേറ്റ് ഫിഷറീസ് വകുപ്പിന്റെ പദ്ധതികൾ, വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികൾ, ഇൻഡസ്ട്രിയൽ വിസിറ്റ്, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടൽ തുടങ്ങിയ വിവിധ ക്ലാസ്സുകളും പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
താൽപര്യമുള്ളവർ ഒക്ടോബർ 30 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.

ജനറൽ വിഭാഗത്തിന് കോഴ്‌സ് ഫീയും സർട്ടിഫിക്കറ്റും ഭക്ഷണവും താമസവും ഉൾപ്പെടെ 3540 രൂപയാണ് ആകെ ഫീസ്. താമസം ആവശ്യമില്ലെങ്കിൽ 1500 രൂപയാണ് ഫീസ്. എസ്.സി / എസ്. ടി വിഭാഗത്തിന് കോഴ്‌സ് ഫീയും സർട്ടിഫിക്കറ്റും ഭക്ഷണവും താമസവും ഉൾപ്പെടെ 2000 രൂപയാണ് ആകെ ഫീസ്. താമസം ആവശ്യമില്ലെങ്കിൽ 1000 രൂപയാണ് ഫീസ്. 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക-0484 2532890 / 2550322/9605542061.



സർക്കാർ പദ്ധതികൾ, ധനസഹായം, ലോൺ തുടങ്ങിയവയെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.