Sections

എഴുത്തിനെ സ്‌നേഹിച്ച, മനുഷ്യ സ്‌നേഹിയായ സംരംഭക - സുധാമൂർത്തി

Friday, Jun 09, 2023
Reported By Soumya S
Sudha Murthy

എഴുത്തുകാരിയും മനുഷ്യസ്നേഹിയും സംരംഭകയുമായ സുധാമൂർത്തിയെ കുറിച്ചാണ് ഇന്നത്തെ കുറിപ്പ്. ഇൻഫോസിസ് സ്ഥാപകനായ നാരായണമൂർത്തിയുടെ ഭാര്യയാണ് സുധാമൂർത്തി.

1950 ഓഗസ്റ്റ് 19ന് കർണാടകയിലെ ഷിഗോണിൽ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് സുധമൂർത്തി ജനിച്ചത്. ഡോക്ടർ ആർ എച്ച് കുൽകർണ്ണിയുടെയും വിമല കുൽകർണ്ണിയുടെയും മകളാണ് സുധാമൂർത്തി. വിദ്യാസമ്പന്നമായ ഒരു കുടുംബത്തിലാണ് അവർ ജനിച്ചത്. അത് പിന്നീട് സുധമൂർത്തിയുടെ ഉന്നത വിദ്യാഭ്യാസത്തിനും പല വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നതിനും അവർക്ക് പ്രചോദനമായി.

കമ്പ്യൂട്ടർ സയൻസിലും എൻജിനീയറിങ്ങിലും ആണ് സുധാമൂർത്തി തന്റെ പ്രൊഫഷണൽ ജീവിതമാരംഭിച്ചത്. വാഹന നിർമ്മാതാക്കളായ ടാറ്റ എൻജിനീയറിങ് ആൻഡ് ലോക്കോ മോട്ടിവ് കമ്പനിയിൽ നിയമിക്കപ്പെട്ട ആദ്യ വനിത എൻജിനീയറാണ് സുധാമൂർത്തി. ടെൽക്കോയിലെ പുരുഷലിംഗ പക്ഷത്തെ കുറിച്ച് കമ്പനി ചെയർമാനാണ് പോസ്റ്റ് കാർഡ് വഴി തന്റെ വിയോജിപ്പറിക്കുകയും അതിന്റെ ഫലമായി അവർ നേടിയതാണ് അവിടത്തെ ജോലി.

നാരായ മൂർത്തിയെ ഇൻഫോസിസ് സ്ഥാപിക്കുന്നതിനും പ്രാഥമിക നിക്ഷേപം നൽകുന്നതിനും പ്രധാന പങ്കുവഹിച്ചത് സുധാമൂർത്തി ആയിരുന്നു. സുധാമൂർത്തിയുടെ വിദ്യാഭ്യാസവും വിവിധ മേഖലകളിലെ അവരുടെ പ്രവർത്തനവും നിരവധി അവാർഡുകൾ നേടാൻ അവരെ സഹായിച്ചു. ഇൻഫോസിസ് ഫൗണ്ടേഷന്റെ ചെയർപേഴ്സനും ട്രസ്റ്റിയുമാണ് സുധാമൂർത്തി. ഫൗണ്ടേഷന്റെ പേരിൽ 2300 ഓളം വീടുകൾ പ്രളയബാധിതർക്ക്നൽകി.സ്കൂളുകളിൽ 7000 ലൈബ്രറികളും 16000 ടോയ്ലറ്റുകളും നിർമിച്ചു.

2006 ഇന്ത്യയുടെ ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതിയായ പത്മശ്രീ നേടി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയർസിന്റെ സ്വർണ്ണ മെഡൽ, 1995ൽ കർണാടക റോട്ടറി ക്ലബ്ബിന്റെ മികച്ച അധ്യാപികക്കുള്ള അവാർഡ്, രണ്ടായിരത്തിൽ മികച്ച സാമൂഹിക പ്രവർത്തകയ്ക്കുള്ള ഓജസ്വിനി അവാർഡ്, ആർ കെ നാരായണന്റെ സാഹിത്യ പുരസ്കാരം, 2018 ലൈഫ് ടൈം അച്ച അവാർഡും ഉൾപ്പെടെ പല അവാർഡുകളും അവർക്ക് ലഭിച്ചു.

സ്ത്രീ ശാക്തീകരണം, വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ശുചിത്വം എന്നിവയ്ക്കായുള്ള സാമൂഹിക പ്രവർത്തനങ്ങളിൽ സുധാ മൂർത്തിയുടെ ശക്തമായ ഇടപെടൽ അവളുടെ ഉയർന്ന ധാർമ്മിക നിലവാരത്തിന്റെ തെളിവാണ്. 2023ൽ അവരുടെ സാമൂഹ്യ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി പത്മഭൂഷൻ ബഹുമതി നേടി.

നോവലുകൾ, യാത്രാവിവരണങ്ങൾ നോൺ ഫിക്ഷൻ എന്നിവ ഉൾപ്പെടുന്ന നിരവധി പുസ്തകങ്ങൾ സുധാ മൂർത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.