Sections

സംരംഭങ്ങൾ പരാജയപ്പെടാൻ ഇടയാക്കുന്ന ചില കാര്യങ്ങൾ

Wednesday, Oct 18, 2023
Reported By Soumya
Business Guide

ബിസിനസുകാരെ പലപ്പോഴും പുറകോട്ട് അടിക്കുന്ന അല്ലെങ്കിൽ പരാജയപ്പെടുവാൻ കാരണമാകുന്ന ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.

അനുയോജ്യമല്ലാത്ത പാരമ്പര്യങ്ങൾ

പലരും ചിന്തിക്കാറുണ്ട് പാരമ്പര്യമാണ് ലോകത്തെല്ലാവരും വിജയിക്കാനുള്ള കാരണമെന്ന്. എന്റെ വീട്ടുകാർക്ക് കഴിവില്ല എന്നെ സഹായിക്കാൻ ആരുമില്ല, എന്ന് ചിന്തിക്കുന്ന ചില ആളുകൾ. സ്വയം തിരിച്ചറിഞ്ഞ ഒരാൾക്ക് മാത്രമേ ജീവിതത്തിൽ വിജയിക്കാൻ സാധിക്കുകയുള്ളൂ. അതിനുള്ള ആത്മവിശ്വാസം നിങ്ങൾക്കുണ്ടാകണം.

വ്യക്തമായ ലക്ഷ്യം ഇല്ലാതിരിക്കുക

വ്യക്തമായ ലക്ഷ്യമില്ലാത്ത ഒരാൾ ജീവിതത്തിൽ വിജയിക്കുകയില്ല. മറ്റുള്ളവരുടെ ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നവർക്ക് അത് നിങ്ങളുടെ ലക്ഷ്യമല്ല അത് അവരുടെ ലക്ഷ്യമാണെന്ന തിരിച്ചറിവ് ഉണ്ടാകാം.

ലക്ഷ്യത്തെ സ്നേഹിക്കാൻ കഴിയാതിരിക്കുക

നിങ്ങളുടെ ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുമ്പോൾ നിങ്ങൾക്ക് സന്തോഷം ഇല്ലായെങ്കിൽ ആ ലക്ഷ്യവുമായി മുന്നോട്ടു പോകാൻ സാധിക്കില്ല.

വിദ്യാഭ്യാസത്തിന്റെ കുറവ്

ഔപചാരിക വിദ്യാഭ്യാസമല്ല ഇവിടെ സൂചിപ്പിക്കുന്നത്. ഏതാണോ നിങ്ങളുടെ ബിസിനസ് ആ ബിസിനസുമായി ചേരുന്ന തരത്തിലുള്ള പരിപൂർണ്ണമായ വിദ്യാഭ്യാസ നേടണം. ഇതിനുവേണ്ടി നിരന്തര പരിശ്രമം ഉണ്ടാകണം. വിദ്യാഭ്യാസം എന്നത് കോളേജ് ബിരുദങ്ങൾ അല്ല. മറ്റുള്ളവരുടെ അവകാശങ്ങളെ ലംഘിക്കാതെ നിങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ കഴിയുന്നവരാണ് വിദ്യാസമ്പന്നർ എന്ന പൊതുവേ വിളിക്കുന്നത്.

അച്ചടക്കം ഇല്ലായ്മ

എന്തുണ്ടായിട്ടും അച്ചടക്കം ഇല്ലെങ്കിൽ ഒരാൾക്ക് വിജയിക്കാൻ സാധിക്കില്ല. ഒരാൾക്ക് മറ്റുള്ളവരെ നിയന്ത്രിക്കുന്നതിനു മുൻപ് സ്വയം നിയന്ത്രിക്കാനുള്ള കഴിവ് ഉണ്ടാകണം. സ്വയം നിയന്ത്രിച്ച് നിങ്ങളുടെ കഴിവുകൾ വരുതിയിൽ ആക്കാൻ കഴിയുന്ന ഒരാൾക്ക് മാത്രമേ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുകയുള്ളൂ.

അനാരോഗ്യം

ഒരാൾക്ക് ആരോഗ്യമില്ലെങ്കിൽ പിന്നെ അയാൾക്ക് ഒന്നും നേടാൻ സാധിക്കുകയില്ല. ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ആരോഗ്യം. ആരോഗ്യത്തെ നശിപ്പിക്കുന്ന സ്വഭാവരീതികൾ മാറ്റുക. ഉദാഹരണമായി അമിതമായി ഭക്ഷണം കഴിക്കുക, മറ്റ് ദുശീലങ്ങൾ ശീലിക്കുക ഇതുപോലെയുള്ളവ.

