- Trending Now:
ഇറച്ചിക്കോഴി ഇന്ന് കേരളത്തില്‍ സുലഭമായി വളര്‍ന്നുവരുന്ന ഒരു ബിസിനസ് ആണ്.മികച്ച പരിപാലനം ഉണ്ടെങ്കില്‍ നല്ല ആദായമുണ്ടാക്കാന്‍ സാധിക്കുമെന്നതാണ് പലരെയും ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നത്.ഇറച്ചിക്കോഴികളില്‍ രോഗങ്ങള്‍ പടരാനുള്ള സാധ്യതയാണ് ഏറ്റവും സൂക്ഷിക്കേണ്ടത്.അതുകൊണ്ട് തന്നെ പല കര്‍ഷകരും നഷ്ടം ഒഴിവാക്കുവാന്‍ വേണ്ടി ആന്റിബയോട്ടിക് ഉപയോഗം ചെറിയ അണുബാധയ്ക്കു പോലും ഉപയോഗപ്പെടുത്തുന്നത് കാണാം. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ആന്റിബയോട്ടികുകള്‍ കോഴികള്‍ക്ക് നല്‍കുന്നത്ര അത്ര ശുഭസൂചന അല്ല.
മെച്ചപ്പെട്ട തീറ്റയും, അനുയോജ്യമായ വളര്‍ത്തല്‍ രീതിയും പിന്തുടര്‍ന്നാല്‍ തന്നെ ഇറച്ചിക്കോഴി ആറാഴ്ച കൊണ്ട് രണ്ട് കിലോ അധികം തൂക്കം വയ്ക്കുന്നു. ഒരു ദിവസം പ്രായമുള്ള ബ്രോയ്‌ലര്‍ കുഞ്ഞുങ്ങള്‍ക്ക് 55 ഗ്രാമാണ് ശരാശരി ഭാരം. ഇവയുടെ വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ ഗ്ലൂക്കോസും മറ്റു ജീവകങ്ങളും ശുദ്ധമായ വെള്ളത്തില്‍ ചേര്‍ത്ത് നല്‍കിയിരിക്കണം. ഈ സമയത്ത് രോഗസാധ്യത കൂടുതലായതിനാല്‍ ആദ്യത്തെ മൂന്നു ദിവസം രോഗം വരാതിരിക്കാന്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കാവുന്നതാണ്.
വളര്‍ച്ചാഘട്ടം പൂര്‍ത്തിയാക്കുന്ന കാലയളവ് മുതല്‍ ആന്റിബയോട്ടിക്കുകള്‍ കോഴികള്‍ക്ക് നല്‍കേണ്ട കാര്യമില്ല. സമീകൃത തീറ്റ, മെച്ചപ്പെട്ട പാര്‍പ്പിട സൗകര്യം, കുടിക്കാന്‍ ശുദ്ധജലം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചാല്‍ തന്നെ ഒരു പരിധിവരെ കോഴികളില്‍ കാണപ്പെടുന്ന രോഗങ്ങളെ ഇല്ലാതാക്കാം. പെട്ടെന്നുണ്ടാകുന്ന രോഗങ്ങള്‍ക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് ഉപയോഗിക്കുന്നത് തെറ്റാണ്. ഇപ്രകാരം അസുഖം വരുമ്പോള്‍ വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നിശ്ചിത അളവില്‍ നിശ്ചിത ദിവസത്തേക്ക് മാത്രം ആന്റിബയോട്ടിക് ഉപയോഗിക്കുക. ആന്റിബയോട്ടിക് ഉപയോഗിച്ചതിനു ശേഷം കോഴികളെ വിപണനത്തിന് എത്തിക്കുന്നത് തെറ്റായ പ്രവണതയാണ്.
കോഴികളില്‍ കാണുന്ന ചെറിയ അണുബാധകള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ക്ക് പകരം പ്രിബയോട്ടിക്, ഓര്‍ഗാനിക് ആസിഡുകള്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തുക. വാണിജ്യ അടിസ്ഥാനത്തില്‍ കോഴി വളര്‍ത്തുന്നവര്‍ നഷ്ടം വരാതിരിക്കാന്‍ കുറുക്കുവഴികള്‍ തേടാതെ പൊതുജനാരോഗ്യം കണക്കിലെടുത്ത് സുരക്ഷിത ഇറച്ചി മാത്രം വിപണിയിലേക്ക് എത്തിക്കുക. കൊളിസ്റ്റിന്‍ പോലുള്ള ആന്റിബയോട്ടിക് ഉപയോഗം ഫാമുകളില്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. കോഴികള്‍ക്ക് രണ്ടാഴ്ച തൊട്ടു നല്‍കുന്ന സ്റ്റാര്‍ട്ടര്‍ തീറ്റയിലും, നാലാഴ്ച തൊട്ടു നല്‍കുന്ന ഫിനിഷര്‍ തീറ്റ യിലും ആന്റിബയോട്ടിക് സംയുക്തങ്ങള്‍ ചേര്‍ക്കരുത്.
ഇറച്ചിക്കോഴി ബിസിനസിന്റെ പൊതുവായ ചില നേട്ടങ്ങളുണ്ട്.പ്രധാനമായും ചെറിയ തുക നിക്ഷേപിച്ച് ബിസിനസ് ആരംഭിക്കാം എന്ന നേട്ടം തന്നെയാണ് എടുത്ത് പറയേണ്ടത്.വലിയ സ്ഥലത്തിന്റെ ആവശ്യമില്ല.വാണിജ്യപരമായി ചെയ്യുന്നെങ്കില്‍ പോലും വീടിനു പിന്നിലെ കൂടുകളിലോ കോഴികളെ വളര്‍ത്താവുന്നതാണ്.ചുരുങ്ങിയ സമയം കൊണ്ട് ഉയര്‍ന്ന വരുമാനമുണ്ടാക്കാം.ബ്രോയിലര്‍ ചിക്കന്‍സ് വളരെ വേഗത്തില്‍ വളര്‍ന്ന് മുട്ടയിടാന്‍ തുടങ്ങുന്ന ഇനമാണ്.നിത്യേന ആവശ്യക്കാര്‍ ഇവയ്ക്ക് കൂടുതലുമാണ്.ബിസിനെസ്സ് മെച്ചപ്പെടുത്താന്‍ തുടങ്ങുമ്പോള്‍ ആദ്യം ചെറിയ തോതില്‍ മാത്രം തുടങ്ങുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.