- Trending Now:
ഒരു കസ്റ്റമർ ഒരു പ്രോഡക്റ്റ് വാങ്ങാൻ സ്വാധീനിക്കുന്ന 3 ഘടകങ്ങൾ ഉണ്ട്.
നല്ല ക്വാളിറ്റിയുള്ള പ്രോഡക്റ്റ് മാത്രമേ കസ്റ്റമർ വാങ്ങുകയുള്ളൂ. നല്ല ക്വാളിറ്റിയുള്ള, ബ്രാൻഡഡ് ആയിട്ടുള്ള സാധനങ്ങൾക്കാകും കസ്റ്റമേഴ്സ് മുൻഗണന നൽകുന്നത്. കസ്റ്റമർ ആദ്യം വിലയിരുത്തുന്നത് പ്രോഡക്റ്റ് നല്ല നിലവാരം ഉള്ളതാണോ, കൂടുതൽ കാലം നിലനിൽക്കുന്നതാണോ എന്ന കാര്യങ്ങൾ ആയിരിക്കും.
രണ്ടാമതായി അവർ ശ്രദ്ധിക്കുന്നത് പ്രോഡക്റ്റിന്റെ വിലയെക്കുറിച്ചായിരിക്കും. നമ്മൾ വാങ്ങാൻ പോകുന്ന സാധനം മറ്റു ബ്രാൻഡുകൾ വച്ച് വില കൂടുതലാണെങ്കിൽ വില കുറഞ്ഞ ബ്രാൻഡിലുള്ള സാധനം വാങ്ങിക്കാൻ ആയിരിക്കും കസ്റ്റമർ ശ്രമിക്കുക. ചിലർക്ക് ചില ബ്രാൻഡുകളോട് പ്രത്യേക താല്പര്യം ഉണ്ടാകും. ആ കസ്റ്റമേഴ്സ് എത്ര വില കൂടിയാലും ആ ബ്രാൻഡ് മാത്രമേ വാങ്ങുകയുള്ളൂ.
മൂന്നാമതായി കസ്റ്റമേഴ്സ് നോക്കുന്നത് സർവീസാണ്. ഒരു പ്രോഡക്ട് വാങ്ങി, അതിനു എന്തെങ്കിലും പ്രശ്നം വന്നാൽ എത്രയും പെട്ടെന്ന് സർവീസ് ചെയ്ത് കിട്ടുമോ എന്നാണ് നോക്കുന്നത്. ഇലക്ട്രോണിക്സ് ഐറ്റംസിൽ ആണ് ഈ കാര്യങ്ങൾ കൂടുതലായി ശ്രദ്ധിക്കുന്നത്.
ഈ മൂന്ന് കാര്യങ്ങളാണ് ഒരു പ്രോഡക്റ്റ് വാങ്ങിക്കുമ്പോൾ കസ്റ്റമർ കൂടുതലായി ശ്രദ്ധിക്കുന്നത്. ചില സാധനങ്ങൾക്ക് വില കൂടുതലാണെങ്കിലും അതിന്റെ ക്വാളിറ്റിയും സർവീസും വളരെ നല്ലതാണെങ്കിൽ കസ്റ്റമർ ആ പ്രോഡക്റ്റ് തിരഞ്ഞെടുക്കും. പ്രോഡക്ടിന് ക്വാളിറ്റി ഇല്ല പക്ഷെ സർവീസ് വളരെ പെട്ടെന്ന് ലഭിക്കും, വിലയും കുറവാണ് അങ്ങനെയുള്ള പ്രോഡക്റ്റും ചില കസ്റ്റമർ തെരഞ്ഞെടുക്കാൻ സാധ്യതയുണ്ട്. ഈ പറഞ്ഞ മൂന്ന് കാര്യങ്ങൾ ഏതെങ്കിലും രണ്ട് കാര്യങ്ങൾ കസ്റ്റമറിന് അനുകൂലമായിട്ടുണ്ടെങ്കിൽ ആ പ്രോഡക്റ്റ് തെരഞ്ഞെടുക്കാൻ സാധ്യതയുണ്ട്.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.