Sections

കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുവാൻ ടെണ്ടർ ക്ഷണിച്ചു

Saturday, Jul 29, 2023
Reported By Admin
Tenders Invited

കൊടുവള്ളി ഐ സി ഡി എസ് പ്രോജക്ടിന്റെ ആവശ്യത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം നൽകാൻ താൽപ്പര്യമുള്ള വ്യക്തികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോറം കൊടുവള്ളി 'ഐ സി ഡി എസ് കാര്യാലയത്തിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭിക്കും. 500 രൂപയാണ് ടെണ്ടർ ഫോറത്തിന്റെ വില. ടെണ്ടർ ലഭിക്കേണ്ട അവസാന തിയ്യതി ആഗസ്റ്റ് എട്ട് ഉച്ചയ്ക്ക് രണ്ട് മണി. അന്നേ ദിവസം  മൂന്ന് മണിക്ക് ടെണ്ടർ തുറക്കും. ടെണ്ടർ ലഭിക്കുന്ന വ്യക്തി 200 രൂപയുടെ മുദ്രപേപ്പറിൽ  എഗ്രിമെന്റ് വെയ്‌ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് :9447636943, 0495  2211525

കെ.ആർ.എഫ്.ബി (കേരള റോഡ് ഫണ്ട് ബോർഡ്) പാലക്കാട് പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് വാഹനത്തിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഓഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് ഒന്ന് വരെ പാലക്കാട് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ നൽകണം. കൂടുതൽ വിവരങ്ങൾ കെ.ആർ.എഫ്.ബി ഷൊർണൂർ ഓഫീസിൽ ലഭിക്കുമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ഫോൺ: 0466 2960090.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.