തെറ്റായ ശീലങ്ങൾ

മനസ്സിൽ വളരെ ആഗ്രഹങ്ങൾ ഉണ്ടാകും, നല്ല വിദ്യാഭ്യാസവും ഉണ്ടാകും പക്ഷേ ശീലങ്ങൾ അവയുമായി മാച്ച് ചെയ്യുന്നില്ലെങ്കിൽ ആ ശീലങ്ങൾ നിങ്ങളെ പരാജയത്തിൽ കൊണ്ടെത്തിക്കാം.

അമിതമായ ലൈംഗിക ആസക്തി ഉണ്ടാവുക

വിജയിച്ചുകൊണ്ടിരിക്കുന്ന പല ബിസിനസുകാരും പെട്ടെന്ന് കൂപ്പു കുത്തുന്നത് അമിതമായ ലൈംഗിക ആസക്തി കൊണ്ടാണ്.

നീട്ടി വയ്ക്കൽ

പല ആളുകളും കാര്യങ്ങൾ നീട്ടി വയ്ക്കാറാണ് പതിവ്. ഇത് പിന്നീട് ചെയ്യാം എന്നു കരുതി വൈകാറുണ്ട്. ഇത് അവരുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുകയും ജീവിതലക്ഷ്യം നേടാൻ കഴിയാതെയാവുകയും ചെയ്യും. പലർക്കും പരാജയം സംഭവിക്കുന്നത് ശരിയായ സമയം വരട്ടെ എന്ന് കരുതി കാത്തിരിക്കുന്നത് കൊണ്ടാണ്. നിങ്ങൾ ഇപ്പോൾ എവിടെയാണ് അവിടെ നിന്ന് ആരംഭിക്കുക. ഉദാഹരണം ആയിട്ട് ബിസിനസ്സിൽ മാറ്റങ്ങൾ കൊണ്ടുവരാൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്ന് നിങ്ങൾക്ക് ബോധ്യപ്പെട്ട് കഴിഞ്ഞാൽ ഉടൻ ആരംഭിക്കുക. നാളെ തുടങ്ങാം അല്ലെങ്കിൽ പിന്നീട് തുടങ്ങാൻ എന്നതിനെ കുറിച്ച് ആലോചിക്കേണ്ട കാര്യമില്ല.

തീരുമാനങ്ങൾ മാറ്റിക്കൊണ്ടിരിക്കുകയാണ്

ഓരോ ദിവസം ഓരോ ആശയങ്ങളാണ് പലരുടെയും മനസ്സിൽ ഉണ്ടാകുന്നത്. വ്യക്തമായ ലക്ഷ്യബോധമില്ലാതെ പലതും പല സമയങ്ങളിൽ ആരംഭിക്കുന്നത് പരാജയത്തിന് കാരണമാകും. സുഹൃത്ത് പറയുന്നത് കേട്ട് മറ്റൊരു ബിസിനസ്സിലേക്ക് പോവുക, തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലാത്ത ഒരാൾക്ക് ബിസിനസ് മുന്നോട്ടു പോകാൻ സാധിക്കില്ല.

കൂടെ നിലവാരമില്ലാത്ത ആളുകൾ

നിങ്ങളുടെ ഒപ്പം ചുറ്റും നിലവാരമില്ലാത്ത ആളുകളാണ് ഉള്ളത് എങ്കിൽ ജീവിതം മുന്നോട്ടു കൊണ്ടുപോവുക പ്രയാസം ആയിരിക്കും. പരാജയപ്പെടുന്ന വ്യക്തിയുടെ ചുറ്റും നിലവാരമില്ലാത്ത ആളുകളായിരിക്കും ഉണ്ടാവുക. നിങ്ങളുടെ സുഹൃത്തിന്റെ ജീവിതം എങ്ങനെയാണ് എന്ന് നോക്കിയാൽ നിങ്ങളുടെ ജീവിതം ഏത് രീതിയിൽ കൊണ്ടുപോകണമെന്ന് നിങ്ങൾക്ക് മനസ്സിലാകും.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.