Sections

നൈക്ക എന്ന ബ്രാന്റിന് പിന്നലെ സ്ത്രീ ശക്തി

Wednesday, May 31, 2023
Reported By Soumya S
Nykaa

ഇന്ത്യൻ സമൂഹത്തിൽ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി സ്ത്രീകളുടെ നിലവാരത്തിൽ ഗണ്യമായ മാറ്റം വന്നിട്ടുണ്ട്. നിലവിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ സ്ത്രീകൾ നിർണായക പങ്കുവഹിക്കുന്നു. കൂടാതെ എല്ലാ മേഖലകളിലും വലിയ സ്വാധീനം ചെലുത്തുകയും വിജയം കൈവരിക്കുകയും ചെയ്യുന്നു.

ഇതിൽ മികച്ച ബിസിനസുകാർ, രാഷ്ട്രീയക്കാർ, അദ്ധ്യാപകർ, IT മേഖലയിൽ പ്രവർത്തിക്കുന്നവർ, ശാസ്ത്രജ്ഞർ, കായിക മേഖലയിൽ പ്രവർത്തിക്കുന്നവർ, സൈന്യം തുടങ്ങി സമസ്ത മേഖലയിലും വനിതകൾ തങ്ങളുടെ പ്രാധാന്യം ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ബിസിനസ് മേഖലയിലെ പ്രശസ്തയായ ഒരു വനിതാ സംരംഭകയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്

ഫാൽഗുനി നയ്യാർ

ഫാൽഗുനി സഞ്ജയ് നായർ ജനനം 19 ഫെബ്രുവരി 1963 ഈ പേര് നമ്മളിൽ പലർക്കും അറിയാൻ സാധ്യതയില്ല പക്ഷേ നൈക്ക എന്ന ബ്രാൻഡിനെ കുറിച്ച് അറിയാത്തവർ വളരെ ചുരുക്കമാണ്. നൈക്ക എന്ന ബ്രാൻഡിന്റെ പിന്നിലുള്ള സ്ത്രീ ശക്തിയാണ് ഫാൽഗുനി നയ്യാർ, ഒരു ഇന്ത്യൻ ശതകോടീശ്വരിയായ ബിസിനസ് കാരിയാണ്. അവരുടെ സ്വന്തം പേരിന്റെ ചുരുക്കപ്പേരായ എഫ് എസ് എൻ ഈ കോമേഴ്സ് വൈബേഴ്സ് എന്നറിയപ്പെടുന്ന ബ്യൂട്ടി ആൻഡ് ലൈഫ് സ്റ്റൈൽ റീട്ടെയിൽ കമ്പനി നൈക്ക സ്ഥാപകയും സിഇഒയും ആണ്. കോട്ടാക്ക് മഹീന്ദ്ര ബാങ്കിൽ ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗ് മാനേജിങ് ഡയറക്ടർ ആയിരുന്ന ഫാൽഗുനി നയ്യാർ ആ ജോലി രാജി വെച്ചാണ് നൈക്കയ്ക്ക് തുടക്കം കുറിച്ചത്

മഹാരാഷ്ട്രയിലെ മുംബൈയിലെ ഒരു കുടുംബത്തിലാണ് ഫാൽഗുനി നയ്യാർ ജനിച്ചതും വളർന്നതും. ബ്ലൂബെർഗ് ബില്യണയർ സൂചികയിൽ ഇടം നേടുന്ന ചരിത്രത്തിലെ ഏഴാമത്തെ ഇന്ത്യൻ വനിത കൂടിയാണ് നയ്യാർ. സ്വന്തം ബ്രാൻഡ് ആയ നൈക്കയുടെ പകുതിക്കുമേൽ ഓഹരികൾ അവരുടെ പക്കലാണ്. ഐ.പി.ഒ ശേഷം നൈക്കയുടെ മൂല്യം 6.5 ബില്യൺ ഡോളറായി കുതിക്കുന്നതാണ് ബിസിനസ് ലോകം കണ്ടത്. ഇന്ത്യയിൽ സ്വന്തം പ്രയത്നം കൊണ്ട് ഏറ്റവും വലിയ വനിതാ കോടീശ്വരിയായി മാറിയ ഫാൽഗുനി ഇന്ന് നിരവധി പേർക്ക് പ്രചോദനമാണ്. ബിസിനസിന് പ്രായം ഒരു പ്രശ്നമല്ല എന്ന് അവർ തെളിയിച്ചു.

2012 അൻപതാം വയസ്സിലാണ് ഫാൽഗുനി നയ്യാർ നൈക്കയ്ക്ക് തുടക്കമിടുന്നത്. വർഷങ്ങളുടെ ഗവേഷണത്തിനുശേഷം മേഖലയിലെ കരുത്ത് മനസ്സിലാക്കി പഠിച്ചതിന് ശേഷമാണ് അവർ സംരംഭകയുടെ മേൽ കുപ്പായം അണിഞ്ഞത്. സംസ്കൃതത്തിൽ നായിക എന്ന അർത്ഥം വരുന്ന പദമാണ് നൈക. അതുവരെ കടകളിൽ നിന്നും സൗന്ദര്യവർദ്ധക വസ്തുക്കൾ വാങ്ങിയിരുന്ന വരെ നൈകയുടെ ഓൺലൈൻ സ്റ്റോറിൽ എത്തിക്കാൻ അവർക്ക് സാധിച്ചു. നിലവിൽ നൈക്കയുടെ നൂറിലധികം ഓഫ് ലൈൻ സ്റ്റോറുകൾ ഉണ്ട്. കൂടാതെ മൊബൈൽ ആപ്പും വെബ്സൈറ്റും ഉണ്ട് ഏകദേശം 20 ൽ അധികം രാജ്യാന്തര പ്രാദേശിക ബ്രാൻഡുകൾ ഈ പ്ലാറ്റ്ഫോം വഴി ഫാൽഗുനി നയ്യാർ കൈകാര്യം ചെയ്യുന്നുണ്ട് .

2022-23 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ നൈക ഫാഷന്റെ ജി.എം.വി പ്രതിവർഷം 50% വർദ്ധിച്ച് 724.4 കോടി രൂപയായി. അതിന്റെ പ്രതിമാസ ശരാശരി സന്ദർശകർ വർഷം തോറും 18% വർദ്ധിച്ച് 19.4 ദശലക്ഷമായിട്ടുണ്ട്. വാർഷിക ഉപഭോക്താക്കളുടെ ഇടപാട് വർഷാവർഷം 50% വർദ്ധിച്ച് 2.4 ദശലക്ഷമായി. ഓർഡറുകൾ വർഷം തോറും 31% വർദ്ധിച്ച് 1.7 ദശലക്ഷമായി ഉയർന്നപ്പോൾ ഓർഡർ പരിവർത്തനം 1.2% ആയി ഉയർന്നിട്ടുണ്ട്.

1987ൽ ബിസിനസ് സ്കൂളിൽ വച്ച് പരിചയപ്പെട്ട സഞ്ജയ് നയ്യാറെ ഫാൽഗുനി നയ്യാർ വിവാഹം കഴിച്ചു. കോൾബെർഗ് ക്രാവിസ് റോബർട്ട്സ് ഇന്ത്യയുടെ സിഇഒയാണ് അദ്ദേഹം. മകൾ അദ്വൈത നൈക്ക സഹസ്ഥാപനമായ നൈക ഫാഷന്റെ സിഇഒ ആണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.